ചോർന്നൊലിച്ചു മെട്രോ സ്റ്റേഷനുകൾ

ബെംഗളൂരു∙ മഴയെ തുടർന്ന് ചോർന്നൊലിച്ച് മെട്രോ സ്റ്റേഷനുകൾ. ടെർമിനൽ കെട്ടിടങ്ങളുടെ മേൽക്കൂരയാണ് കൂടുതലായി ചോർന്നൊലിക്കുന്നത്. പലയിടങ്ങളിലും ചോർച്ച കൂടിയതോടെ പ്ലാസ്റ്റിക് ബക്കറ്റുകൾ വച്ചാണ് വെള്ളം ശേഖരിക്കുന്നത്. മെട്രോ ഒന്നാംഘട്ടത്തിൽ നിർമ്മിച്ച സ്റ്റേഷനുകളിലാണ് ചോർച്ച. മുൻവർഷങ്ങളിൽ ചോർച്ചയുണ്ടായ സ്ഥലങ്ങളിൽ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നെങ്കിലും ഇതൊന്നും കാര്യമായ ഫലം കണ്ടില്ല.

വെള്ളം വീഴുന്ന സ്ഥലങ്ങളിൽ ഗ്രാനൈറ്റ് പ്രതലത്തിൽ വഴുക്കൽ സാധ്യതയുള്ളതിനാൽ ഇവിടങ്ങളിൽ യാത്രക്കാർക്ക് മുന്നറിയിപ്പ് ബോർഡുകൾ വെക്കുകയാണ് ബിഎംആർസി. ഭൂഗർഭ സ്റ്റേഷനുകളിൽ ഭൂമിക്കടിയിലെ വെള്ളം ഉറവയായി ഒലിച്ചിറങ്ങുന്നതാണ് പ്രധാന പ്രശ്നം. ഇന്റർചേഞ്ച് സ്റ്റേഷനായ മജസ്റ്റിക്കിൽ ചുമരുകൾ പലയിടങ്ങളിലും വെള്ളം തുടർച്ചയായി വീണു സിമന്റ് അടർന്നു വീഴുന്നുണ്ട്.

  പന്നി മാംസം കഴിക്കില്ല, പീഡനക്കേസോ?'; കിതാബ് അനുസരിച്ചാണോ പീഡനം?'; ഷിയാസ് കരീമിനെതിരെ കടുത്ത പരിഹാസവുമായി ലക്ഷ്മി പ്രിയ

ബയ്യപ്പനഹള്ളി സ്റ്റേഷനിൽ പ്ലാറ്റ്ഫോമിന്റെ ഒരു ഭാഗം മേൽക്കൂരയില്ലാത്തതിനാൽ ട്രെയിൻ കൊച്ചുകൾക്കുള്ളിലും വെള്ളം നിറയുകയാണ്. സിൽക്ക് ബോർഡ്–കെആർ പുരം പാത ബയ്യപ്പനഹള്ളി സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന പ്രവൃത്തികളുടെ ഭാഗമായി 3–ാം പ്ലാറ്റ്ഫോമിലാണ് ട്രെയിൻ നിർത്തുന്നത്. ഇതിൽ പ്ലാറ്റ്ഫോമിന്റെ അവസാന ഭാഗം മേൽക്കൂരയില്ലാത്തതിനാൽ അവസാന കൊച്ചിനുള്ളിലേക്കാണ് മഴവെള്ളം കയറുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേരളത്തിലും ഇന്ദിര കന്റീനിൽ പടയോട്ടം; ആദ്യദിനം 600 പ്രഭാത ഭക്ഷണവും 550 ഉച്ചഭക്ഷണത്തിന്റെയും പ്ലേറ്റുകൾ കാലി, വയറുകൾ ഫുൾ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ക്ലാസിൽ ഗെയിം കളിച്ചത് വിലക്കി; മലയാളി അധ്യാപികയുടെ മൂക്കിടിച്ചുതകർത്ത് വിദ്യാർഥി
[masterslider id="10"]

Related posts

Click Here to Follow Us