ബെംഗളൂരുവിൽ ആർ.എസ്.എസ്. നേതാവിന്റെ വധം; ഏഴുവർഷത്തിനുശേഷം ഒളിവിലായിരുന്ന പ്രതി പിടിയിൽ

ബെംഗളൂരു : ബെംഗളൂരുവിൽ ആർ.എസ്.എസ്. നേതാവ് ആർ. രുദ്രേഷിനെ (35) കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന പ്രതിയെ ഏഴുവർഷത്തിനുശേഷം മുംബൈയിൽനിന്ന് പിടികൂടി.

മുഖ്യസൂത്രധാരനായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ ഘൗസ് നയാസിയെയാണ് മുംബൈ വിമാനത്താവളത്തിൽനിന്ന് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) അറസ്റ്റുചെയ്തത്.

ടാൻസാനിയയിൽനിന്ന് മടങ്ങിയെത്തിയ പ്രതിയെ വിമാനത്താവളത്തിൽ കാത്തുനിന്ന എൻ.ഐ.എ. സംഘം പിടികൂടുകയായിരുന്നു.

  നഗരത്തിൽ വൻ പ്രതിഷേധവുമായി കോക്ക്റോച്ച് ജനതാ പാർട്ടി

ഇതോടെ കേസിലെ എല്ലാ പ്രതികളും അറസ്റ്റിലായി. നാലുപേർ നേരത്തേ അറസ്റ്റിലായിരുന്നു.

ഇവർക്കെതിരേയുള്ള വിചാരണ പ്രത്യേക കോടതിയിൽ നടക്കുകയാണ്.

നയാസിയുടെ നേതൃത്വത്തിൽനടന്ന ഗൂഢാലോചനയെത്തുടർന്നാണ് കൊലനടന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

2016 ഒക്ടോബർ 16-നാണ് രുദ്രേഷിനെ ശിവാജിനഗർ കാമരാജ് റോഡിൽവെച്ച് പ്രതികൾ വെട്ടിക്കൊലപ്പെടുത്തിയത്.

ആർ.എസ്.എസ്. റൂട്ട് മാർച്ചിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന രുദ്രേഷിനെ ബൈക്കിൽ പിന്തുടർന്നെത്തിയ പ്രതികൾ ഇടിച്ചുവീഴ്ത്തി കൊലപ്പെടുത്തുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റോഡ് ‘ബ്ലോക്കാക്കി’ പത്തിവിടർത്തി മൂർഖൻ; ബെംഗളൂരുവിൽ ഗതാഗതം തടസ്സപ്പെട്ടത് അരമണിക്കൂറോളം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കർണാടക ബന്ദ്; ഈ അതിർത്തി കടന്നുള്ള ബസുകൾ നിർത്തിവച്ചു; എയർപോർട്ടിലെ സ്ഥിതി എന്ത്? അറിയാൻ വായിക്കാം
[masterslider id="10"]

Related posts