പുട്ട് കമ്പനികളുടെ പരസ്യ ഓഫർ നിരസിച്ച് മൂന്നാം ക്ലാസുകാരൻ

ബെംഗളൂരു: പുട്ട് ബന്ധങ്ങൾ തകർക്കും എന്ന കുറിപ്പിലൂടെ വൈറൽ ആയ മൂന്നാം ക്ലാസുകാരൻ ജയിസ് വീണ്ടും താരമാവുന്നു. ജയിസ് എന്ന വിദ്യാര്‍ഥിയെ പരസ്യ മോഡല്‍ ആക്കാനാണ് പുട്ട് കമ്പനികള്‍ മത്സരിക്കുന്നത്. എന്നാല്‍ ജയിസിന് ആവട്ടെ, പുട്ടിനോട് എന്ന പോലെ പുട്ടു പരസ്യത്തിനോടും മുഖം തിരിക്കുകയാണ്. പരസ്യത്തില്‍ അഭിനയിക്കില്ല എന്നാണ് ജയിസ് കമ്പനികളെ അറിയിച്ചിരിക്കുന്നത്. ആറ് പുട്ടുപൊടി കമ്പനികളാണ് തങ്ങളുടെ പരസ്യത്തില്‍ അഭിനയിക്കാന്‍ ആവശ്യപ്പെട്ട് ജയിസിനെ സമീപിച്ചത്. മാതാപിതാക്കളെയാണ് കമ്പനികള്‍ ആദ്യം സമീപ്പിച്ചത്. ഒരു കമ്പനിയുടെ പ്രതിനിധികള്‍ ബെഗളൂരുവില്‍ നേരിട്ടെത്തി ജയിസുമായി സംസാരിച്ചു. എന്നാല്‍ ഒട്ടും…

Read More