ബന്ദിപ്പുർ രാത്രിയാത്രാ നിരോധന വിഷയത്തിൽ ഡി.കെ.യെ തള്ളി സിദ്ധരാമയ്യ; നിരോധനം നീക്കാനുള്ള പദ്ധതി സർക്കാരിന് ഇല്ലെന്ന് മുഖ്യമന്ത്രി

ബെംഗളൂരു : ബന്ദിപ്പുർ രാത്രിയാത്രാ നിരോധനത്തിൽ ഇളവുവരുത്തുന്നതിന് ശ്രമം നടത്തുമെന്ന ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ പരാമർശത്തെ തള്ളി മുഖ്യമന്ത്രി സിദ്ധരാമയ്യ.

രാത്രിയാത്രാ നിരോധനം നീക്കുന്നതിനുള്ള പദ്ധതി സർക്കാരിനു മുൻപിലില്ലെന്ന് സിദ്ധരാമയ്യ ബുധനാഴ്ച മൈസൂരുവിൽ പറഞ്ഞു.

വയനാട്ടിൽ പ്രിയങ്കാഗാന്ധിയുടെ തിരഞ്ഞെടുപ്പുപ്രചാരണത്തിൽ ശനിയാഴ്ച പ്രസംഗിക്കുമ്പോഴാണ് കേരളം വർഷങ്ങളായി അനുഭവിക്കുന്ന രാത്രിയാത്രാ നിരോധന പ്രശ്നത്തിന് പരിഹാരമുണ്ടാക്കുമെന്ന് ഡി.കെ. ശിവകുമാർ ഉറപ്പുനൽകിയത്. ഇതിനായി കർണാടക സർക്കാർ ആവുന്നതെല്ലാം ചെയ്യുമെന്നും പറഞ്ഞിരുന്നു.

  വൈകിട്ട് പുറത്ത് പോകാൻ പ്ലാൻ ഉണ്ടോ ? ബെംഗളൂരുവിൽ ഇന്ന് രാത്രി 10 വരെ ഗതാഗത നിയന്ത്രണം 

ശിവകുമാറിന്റെ ഉറപ്പിനെതിരേ കർണാടകത്തിൽ ബി.ജെ.പി. നേതാക്കൾ വലിയ വിമർശനമുയർത്തി.

ബന്ദിപ്പുരിലെ വന്യജീവികൾക്ക് സംരക്ഷണം വേണമെന്നും ഇത് തിരഞ്ഞെടുപ്പു നേട്ടത്തിനായി ബലികഴിക്കരുതെന്നും മൈസൂരു എം.പി. യദുവീർ കൃഷ്ണദത്ത ചാമരാജ വൊഡയാർ ആവശ്യപ്പെട്ടു. ബന്ദിപ്പുർ വഴിയുള്ള ദേശീയപാതയിലെ രാത്രിയാത്രാ നിരോധനം അനിവാര്യമാണെന്ന് മുൻ മുഖ്യമന്ത്രി ഡി.വി. സദാനന്ദ ഗൗഡ ആവശ്യപ്പെട്ടു. പ്രതിഷേധം ശക്തമാകുന്നതിനിടയിലാണ് സിദ്ധരാമയ്യ ഡി.കെ. ശിവകുമാറിനെ തിരുത്തി നിലപാട് വ്യക്തമാക്കിയത്.

ഇക്കാര്യത്തിൽ സർക്കാർതലത്തിൽ ചർച്ചനടന്നിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. രാത്രി ഒൻപതുമുതൽ രാവിലെ ആറുവരെയാണ് ബന്ദിപ്പുരിലെ യാത്രാനിരോധനം.

  ടോൾ പ്ലാസകളില്ല, യാത്ര തികച്ചും സൗജന്യം! പക്ഷേ കാത്തിരിക്കുന്നത് വൻ നികുതി ഭാരം; ബെംഗളൂരുവിൽ വരാൻ പോകുന്ന മാറ്റങ്ങൾ ഇങ്ങനെ

കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിലാണ് ദിവസവും ഒൻപതുമണിക്കൂർ യാത്രാതടസ്സമുള്ളത്. ബസ്സുകളുൾപ്പെടെ രാത്രി ഇവിടെ കാത്തുനിന്ന് രാവിലെ യാത്രതുടരുകയാണ് പതിവ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലാൽബാഗിൽ വാണിജ്യ സമുച്ചയമോ? സർക്കാരിനെതിരെ തേജസ്വി സൂര്യ!
[masterslider id="10"]

Related posts