അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ബെംഗളൂരു: ധാർവാസ് ജില്ലയിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ധനസഹായം പ്രഖ്യാപിച്ചു. അപകടത്തിൽ മൂന്നു കുട്ടികൾ ഉൾപ്പെടെ 9 പേർ മരിക്കുകയും 12 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. അപകടത്തിൽ പരിക്കേറ്റവർ കർണാടക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് സിവിൽ ഹോസ്പിറ്റലിൽ ചികിത്സയിൽ തുടരുകയാണ്.

Read More

ജയം മുംബൈയ്ക്ക് ആഘോഷം ബെംഗളൂരു ക്യാമ്പിൽ, വീഡിയോ വൈറൽ 

ഇന്നലെ വാങ്കഡെ സ്റ്റേഡിയത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ മുംബൈയുടെ ജയം മുംബൈയെക്കാള്‍ ആഗ്രഹിച്ചിരുന്നത് ബെംഗളൂരു ആയിരുന്നു. പ്ലേയോഫിലേക്ക് കടക്കാന്‍ ബെംഗളൂരുവിന് വേണ്ടിയിരുന്നത് അത് മാത്രമായിരുന്നു. ഒടുവില്‍ റിഷഭ് പന്തിന്റെ ഡല്‍ഹിയെ രോഹിതിന്റെ മുംബൈ അഞ്ച് വിക്കറ്റിന് തോല്‍പിച്ചതോടെ ബെംഗളൂരുവിന്റെ സ്വപ്നം യാഥാര്‍ത്ഥമാവുകയായിരുന്നു. ലോകമെമ്പാടുമുള്ള ബാംഗ്ലൂര്‍ ആരാധകര്‍ അത് ആഘോഷമാക്കിയപ്പോള്‍. ബെംഗളൂരു ക്യാമ്പിലും അതെ ആവേശം അണപൊട്ടി. അതിന്റെ വീഡിയോയാണ് ഇപ്പോള്‍ സാമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്. ബാംഗ്ലൂര്‍ താരങ്ങളായ വിരാട് കോഹ്ലി, ഫാഫ് ഡു പ്ലെസിസ്, മാക്‌സ്‌വെല്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഒരുമിച്ചിരുന്ന് മത്സരം കാണുന്നതും ഓരോ റണ്‍സും…

Read More

വിജയ് ബാബുവുമായുള്ള കരാറിൽ നിന്നും ഒടിടി കമ്പനി പിന്മാറി

കൊച്ചി : ലൈംഗികാതിക്രമ കേസില്‍ പ്രതിയായ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവുമായുള്ള കരാറില്‍ നിന്നും പ്രമുഖ ഒടിടി കമ്പനി പിന്മാറി. ഒരു വെബ്‌സീരീസുമായി ബന്ധപ്പെട്ടുള്ള 50 കോടിയുടെ കരാറിന്‍ നിന്നുമാണ് കമ്പനി പിന്മാറിയതെന്നാണ് റിപ്പോര്‍ട്ട്. കേസില്‍ ഒളിവില്‍ കഴിയുന്ന വിജയ് ബാബുവിനെതിരെ നടപടി ശക്തമാക്കിയതിന് പിന്നാലെയാണ് കമ്പനിയുടെ പിന്മാറ്റം. താരസംഘടനയായ ‘അമ്മ’ ഈ കരാര്‍ ഏറ്റെടുക്കാന്‍ നീക്കം നടത്തിയിട്ടുണ്ടെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. മറ്റ് ഒടിടി കമ്പനികളുടെ കേരളത്തിലെ പ്രതിനിധികളും വിജയ് ബാബുവിന് എതിരെയുള്ള കേസിന്റെ വിശദാംശങ്ങള്‍ കൊച്ചി സിറ്റി പോലീസിനോട് അന്വേഷിച്ചിട്ടുണ്ട്. അതേസമയം,…

Read More

ജ്വല്ലറിയുടെ ചുമർ തുരന്നുള്ള മോഷണം, മോഷ്ടക്കൾ അറസ്റ്റിൽ

ബെംഗളൂരു: ജെ പി നാഗറിലെ ജ്വല്ലറി തുരന്ന് അഞ്ച് കിലോ സ്വർണം കവർന്ന മോഷ്ടാക്കളുടെ സംഘം പോലീസ് പിടിയിൽ. എം. ഹുസൈൻ, മനാറുല്ല ഹഖ്, മനാറുല്ല ഷെയ്ഖ് , സൈഫുദീൻ ഷെയ്ഖ്, സുലൈമാൻ ഷെയ്ഖ്, സലിം ഷെയ്ഖ്, സഹൂർ, രമേശ്‌ ബിസ്ത എന്നിവരാണ് പോലീസ് പിടിയിൽ ആയത്. പ്രതികളിൽ നിന്നും 55 ലക്ഷം വില വരുന്ന 1.1 കിലോ സ്വർണം പോലീസ് പിടിച്ചെടുത്തു. പ്രതികൾ വ്യാജ രേഖകൾ ഉണ്ടാക്കി ജ്വല്ലറിയ്ക്ക് സമീപം റൂം വാടകയ്ക്ക് എടുത്താണ് മോഷണം പ്ലാൻ ചെയ്തത്. ജ്വല്ലറിയുടെ ചുമർ തുരന്നാണ്…

Read More

ദമ്പതികളെ കാറിൽ കത്തി കരിഞ്ഞ നിലയിൽ കണ്ടെത്തി

ബെംഗളൂരു: കർണാടക ഹെഗ്ഗുഞ്ജെ ഗ്രാമത്തിൽ ഒരു കാറിനകത്ത് ദമ്പതികളെ കത്തി കരിഞ്ഞ നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെ 3 മണിയോടെയാണ് കാർ കത്തുന്നതായി ആളുകളുടെ ശ്രദ്ധയിൽ പെട്ടത്. ബെംഗളൂരു ആർ ടി നഗർ സ്വദേശികളായ യശ്വന്ത്, ജ്യോതി എന്നിവരാണ് മരിച്ചത്. ഇവർ കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഒരു കാർ വാടകയ്ക്ക് എടുത്ത് ഉഡുപ്പിയിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചതായി പോലീസ് പറഞ്ഞു. കഴിഞ്ഞ 3 ദിവസമായി ഇവരെ കാണുന്നില്ലെന്നു കാണിച്ചു ബന്ധുക്കൾ പോലീസിൽ പരാതിയും നൽകിയിരുന്നു. മരണത്തിന്റെ യഥാർത്ഥ കാരണം ഇപ്പോഴും ദുരൂഹമായി തുടർകയാണെന്ന് പോലീസ്…

Read More

കലാപമോ സംവാദമോ തുടങ്ങാൻ ഉദ്ദേശിച്ചിട്ടില്ല: ഭാഷാ തർക്കത്തിൽ കിച്ച സുധീപ്

ബെംഗളൂരു: ഇന്ത്യൻ ഭാഷകളെ ‘ഭാരതീയതയുടെ ആത്മാവ്’ എന്ന് വിളിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പുകഴ്ത്തിയ ഹിന്ദിയെക്കുറിച്ചുള്ള തന്റെ പരാമർശങ്ങൾ വിവാദമാക്കാൻ തനിക്ക് ഉദ്ദേശ്യമില്ലെന്ന് തെന്നിന്ത്യൻ താരം കിച്ച സുദീപ്. കഴിഞ്ഞ മാസം, സുദീപ് ബോളിവുഡ് താരം അജയ് ദേവ്ഗണുമായി നടത്തിയ ട്വിറ്റർ സംഭാഷണത്തിൽ ഹിന്ദി “ഇനി നമ്മുടെ ദേശീയ ഭാഷയല്ല” എന്ന തന്റെ പരാമർശത്തിൽ ഏർപ്പെട്ടിരുന്നു, ഇത് പിന്നീട് ഇന്ത്യയുടെ ഭാഷാ വൈവിധ്യത്തെ സംരക്ഷിക്കുന്നതിനെതിരെ ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെക്കുറിച്ചുള്ള വലിയ ചർച്ചയായി മാറി. മെയ് 20 വെള്ളിയാഴ്ച, ബി.ജെ.പി ഭാരവാഹികളോട് നടത്തിയ വെർച്വൽ പ്രസംഗത്തിൽ, എല്ലാ…

Read More

ചോർന്നൊലിച്ചു മെട്രോ സ്റ്റേഷനുകൾ

ബെംഗളൂരു∙ മഴയെ തുടർന്ന് ചോർന്നൊലിച്ച് മെട്രോ സ്റ്റേഷനുകൾ. ടെർമിനൽ കെട്ടിടങ്ങളുടെ മേൽക്കൂരയാണ് കൂടുതലായി ചോർന്നൊലിക്കുന്നത്. പലയിടങ്ങളിലും ചോർച്ച കൂടിയതോടെ പ്ലാസ്റ്റിക് ബക്കറ്റുകൾ വച്ചാണ് വെള്ളം ശേഖരിക്കുന്നത്. മെട്രോ ഒന്നാംഘട്ടത്തിൽ നിർമ്മിച്ച സ്റ്റേഷനുകളിലാണ് ചോർച്ച. മുൻവർഷങ്ങളിൽ ചോർച്ചയുണ്ടായ സ്ഥലങ്ങളിൽ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നെങ്കിലും ഇതൊന്നും കാര്യമായ ഫലം കണ്ടില്ല. വെള്ളം വീഴുന്ന സ്ഥലങ്ങളിൽ ഗ്രാനൈറ്റ് പ്രതലത്തിൽ വഴുക്കൽ സാധ്യതയുള്ളതിനാൽ ഇവിടങ്ങളിൽ യാത്രക്കാർക്ക് മുന്നറിയിപ്പ് ബോർഡുകൾ വെക്കുകയാണ് ബിഎംആർസി. ഭൂഗർഭ സ്റ്റേഷനുകളിൽ ഭൂമിക്കടിയിലെ വെള്ളം ഉറവയായി ഒലിച്ചിറങ്ങുന്നതാണ് പ്രധാന പ്രശ്നം. ഇന്റർചേഞ്ച് സ്റ്റേഷനായ മജസ്റ്റിക്കിൽ ചുമരുകൾ പലയിടങ്ങളിലും വെള്ളം…

Read More

സർക്കാർ സ്‌കൂളുകളിലെ 30 കുട്ടികളുടെ പരിധി എടുത്തുകളഞ്ഞ് കർണാടക സർക്കാർ

ബെംഗളൂരു: ഒരു വിഭാഗത്തിൽ 30 വിദ്യാർത്ഥികൾ എന്ന പരിധി പബ്ലിക് ഇൻസ്ട്രക്ഷൻ ഡിപ്പാർട്ട്‌മെന്റ് ( ഡിപിഐ ) നീക്കം ചെയ്തു. സർക്കാർ സ്കൂളുകളിൽ ഇംഗ്ലീഷ് മീഡിയം വിഭാഗങ്ങളിലേക്ക് പ്രവേശനം വേണമെന്ന ആവശ്യത്തെ തുടർന്നാണിത്. സ്‌കൂൾ അടിസ്ഥാന സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുക എന്ന ആശയത്തോടെ, ഒന്നാം ക്ലാസ് ഇംഗ്ലീഷ് മീഡിയം ക്ലാസുകളിൽ കൂടുതൽ പ്രവേശനം അനുവദിക്കാൻ തീരുമാനിച്ചെന്നും നേരത്തെ, ഒരു ക്ലാസിൽ 70-ലധികം വിദ്യാർത്ഥികളെ ഉൾപ്പെടുത്തിയിരുന്നു. ഇപ്പോൾ, സീറ്റുകൾക്ക് അപേക്ഷിക്കുന്ന എല്ലാ വിദ്യാർത്ഥികളെയും പ്രവേശിപ്പിക്കാൻ ഞങ്ങൾ സ്കൂൾ മേധാവികളെ അനുവദിക്കുമെന്നും പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി…

Read More

മുഖ്യമന്ത്രിയുടെ ഡൽഹി സന്ദർശനം: മന്ത്രിസഭാ വിപുലീകരണത്തെ ബന്ധിപ്പിക്കരുതെന്ന് മന്ത്രി അരഗ ജ്ഞാനേന്ദ്ര

ബെംഗളൂരു: മുഖ്യമന്ത്രി ബൊമ്മൈയുടെ ഡൽഹി സന്ദർശനവും മന്ത്രിസഭാ വികസനവും തമ്മിൽ ബന്ധമില്ലന്ന് ആഭ്യന്തര മന്ത്രി. നേരത്തെ മുഖ്യമന്ത്രി ഡൽഹിയിൽ പോയപ്പോഴും ഇത്തരം അഭ്യൂഹങ്ങൾ ഉയർന്നിരുന്നുവെന്നും ഇപ്പോളും ഇതേക്കുറിച്ചാണ് ചർച്ച ചെയ്യുന്നതെന്നും ആഭ്യന്തര മന്ത്രി ആരാഗ ജ്ഞാനേന്ദ്ര പറഞ്ഞു. പിഎസ്‌ഐ പരീക്ഷ നടത്തുന്ന തീയതി സംബന്ധിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി ആരാഗ ജ്ഞാനേന്ദ്ര ശനിയാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കവേ പറഞ്ഞു. പിഎസ്ഐ തട്ടിപ്പ് അന്വേഷിക്കുന്ന സിഐഡി നിരവധി പേരെ കസ്റ്റഡിയിലെടുത്തിരുന്നു. അന്വേഷണങ്ങൾക്കിടയിൽ ഇഡി അധികൃതർ കഴിഞ്ഞ വെള്ളിയാഴ്ച ഗുൽബർഗയിൽ നിന്ന് ഒരു കോടിയും ബെംഗളൂരുവിൽ നിന്ന്…

Read More

മുംബൈ ഇന്ത്യന്‍സിന് ജയം; ബാംഗ്ലൂര്‍ പ്ലേ ഓഫില്‍;ഡൽഹി പുറത്ത്

ഐപിഎല്‍ പതിനഞ്ചാം സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ തച്ചുതകര്‍ത്ത് മുംബൈ ഇന്ത്യന്‍സിന് ജയത്തോടെ മടക്കം. നിര്‍ണായക മത്സരത്തില്‍ മുംബൈ അഞ്ച് വിക്കറ്റിന് ജയിച്ചതോടെ ഡല്‍ഹിയെ മറികടന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പ്ലേ ഓഫിലെത്തി. 160 റണ്‍സ് വിജയലക്ഷ്യം മുംബൈ 19.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ സ്വന്തമാക്കുകയായിരുന്നു

Read More
Click Here to Follow Us