പുട്ട് കമ്പനികളുടെ പരസ്യ ഓഫർ നിരസിച്ച് മൂന്നാം ക്ലാസുകാരൻ

ബെംഗളൂരു: പുട്ട് ബന്ധങ്ങൾ തകർക്കും എന്ന കുറിപ്പിലൂടെ വൈറൽ ആയ മൂന്നാം ക്ലാസുകാരൻ ജയിസ് വീണ്ടും താരമാവുന്നു.

ജയിസ് എന്ന വിദ്യാര്‍ഥിയെ പരസ്യ മോഡല്‍ ആക്കാനാണ് പുട്ട് കമ്പനികള്‍ മത്സരിക്കുന്നത്. എന്നാല്‍ ജയിസിന് ആവട്ടെ, പുട്ടിനോട് എന്ന പോലെ പുട്ടു പരസ്യത്തിനോടും മുഖം തിരിക്കുകയാണ്.
പരസ്യത്തില്‍ അഭിനയിക്കില്ല എന്നാണ് ജയിസ് കമ്പനികളെ അറിയിച്ചിരിക്കുന്നത്. ആറ് പുട്ടുപൊടി കമ്പനികളാണ് തങ്ങളുടെ പരസ്യത്തില്‍ അഭിനയിക്കാന്‍ ആവശ്യപ്പെട്ട് ജയിസിനെ സമീപിച്ചത്. മാതാപിതാക്കളെയാണ് കമ്പനികള്‍ ആദ്യം സമീപ്പിച്ചത്. ഒരു കമ്പനിയുടെ പ്രതിനിധികള്‍ ബെഗളൂരുവില്‍ നേരിട്ടെത്തി ജയിസുമായി സംസാരിച്ചു. എന്നാല്‍ ഒട്ടും വഴങ്ങാന്‍ തയാറായില്ല ജയിസ്.

  ‘നിന്റെ റേറ്റെത്രയാടി?’; ബെംഗളൂരുവിൽ രാത്രി ടാക്സി കാത്തുനിന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമം, പ്രതി പിടിയിൽ

ബെംഗളൂരു ഇലക്‌ട്രോണിക്സ് സിറ്റിയിലെ സ്കൂൾ വിദ്യാര്‍ഥിയാണ് ജയിസ് ജോസഫ്.’എനിക്കിഷ്ടമില്ലാത്ത ഭക്ഷണം’ എന്ന വിഷയത്തില്‍ കുറിപ്പ് തയ്യാറാക്കാനായിരുന്നു മാതൃകാപരീക്ഷയിലെ നിര്‍ദേശം.’ എനിക്കിഷ്ടമില്ലാത്ത ഭക്ഷണം പുട്ടാണ്’ എന്നു പറഞ്ഞായിരുന്നു ജയിസിന്റെ ഉത്തരം തുടങ്ങുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മദ്യപിച്ച് ബാൽക്കണിയിൽ നിന്ന് വെടിവെപ്പ്: ബെംഗളൂരുവിൽ ഐടി ജീവനക്കാരൻ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കന്നഡ നടി കൃഷി ഥാപന്ദയുടെ സുഹൃത്ത് ആർ.ആർ നഗറിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ
[masterslider id="10"]

Related posts