കേരള ടൂറിസത്തെക്കുറിച്ചറിയാൻ ഇനി വാട്സ്ആപ്പ് നോക്കൂ

തിരുവനന്തപുരം : കേരളത്തിലെ വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇനി വാട്ട്​സ്​ആപ്പിലൂടെയും ലഭ്യമാകും.സംസ്ഥാന ടൂറിസം വകുപ്പ്​ നടപ്പാക്കുന്ന ഏറ്റവും പുതിയ സംവിധാനമാണ് ചാറ്റ് ബോട്ട് സേവനം.

കേരളത്തിലെ വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഇനി മുതല്‍ ചാറ്റ് ബോട്ടിലൂടെ വാട്‌സ്‌ആപ്പില്‍ ലഭ്യമാകും. ‘മായ’ എന്നാണ് ചാറ്റ്‌ബോട്ടിന് പേര് നൽകിയിരിക്കുന്നത്.

കേരള ടൂറിസത്തിന്റെ ‘മായ’ വാട്‌സ്‌ആപ് നമ്പറായ ‘7510512345’ എന്ന നമ്പറിലേക്ക് ടെക്സ്റ്റ് മെസ്സേജ് ആയോ വോയിസ് മെസ്സേജ് ആയോ വിവരങ്ങള്‍ ചോദിച്ച റിയാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ ആവശ്യമായി വന്നാല്‍ നേരിട്ട് സംസാരിക്കാനുള്ള അവസരവു ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. 24 മണിക്കൂറും ഏത് സമയത്തും വിനോദസഞ്ചാരികള്‍ക്ക് ഈ സേവനം ഉപയോഗിക്കാം.

  ബെംഗളൂരു ട്രിപ്പിൾ മർഡർ: അമ്മയുടെ കൊലപാതക ഗൂഢാലോചന; മറ്റുളളവർ അപ്രതീക്ഷിതമായി വന്ന് പെട്ടതത്; എല്ലാവരെയും വെട്ടി മലർത്തിയത് ഭയത്താൽ എന്ന് വെളിപ്പെടുത്തൽ

കേരളത്തിലെ വിവിധ ടൂറിസം കേന്ദ്രങ്ങള്‍, താമസ സൗകര്യം, കല, സംസ്‌കാരം, ചരിത്രം എന്നിവയുമായി ബന്ധപ്പെട്ട് എല്ലാം ‘മായ’ ചാറ്റ്‌ബോട്ട് സേവനത്തിലൂടെ ലഭ്യമാകും. സഞ്ചാരികള്‍ക്ക് ആവശ്യമായ ബ്രോഷറുകളും പോസ്റ്ററുകളും ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യവും ആപ്പിൽ ഒരുക്കിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിദ്യാർഥികൾക്ക് ആഹ്ലാദവാർത്ത; ബസ് പാസിന് അടച്ച തുക തിരികെ ലഭിക്കും; ചെയ്യേണ്ടത് ഇത്രമാത്രം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു ഇന്ദിരാനഗറിലെ പാർക്കിൽ മരം വീണു; യുവാവിനും യുവതിക്കും ഗുരുതര പരിക്ക്
[masterslider id="10"]

Related posts