വാഹന പരിശോധനയ്ക്ക് ഇനി ഫൈബർ ബാരിക്കേഡുകൾ

ബെംഗളൂരു: ഒരു വിദേശ കമ്പനിയിൽ നിന്നും രണ്ടായിരത്തോളം ബാരിക്കേഡുകൾ വാങ്ങി ബെംഗളൂരു ട്രാഫിക് പോലീസ്. ഈ ഫൈബർ അധിഷ്ഠിത ബാരിക്കേഡുകൾക്ക് 4 അടി ഉയരമാണുള്ളത്. വിവിഐപി ചലനങ്ങൾ, സുരക്ഷ, പ്രതിഷേധങ്ങൾ എന്നിവയ്ക്കിടെ, നീക്കം ചെയ്യാവുന്ന തരത്തിലുള്ള ക്ലിപ്പുകൾ ഉപയോഗിച്ച് അവ പൊളിച്ച് വീണ്ടും കൂട്ടിച്ചേർക്കാവുന്ന വിധത്തിലുള്ളതാണ് ഈ ഫൈബർ അധിഷ്ഠിത ബാരിക്കേഡുകൾ നിർമിതമായിട്ടുള്ളത്. നഗരത്തിലെ 45 ട്രാഫിക് സ്റ്റേഷനുകളിൽ ഉടനെ ബാരിക്കേഡുകൾ വിതരണം ചെയ്യുമെനാണ് ബന്ധപ്പെട്ടവർ അറിയിച്ചിരിക്കുന്നത്. പൊളിക്കാവുന്ന ഈ ബാരിക്കേഡുകൾ ഭാരം കുറഞ്ഞതും വഹനീയമായതും, മടക്കാവുന്നതും കാലാവസ്ഥാ പ്രതിരോധവുമുള്ളതാണെന്നാണ് റിപ്പോർട്ടുകൾ.

Read More

കമിതാക്കളെ കാറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

ബെംഗളൂരു: കർണാടകയിലെ ഉഡുപ്പി ജില്ലയിൽ ഞായറാഴ്ച കമിതാക്കളെ കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. യശ്വന്ത് (23), ജ്യോതി (23) എന്നിവരാണ് മരിച്ചത്. ‘തങ്ങൾ ജീവിതം അവസാനിപ്പിക്കുകയാണെന്ന്’ പറഞ്ഞ് കുടുംബങ്ങൾക്ക് സന്ദേശങ്ങൾ അയച്ചിരുന്നതായും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. എന്നിരുന്നാലും, ഇത് സ്ഥിരീകരിക്കുന്നതിന് പോലീസ് മരണത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തുമെന്നും അറിയിച്ചു. ബെംഗളൂരുവിലെ ആർടി നഗർ പ്രദേശത്താണ് ഇരുവരും താമസിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. പുലർച്ചെ മൂന്ന് മണിയോടെ നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് കാർ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. തുടർന്ന് പോലീസ് എത്തിയാണ് യുവാവിന്റെയും യുവതിയുടെയും മൃതദേഹം കത്തിക്കരിഞ്ഞ…

Read More

ഹൈദരാബാദിനെ തോൽപിച്ച് സീസൺ അവസാനിപിച്ച് പഞ്ചാബ്

sports

മുംബൈ: ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ പഞ്ചാബ് കിങ്സിന് 5 വിക്കറ്റ് വിജയം. 22 പന്തിൽ 49 റൺസടിച്ച് പുറത്താവാതെ നിന്ന ഇംഗ്ലണ്ട് താരം ലിയാം ലിവിങ്‌സ്റ്റണിന്റെ ബാറ്റിങ്‌ മികവാണ് പഞ്ചാബിനെ വിജയതീരത്തെത്തിച്ചത്. ഹൈദരാബാദ് 20 ഓവറിൽ 8 വിക്കറ്റിന് 157 റൺസെടുത്തപ്പോൾ പഞ്ചാബ് കിങ്‌സ് 15.1 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 160 റൺസ് നേടി ലക്ഷ്യം കണ്ടു. ഇതോടെ പോയിന്റ് പട്ടികയിൽ പഞ്ചാബ് ആറാമതെത്തി. സൺറൈസേഴ്‌സ് ഹൈദരാബാദ് എട്ടാം സ്ഥാനത്താണ്.

Read More

വിസ്മയ കേസ് വിധി ഇന്ന്

കൊല്ലം: വിസ്മയ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച കേസില്‍, കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ്‌ കോടതി ഇന്ന്‌ വിധി പ്രസ്‌താവിക്കും. സ്ത്രീധന മരണം, സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ, ഉപദ്രവിക്കൽ, ഭീഷണിപ്പെടുത്തൽ, സ്ത്രീധനം ആവശ്യപ്പെടൽ എന്നീ കുറ്റങ്ങളാണ് ഭർത്താവ് കിരണിനെതിരെ ചുമത്തിയിരിക്കുന്നത്. വിസ്‌മയ മരിച്ച്‌ ഒരു വര്‍ഷം പൂര്‍ത്തിയാകും മുമ്പാണ് വിധിയെത്തുന്നത്‌. നിലമേല്‍ കൈതോട്‌ കെ.കെ.എം.പി ഹൗസില്‍ ത്രിവിക്രമന്‍ നായരുടെയും സജിതയുടെയും മകള്‍ വിസ്‌മയ (24)യെ 2021 ജൂണ്‍ 21-നാണ്‌ ഭര്‍തൃവീട്ടിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്‌. ചുമയത്തിയിരിക്കുന്ന വകുപ്പുകള്‍ പ്രകാരമുളള കുറ്റങ്ങളെല്ലാം തെളിയിക്കാനായാല്‍ പത്തു…

Read More

പ്രവേശനത്തിൽ കുതിച്ചുചാട്ടം: ഷിഫ്റ്റ്‌ അടിസ്ഥാന ക്ലാസുകളുമായി കർണാടക സർക്കാർ പിയു കോളേജുകൾ

Tamil Nadu Excessive fees collage selection

ബെംഗളൂരു: സംസ്ഥാനത്തെ സർക്കാർ പ്രീ-യൂണിവേഴ്സിറ്റി കോളേജുകൾ 2022-23 അധ്യയന വർഷത്തിൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ പ്രവർത്തിക്കും. പിയു കോളേജുകളിൽ പ്രവേശനത്തിലുണ്ടായ വർദ്ധനവ് പരിഗണിച്ചാണ് രണ്ട് ഷിഫ്റ്റുകളിലായി ക്ലാസുകൾ നടത്താൻ സർക്കാർ തീരുമാനിച്ചത്. എന്നിരുന്നാലും, ഈ ക്രമീകരണം, ഉയർന്ന പ്രവേശനമുള്ള കോളേജുകളിൽ മാത്രമായി പരിമിതപ്പെടുത്തും. സർക്കാർ പി.യു.കോളേജുകൾക്ക് എത്ര വിദ്യാർത്ഥികളെ മാത്രമേ പ്രവേശിപ്പിക്കാൻ സാധിക്കുകയുള്ളു എന്ന് പറയാൻ കഴിയില്ല. നിലവിൽ ഉയർന്ന ഡിമാൻഡ് ബോർഡിലുടനീളം ഇല്ലന്നും ചില കോളേജുകളിൽ പ്രവേശനം പതിവുപോലെ നടന്നുവെന്നു. എന്നിരുന്നാലും, ആർട്സ് സ്ട്രീമിന് ഉയർന്ന ഡിമാൻഡുള്ള കോളേജുകളുണ്ടെന്നും പ്രീ-യൂണിവേഴ്സിറ്റി വിദ്യാഭ്യാസ വകുപ്പിലെ ഒരു…

Read More

കൊലക്കേസ് പ്രതിയുടെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി പരിഷ്കരിച്ചു

ബെംഗളൂരു: കർണാടക ആസ്ഥാനമായുള്ള സോഫ്റ്റ്‌വെയർ എഞ്ചിനീയർ തന്റെ ഭാര്യയെ പെട്ടെന്നുള്ള പ്രകോപനത്തിനു കൊലപ്പെടുത്തിയത് നിരീക്ഷിച്ച കർണാടക ഹൈക്കോടതി അദ്ദേഹത്തിന് നേരത്തെ നൽകിയ ശിക്ഷയുടെ അളവ് കുറച്ചു. കൃത്യത്തിന് ആൾ കുറ്റക്കാരനാണെന്ന് കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടിരുന്നു. എന്നാൽ അത് ഇപ്പോൾ 10 വർഷത്തെ കഠിന തടവും 3 ലക്ഷം രൂപ പിഴയും ആയി കുറച്ചു, 2012 നവംബർ 12 ന്, സിദ്ധാർത്ഥ് ചൗധരി , സോഫ്റ്റ്‌വെയർ എഞ്ചിനീയർ കൂടിയായ ഭാര്യ രുചിയുടെ ശമ്പളം തനിക്ക് കൈമാറുന്നതിനെ ചൊല്ലി വഴക്കുണ്ടാക്കിയപ്പോഴാണ് കുറ്റകൃത്യം നടന്നത്. 2008-ൽ വിവാഹിതരായത്…

Read More

വരന്റെ മുൻ ബന്ധത്തെക്കുറിച്ച് ചോദിച്ചതിന് തല്ലിയതായി പെൺകുട്ടിയുടെ പരാതി

ബെംഗളൂരു: പ്രതിശ്രുത വരന്റെ മുന്‍ ബന്ധത്തെക്കുറിച്ച്‌ ചോദിച്ചതിന് പരസ്യമായി തല്ലിയെന്ന പരാതിയുമായി പെണ്‍കുട്ടി പോലീസ് സ്റ്റേഷനിൽ. സംഭവത്തില്‍ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു . പരാതിയില്‍ ഐപിസി സെക്ഷന്‍ 504, 341, 323 എന്നിവ പ്രകാരം പ്രതിശ്രുത വരനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസും അയച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ മെയ് ഏഴിന് കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമാണ് സംഭവം നടന്നത്. എന്നാല്‍ കഴിഞ്ഞ ദിവസമാണ് വർത്ത പുറം ലോകം അറിയാൻ ഇടയായത്. ദുബൈയില്‍ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി വിവാഹത്തിനായി…

Read More

കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ (22-05-2022)

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ  167 റിപ്പോർട്ട് ചെയ്തു. 101 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.92% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 101 ആകെ ഡിസ്ചാര്‍ജ് : 3908718 ഇന്നത്തെ കേസുകള്‍ : 167 ആകെ ആക്റ്റീവ് കേസുകള്‍ : 1721 ഇന്ന് കോവിഡ് മരണം : 0 ആകെ കോവിഡ് മരണം : 40064 ആകെ പോസിറ്റീവ് കേസുകള്‍ : 3950545…

Read More

തക്കാളിയ്ക്ക് 100, മത്തിയ്ക്ക് 100 അടുക്കള കുറച്ച് കാലത്തേക്ക് പൂട്ടിയിട്ടാലോ?

പാചക വാതക- മണ്ണെണ്ണ വില കുതിച്ചുയർന്നതോടെ സാധാരണക്കാർ വെട്ടിലായി എന്നു തന്നെ പറയാം. പച്ചക്കറിയുടെയും മീനിന്റെയും വിലയിലെ കുതിച്ചുചാട്ടവും ആളുകൾക്ക് ഇരുട്ടടിയായി. ചിക്കന്‍ വില നിലവിൽ 240 ല്‍ എത്തി. മഴ തുടങ്ങിയതോടെ ഒരാഴ്ചയായി മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോവാത്തതാണ് മത്തിയടക്കം മീനുകള്‍ക്കെല്ലാം വില കൂടാന്‍ കാരണമായത്. മത്തിക്ക് കിലോയ്ക്ക് 200 വരെയെത്തി വില. അയലയ്ക്ക് 260 വും. ഓരോ മാര്‍ക്കറ്റിലും ഓരോ വിലയാണ്. പച്ചക്കറിയില്‍ തക്കാളിക്കാണ് പൊള്ളുംവില. കിലോയ്ക്ക് ചില്ലറ വിപണിയില്‍ 100 രൂപയായി. ഗ്രാമങ്ങളില്‍ 120 വരെ വാങ്ങുന്നവരുണ്ട്. ഒരാഴ്ചയ്ക്ക് മുമ്പ് വരെ…

Read More

അമിത് ഷായുമായി കൂടിക്കാഴ്ച നടത്താതെ മടങ്ങിയെത്തി മുഖ്യമന്ത്രി

ബെംഗളൂരു: ബിജെപി ഹൈക്കമാൻഡ് ഡൽഹിയിലേക്ക് അടിയന്തരമായി വിളിപ്പിച്ച മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കാണാതെ മടങ്ങി. ഇത് വിവിധ ഊഹാപോഹങ്ങൾക്ക് വഴി വെച്ചിട്ടുണ്ട്. പകരം ബിജെപി കർണാടക ചുമതലയുള്ള അരുൺ സിങ്ങുമായി സംസാരിക്കാനാണ് അമിത് ഷാ മുഖ്യമന്ത്രിയോട് നിർദേശിച്ചതെന്ന് റിപ്പോർട്ട്. ബി.ജെ.പി ദേശീയ ഭാരവാഹി യോഗത്തിൽ ഷാ പങ്കെടുത്തതും അരുണാചൽ പ്രദേശിലേക്ക് പോയതുമാണ് ബൊമ്മായിയെ കാണാൻ കഴിയാതെ പോയതിന് കാരണമെന്ന് പാർട്ടി ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും ആഭ്യന്തരമന്ത്രി അമിത്ഷാ ഡൽഹിയിൽ തന്നെയാണെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ ബൊമ്മൈയുടെ രണ്ടാമത്തെ ഡൽഹി സന്ദർശനമാണിത്.…

Read More