കുഴൽ പണം തട്ടിയ കേസിൽ 3 പേർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവില്‍ നിന്ന് 1 കോടി രൂപയുടെ കുഴല്‍പ്പണം തട്ടിയ കേസിലെ പ്രതികൾ കേരള പോലീസിന്റെ വലയിൽ. കൊടകരയിൽ നിന്നാണ് 3 പേരെ കേരള പോലീസിന്റെ സഹായത്തോടെ ബെംഗളൂരു പോലീസ് പിടിയിച്ചത് . കോടാലി പീണിക്കല്‍ രാജീവ് (45), നന്തിപുലം സ്വദേശി വിഷ്ണുലാല്‍ (30), ആലത്തൂര്‍ തണ്ടാശേരി സനല്‍ (30) എന്നിവരെയാണ് ബെംഗളൂരു പൊലീസ് സംഘം പിടികൂടിയത്. കോടാലി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന കുഴല്‍പണവേട്ട സംഘവുമായി പ്രതികള്‍ക്കുള്ള ബന്ധവും പൊലീസ് അന്വേഷിച്ചുവരികയാണ്.

Read More