ബെംഗളൂരു: കഠിനമായ വേനലിൽ ജല ദൗർലഭ്യതകാരണം ദിവസേന അനേകം പക്ഷികൾ ചത്തുവീഴുന്നുണ്ട്. പക്ഷികൾ മാത്രമല്ല, തെരുവ് നായ്ക്കളും മറ്റനേകം ജീവ ജാലങ്ങളും വെള്ളമില്ലാതെ വലയുന്നു.
ഈ അവസരത്തിൽ ഇത്യാദി സമവകാശികൾക്ക് തങ്ങളാൽ കഴിയുന്ന തണലൊരുക്കാൻ, Pot of Love എന്ന പദ്ധതിയിലൂടെ അഭ്യർത്ഥിക്കുകയാണ് ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി കൂട്ടായ്മയായ വേൾഡ് മലയാളീ ഫെഡറേഷൻ.
വേനലിൽ വെള്ളമാരുക്കുന്നതിലുപരി, ചുറ്റുമുള്ള സഹജീവികളോട് ആർദ്രമായി ഇടപെടാൻ സാഹചര്യമൊരുക്കുക എന്നതും, ബെംഗളൂരു പോലെയുള്ള സ്ഥലങ്ങളിൽ ഭൂഗർഭ ശുദ്ധജലത്തിന്റെ അളവ് ഭയപ്പെടുത്തുന്ന തോതിൽ കുറഞ്ഞു വരുന്നതും, മലിനപ്പെട്ടുകൊണ്ടിരിക്കുന്നതുമായ ഈ കാലഘട്ടത്തിൽ വെള്ളത്തിന്റെ അടിയന്തിര പ്രാധാന്യത്തെ കുറിച്ചും, അത് പാഴാക്കിയാലുള്ള പ്രശ്നത്തെ കുറിച്ചും, ഉള്ളത് പങ്കിടുന്ന സംസ്കാരം ഉണ്ടാവേണ്ടതിനെ കുറിച്ചുമുള്ള അവബോധം സൃഷ്ടിക്കുക എന്നതും പരിപാടിയുടെ ലക്ഷ്യമാണ്.
ചെയ്യേണ്ടതിത്ര മാത്രമാണ് പക്ഷികൾക്കും മറ്റു ജീവജാലങ്ങൾക്കോ കുടിക്കാൻ സൗകര്യപ്രദമായ രീതിയിൽ ഒരുപാത്രത്തിൽ വെള്ളം ഒരുക്കുക.
ശേഷം അവ വെള്ളം കുടിക്കുന്നതിന്റെ ഫോട്ടോ എടുത്ത് 7411697840 എന്ന വാട്സ്ആപ്പ് നമ്പറിൽ അയക്കുക. തിരഞ്ഞെടുക്കപെടുന്ന ഫോട്ടോക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകുന്നതാണ് എന്ന് സെക്രട്ടറി റോയ് ജോയ്
(9513300101)അറിയിച്ചു.