കമിതാക്കളെ കാറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

ബെംഗളൂരു: കർണാടകയിലെ ഉഡുപ്പി ജില്ലയിൽ ഞായറാഴ്ച കമിതാക്കളെ കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. യശ്വന്ത് (23), ജ്യോതി (23) എന്നിവരാണ് മരിച്ചത്. ‘തങ്ങൾ ജീവിതം അവസാനിപ്പിക്കുകയാണെന്ന്’ പറഞ്ഞ്
കുടുംബങ്ങൾക്ക് സന്ദേശങ്ങൾ അയച്ചിരുന്നതായും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. എന്നിരുന്നാലും, ഇത് സ്ഥിരീകരിക്കുന്നതിന് പോലീസ് മരണത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തുമെന്നും അറിയിച്ചു.

ബെംഗളൂരുവിലെ ആർടി നഗർ പ്രദേശത്താണ് ഇരുവരും താമസിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. പുലർച്ചെ മൂന്ന് മണിയോടെ നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് കാർ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. തുടർന്ന് പോലീസ് എത്തിയാണ് യുവാവിന്റെയും യുവതിയുടെയും മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

  ബെംഗളൂരുവിലെ പാർക്കിൽ മുതിർന്ന സ്ത്രീയുടെ അപകടകരമായ വ്യായാമ കസർത്ത്; സുരക്ഷാ മാനദണ്ഡങ്ങൾ വേണമെന്ന് ആവശ്യം; വീഡിയോ കാണാം

മൂന്ന് ദിവസം മുമ്പ് ഇവർക്കെതിരെ ബെംഗളൂരുവിലെ ഹെബ്ബാൾ പോലീസ് സ്റ്റേഷനിൽ മിസ്സിംഗ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. മേയ് 21-ന് ഹുസൈൻ എന്ന കച്ചവടക്കാരനിൽ നിന്ന് കാർ വാടകയ്‌ക്കെടുത്തിരുന്നതായും പോലീസ് പറഞ്ഞു. തീപിടിത്തത്തിൽ കാർ പൂർണമായും കത്തിനശിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ശക്തി' നൽകിയ പണി പുരുഷന്മാർക്കോ? ബസ് പാസ് നിരക്കിൽ വൻ വർദ്ധനവ്; പുതിയ നിരക്കുകൾ അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സാധനങ്ങൾ വാങ്ങാനിറങ്ങിയ ദേശീയ ഷൂട്ടിങ് താരത്തെ ദുരൂഹസാഹചര്യത്തിൽ കാണാതായി: അവസാന ദൃശ്യം ഹൗറ സ്റ്റേഷനിൽ
[masterslider id="10"]

Related posts