ജാമിയ മസ്ജിദിലെ ആഞ്ജനേയ വിഗ്രഹത്തെ ആരാധിക്കാന്‍ അനുവദിക്കണം ; ഹിന്ദുത്വ പ്രവർത്തകർ

ബെംഗളൂരു: കര്‍ണാടകയിലെ ജാമിയ മസ്ജിദില്‍ ആഞ്ജനേയ വിഗ്രഹത്തെ ആരാധിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി ഹിന്ദുത്വ പ്രവര്‍ത്തകര്‍.

ജാമിയ മസ്ജിദ് ക്ഷേത്രം പള്ളിയാക്കി മാറ്റിയതാണെന്നും പൂജ നടത്താന്‍ അനുവദിക്കണമെന്നുമാണ് നരേന്ദ്ര മോദി വിചാര്‍ മഞ്ച് പ്രവര്‍ത്തകര്‍ മാണ്ഡ്യ ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് നല്‍കിയ അപേക്ഷയില്‍ പറയുന്നത്.

ആഞ്ജനേയ ക്ഷേത്രമാണ് യഥാര്‍ഥത്തില്‍ ഇവിടെ പണിതത്. അതിന്റെ ചരിത്രപരമായ തെളിവുകളുണ്ട്. പള്ളിക്കുള്ളിലെ തൂണുകളില്‍ ഹൈന്ദവ ലിഖിതങ്ങളുണ്ട്. പേര്‍ഷ്യന്‍ ഖലീഫക്കുള്ള കത്തില്‍ ടിപ്പു സുല്‍ത്താന്‍ ഇതേക്കുറിച്ച്‌ എഴുതിയിട്ടുണ്ടെന്നും രേഖകള്‍ പുരാവസ്തു വകുപ്പ് പരിഗണിക്കണമെന്നും അപേക്ഷയില്‍ പറയുന്നു. പള്ളിയുടെ പരിസരത്തെ കുളത്തില്‍ കുളിയ്ക്കാന്‍ അനുമതി നല്‍കണമെന്ന ആവശ്യവും ഇവര്‍ അപേക്ഷയിൽ ആവശ്യപ്പെടുന്നുണ്ട്.

  "മക്കൾക്ക് നാട്ടിലേക്ക് മടങ്ങാൻ മടി"; അഞ്ച് മാസത്തെ ബെംഗളൂരു ജീവിതത്തിന്റെ അനുഭവം പങ്കുവെച്ച് അമേരിക്കൻ കുടുംബം

ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ പരിപാലിക്കുന്ന പൈതൃക സ്ഥലമാണ് 1782ല്‍ പണികഴിപ്പിച്ച ജാമിയ മസ്ജിദ്.

പള്ളിയില്‍ അംഗസ്‌നാനം നടത്തുന്ന കുളം വറ്റിച്ചപ്പോള്‍ ശിവലിംഗം കണ്ടെന്ന പരാതിയില്‍ വരാണസിയിലെ ഗ്യാന്‍വാപി മസ്ജിദിന്റെ ഒരുഭാഗം അടച്ചിടാന്‍ കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് കര്‍ണാടകയിലും പള്ളിക്കുമേല്‍ അവകാശവാദമുന്നയിച്ച്‌ ഹിന്ദുത്വ സംഘടനകള്‍ രംഗത്ത് വന്നിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പകുതി വിലയ്ക്ക് പിഴയടയ്ക്കാൻ വൻ തിരക്ക്; 14 ദിവസം കൊണ്ട് ബെംഗളൂരു ട്രാഫിക് പോലീസിന് 18 കോടി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  31 കിലോമീറ്ററിന് രണ്ടര മണിക്കൂർ; ബെംഗളൂരു ട്രാഫിക് കൂടുതൽ വഷളാകുന്നു'; തുറന്നടിച്ച് ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ
[masterslider id="10"]

Related posts