ബെംഗളൂരു: കഠിനമായ വേനലിൽ ജല ദൗർലഭ്യതകാരണം ദിവസേന അനേകം പക്ഷികൾ ചത്തുവീഴുന്നുണ്ട്. പക്ഷികൾ മാത്രമല്ല, തെരുവ് നായ്ക്കളും മറ്റനേകം ജീവ ജാലങ്ങളും വെള്ളമില്ലാതെ വലയുന്നു. ഈ അവസരത്തിൽ ഇത്യാദി സമവകാശികൾക്ക് തങ്ങളാൽ കഴിയുന്ന തണലൊരുക്കാൻ, Pot of Love എന്ന പദ്ധതിയിലൂടെ അഭ്യർത്ഥിക്കുകയാണ് ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി കൂട്ടായ്മയായ വേൾഡ് മലയാളീ ഫെഡറേഷൻ. വേനലിൽ വെള്ളമാരുക്കുന്നതിലുപരി, ചുറ്റുമുള്ള സഹജീവികളോട് ആർദ്രമായി ഇടപെടാൻ സാഹചര്യമൊരുക്കുക എന്നതും, ബെംഗളൂരു പോലെയുള്ള സ്ഥലങ്ങളിൽ ഭൂഗർഭ ശുദ്ധജലത്തിന്റെ അളവ് ഭയപ്പെടുത്തുന്ന തോതിൽ കുറഞ്ഞു വരുന്നതും, മലിനപ്പെട്ടുകൊണ്ടിരിക്കുന്നതുമായ ഈ…
Read MoreDay: 28 March 2022
കേരള സമാജം ബെംഗളൂരു രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ബെംഗളൂരു: കേരള സമാജം ബെംഗളൂരു സിറ്റി സോണിന്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഇലക്ട്രോണിക് സിറ്റി ഫസ്റ്റ് ഫെസിലെ ഗോല്ലഹള്ളിയിലുള്ള ഡി എസ് മാക്സ് സിഗ്മ &സിഗ്മ നെക്സ്റ്റിൽ നടന്ന രക്ത ദാന ക്യാമ്പ് ആനക്കൽ എം എൽ എ ശിവണ്ണ ബി ഉദ്ഘാടനം ചെയ്തു. സിറ്റി സോൺ ചെയർമാൻ ലിന്റൊ കുര്യൻ അധ്യക്ഷത വഹിച്ചു. ബെംഗളൂരു റെസിഡന്റ് അസോസിയേഷൻ പ്രസിഡന്റ് അലോക് കുമാർ മുഘ്യ പ്രഭാഷണം നടത്തി. കേരള സമാജം പ്രസിഡന്റ് സി പി രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി റെജികുമാർ,വൈസ് പ്രസിഡന്റ് സുധിഷ്…
Read Moreവിവിധ തൊഴിലാളി യൂണിയനുകൾ നടത്തുന്ന ദേശീയ പണിമുടക്ക് നഗരജീവിതത്തെ ബാധിച്ചുവോ ?
ബെംഗളൂരു : അർദ്ധരാത്രിയിൽ തുടങ്ങി 48 മണിക്കൂറോളം നീണ്ടു നിൽക്കുന്ന പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളുടെ തൊഴിലാളി സംഘടനകൾ പിൻതുണക്കുന്ന പണി മുടക്ക് കേരളത്തിലെ ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുന്നതായാണ് വാർത്തകൾ. റോഡുകളിലും മറ്റു പൊതുസ്ഥലങ്ങളിലും സമരക്കാർ മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിൽ ഇടപെടുന്ന വാർത്തകൾ ആണ് ഇന്ന് ചർച്ചകളിൽ നിറയുന്നത്. അതേ സമയം ഇന്നത്തെ പണിമുടക്ക് ഉദ്യാനനഗരിയെ ഒരു വിധത്തിലും ബാധിച്ചിട്ടില്ല എന്നാണ് നിരത്തുകളിലെ തിരക്കിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നത്. കെ.എസ്.ആർ.ടി.സിയും, ബി.എം.ടി.സിയും നമ്മ മെട്രോ സാധാരണ ദിവസത്തെ പോലെ സർവീസുകൾ നടത്തി. ഓട്ടോ, ടാക്സികൾ, ആപ്പ് അധിഷ്ഠിത…
Read Moreകർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ (28-03-2022)
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് കോവിഡ് കേസുകൾ 48 റിപ്പോർട്ട് ചെയ്തു. 105 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 0.29% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 105 ആകെ ഡിസ്ചാര്‍ജ് : 3903547 ഇന്നത്തെ കേസുകള്‍ : 48 ആകെ ആക്റ്റീവ് കേസുകള്‍ : 1719 ഇന്ന് കോവിഡ് മരണം : 1 ആകെ കോവിഡ് മരണം : 40051 ആകെ പോസിറ്റീവ് കേസുകള്‍ : 3945359…
Read Moreകർണാടകയിൽ മദ്രസകൾ നിരോധിക്കണം; ബിജെപി എംഎൽഎ
ബെംഗളൂരു : കർണാടക ബിജെപി നിയമസഭാംഗവും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുമായ എം പി രേണുകാചാര്യ തിങ്കളാഴ്ച മദ്രസകൾ നിരോധിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു, ‘ദേശവിരുദ്ധ’ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ അവിടെ പഠിപ്പിക്കുന്നുവെന്നും രേണുകാചാര്യ ആരോപിച്ചു. ഒരു കുട്ടിയുടെ സർവതോന്മുഖമായ വികസനത്തിന് ആവശ്യമായ വിദ്യാഭ്യാസം നൽകുന്ന സർക്കാർ സ്കൂളുകൾ ഉള്ളപ്പോൾ മദ്രസകളുടെ ആവശ്യമെന്താണെന്ന് അദ്ദേഹം ചോദിച്ചു. “മദ്രസകളിൽ, അവർ നമ്മുടെ ദർശകന്മാരെയും രാജ്യത്തിന് വേണ്ടി ത്യാഗങ്ങൾ സഹിച്ച നേതാക്കളെയും കുറിച്ച് പഠിപ്പിക്കുന്നില്ല. അവർ അവിടെ ഇസ്ലാമിക (പഠനങ്ങൾ) മാത്രമേ പഠിപ്പിക്കുന്നുള്ളൂ…” രേണുകാചാര്യ പറഞ്ഞു. ദേശവിരുദ്ധ പ്രവർത്തനങ്ങളെ…
Read Moreകുഴൽ പണം തട്ടിയ കേസിൽ 3 പേർ അറസ്റ്റിൽ
ബെംഗളൂരു: ബെംഗളൂരുവില്‍ നിന്ന് 1 കോടി രൂപയുടെ കുഴല്‍പ്പണം തട്ടിയ കേസിലെ പ്രതികൾ കേരള പോലീസിന്റെ വലയിൽ. കൊടകരയിൽ നിന്നാണ് 3 പേരെ കേരള പോലീസിന്റെ സഹായത്തോടെ ബെംഗളൂരു പോലീസ് പിടിയിച്ചത് . കോടാലി പീണിക്കല്‍ രാജീവ് (45), നന്തിപുലം സ്വദേശി വിഷ്ണുലാല്‍ (30), ആലത്തൂര്‍ തണ്ടാശേരി സനല്‍ (30) എന്നിവരെയാണ് ബെംഗളൂരു പൊലീസ് സംഘം പിടികൂടിയത്. കോടാലി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന കുഴല്‍പണവേട്ട സംഘവുമായി പ്രതികള്‍ക്കുള്ള ബന്ധവും പൊലീസ് അന്വേഷിച്ചുവരികയാണ്.
Read Moreഎമ്പുരാൻ ഉടൻ എത്തുമെന്ന് സൂചന നൽകി പൃഥ്വിരാജ്
മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി ബോക്സ് ഓഫീസ് സൂപ്പര്‍ ഹിറ്റ് ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാന് ഉടനെത്തുമെന്ന് സൂചന നല്കി സംവിധായകനായ പൃഥ്വിരാജ്. പൃഥ്വി തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ മോഹന്‍ലാലിന്റെ ലൂസിഫറിലെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. അമേരിക്കന്‍ നടന് ഡെന്‍സ്സെല്‍ വാഷിങ്ടണിന്റെ വാക്കുകള്‍ക്ക് L2 എന്ന ഹാഷ്ടാഗോടെ നല്‍കികൊണ്ടാണ് പൃഥ്വി തന്റെ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. “നിങ്ങള്‍ ഏറ്റവും ഉന്നതിയില്‍ നില്ക്കുന്ന നിമിഷത്തില്‍ ജാഗ്രത പാലിക്കുക… അപ്പോഴാണ് ചെകുത്താന് നിങ്ങള്‍ക്കായി വരുന്നത്” എന്ന ഡെന്‍സ്സെല്‍ വാഷ്ങടണ്ണിന്റെ വാക്കുകളാണ് പൃഥ്വി തന്റെ സോഷ്യല്‍ മീഡിയ പേജില്‍ കുറിച്ചിരിക്കുന്നത്.
Read Moreപാക് റിപ്പബ്ലിക്ക് ദിനത്തില്‍ ആശംസ നേര്‍ന്ന് വാട്സാപ്പ് സ്റ്റാറ്റസ്; കർണാടകയിൽ യുവതി അറസ്റ്റിൽ
ബെംഗളൂരു : പാകിസ്ഥാന് റിപബ്ലിക് ദിനത്തില്‍ ആശംസകള്‍ നേർന്ന് വാട്സ്ആപ്പ് സ്റ്റാറ്റസിട്ടത്തിന് കർണാടകയിലെ ബാഗൽകോട്ടിൽ കുത്മ ഷെയ്ഖ് എന്ന 25 കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. മാർച്ച് 24 ന് യുവതി താമസിക്കുന്ന സ്ഥലമായ മുധോളിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. മാർച്ച് 23 ന്, കുത്മ പാകിസ്ഥാൻ റിപ്പബ്ലിക് ദിന പോസ്റ്ററിന്റെ ഒരു ചിത്രം പങ്കുവെക്കുകയും, അതിൽ “അല്ലാഹു എല്ലാ ജനതയെയും ഐക്യവും സമാധാനവും സമ്പത്തും നൽകി അനുഗ്രഹിക്കട്ടെ” എന്ന് എഴുതിയിരുന്നു. ഇതേത്തുടർന്ന്, പാകിസ്ഥാന്റെ പ്രമേയ ദിനത്തെ കുറിച്ച് പോസ്റ്റ് ചെയ്ത് കുത്മ രണ്ട്…
Read Moreകേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ (28-03-2022)
കേരളത്തില്‍ 346 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 76, തിരുവനന്തപുരം 54, കോട്ടയം 40, തൃശൂര്‍ 34, കൊല്ലം 29, കോഴിക്കോട് 28, പത്തനംതിട്ട 20, ആലപ്പുഴ 15, ഇടുക്കി 15, കണ്ണൂര്‍ 10, പാലക്കാട് 10, മലപ്പുറം 8, വയനാട് 6, കാസര്‍ഗോഡ് 1 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,939 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 14,022 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 13,673 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 349 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്.…
Read Moreകെസിഇടി 2022 തീയതികൾ പ്രഖ്യാപിച്ചു
ബെംഗളൂരു : കർണാടക കോമൺ എൻട്രൻസ് ടെസ്റ്റ് (കെസിഇടി) 2022 ജൂൺ 16, 17, 18 തീയതികളിൽ നടക്കും. കർണാടകയിലെ വിവിധ ബിരുദ പ്രൊഫഷണൽ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള ഗേറ്റ്വേയായ കർണാടക പരീക്ഷാ അതോറിറ്റി (കെഇഎ) തിങ്കളാഴ്ച പ്രവേശന പരീക്ഷയുടെ തീയതികൾ പുറത്തുവിട്ടു. മറ്റ് മത്സര പരീക്ഷകളുടെ തീയതികൾ പരിഗണിച്ചാണ് ഷെഡ്യൂൾ നിശ്ചയിച്ചതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ സി എൻ അശ്വത് നാരായൺ അറിയിച്ചു. ജൂൺ 16 : ബയോളജി (രാവിലെ), ഗണിതം (ഉച്ചതിരിഞ്ഞ്) ജൂൺ 17: ഫിസിക്സ് (രാവിലെ), രസതന്ത്രം (ഉച്ചതിരിഞ്ഞ്) ജൂൺ…
Read More