വിവര സാങ്കേതിക മേഖലാ പരിഗണനയിൽ നിന്ന് ഭൂമി ഒഴിവാക്കിയതിൽ വിശദ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്.

ബെംഗളൂരു : വിവരസാങ്കേതികമേഖലാ പരിഗണനയിൽ ഉൾപ്പെടുത്തിയിരുന്ന ബെലത്തൂർ, കാടുബിസിനഹള്ളി പ്രദേശങ്ങൾ ഒഴിവാക്കിയതിൽ അഴിമതി ആരോപിച്ച് 2006 ൽ രജിസ്റ്റർ ചെയ്ത കേസിൽ ലോകായുക്തയോട് വിശദ അന്വേഷണം നടത്താൻ പ്രത്യേക കോടതി 2013 ൽ ഉത്തരവിട്ടിരുന്നു.

ഈ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി യെദ്യൂരപ്പ സമർപ്പിച്ച ഹർജിയിലാണ് വിശദമായ പുനരന്വേഷണം നടത്തണമെന്ന ഹൈക്കോടതി വിധി.

  എം.പിമാർ കരുതിയത് പിറന്നാളാഘോഷം; അപ്രതീക്ഷിത പ്ലാനുമായി രാഹുൽ, ഡൽഹിയിൽ പൊലീസുമായി തെരുവ് യുദ്ധം; മാർച്ച് ആസൂത്രണം ചെയ്തത് ഇങ്ങനെ

2006 ൽ ഉപമുഖ്യമന്ത്രിയായിരുന്ന യദിയൂരപ്പ ഈ അഴിമതിയിൽ പങ്കാളിയാണെന്ന് കാണിച്ച് വാസുദേവ റെഡ്ഡിയും മറ്റ് കക്ഷികളും ചേർന്ന് 2013 ൽ ലോകായുക്ത പ്രത്യേക കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് തുടരന്വേഷണത്തിന് ആദ്യം ഉത്തരവ് വന്നിരുന്നത്.

ഇത് അംഗീകരിച്ച ഹൈക്കോടതി, ലോകായുക്തയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കുന്ന തരത്തിൽ വിശദമായ പുനരന്വേഷണം നടത്തണമെന്ന് തന്നെ അഭിപ്രായപ്പെട്ടു.

അന്വേഷണ പുരോഗതി യഥാസമയം വിലയിരുത്താനും ലോകായുക്ത പ്രത്യേക കോടതിയോട് നിർദേശിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാഹനങ്ങൾ ലേലം ചെയ്യും: ബെംഗളൂരുവിൽ കർശന നടപടി; വൻ ശുചീകരണ യജ്ഞവുമായി ജി.ബി.എ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  13വയസുകാരിയുടെ കൊട്ടേഷൻ; മുത്തച്ഛനെ കൊന്ന് പ്രായപൂർത്തിയാകാത്തവർ; നാല് പേര്‍ പിടിയില്‍.
[masterslider id="10"]

Related posts