രാജ്യാന്തര വിമാനത്താവള രണ്ടാം ടെർമിനൽ ആഭ്യന്തര യാത്രക്കാർക്ക് തുറന്നുകൊടുക്കാൻ ഒരുങ്ങുന്നു

ബെംഗളൂരു: ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തിന്റെ രണ്ടാം ടെർമിനൽ 15നു ആഭ്യന്തര യാത്രക്കാർക്ക് തുറന്നുകൊടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ വർഷം നവംബറിലാണ് രാജ്യാന്തര വിമാനത്താവള രണ്ടാം ടെർമിനൽ ഉദ്ഘാടനം ചെയ്തത്.

രാജ്യാന്തര യാത്രക്കാർക്കുള്ള വിഭാഗം അടുത്ത വർഷം പകുതിയോടെ പ്രവർത്തനം ആരംഭിക്കും. 2,55,645 ചതുരശ്ര അടി വിസ്തീർണമുള്ള ടെർമിനലിൽ യാത്രക്കാർക്കായി 22 പ്രവേശന കവാടങ്ങളും 95 ചെക്ക് ഇൻ കൗണ്ടറുകൾ, 5932 ഇരിപ്പിടങ്ങൾ, 9 ബാഗേജ് ബെൽറ്റുകൾ ടെർമിനലിലേക്കു പുറത്ത് നിന്ന് എത്താനായി 15ബസ് ഗേറ്റുകളും ക്രമീകരിച്ചിട്ടുണ്ട്.

  അനധികൃത സ്വത്തുസമ്പാദനം: സമീർ അഹമ്മദ് ഖാനെ കുറ്റവിചാരണ ചെയ്യാൻ ഗവര്‍ണര്‍ക്ക് മുന്നില്‍ ലോകായുക്ത

ടെർമിനലിൽ നിന്നു സ്റ്റാർ എയറിന്റെ സർവീസുകളാണ് ആദ്യഘട്ടത്തിൽ ആരംഭിക്കുന്നത്. മറ്റു എയർലൈനുകളുടെ സർവീസും അധികം വൈകാതെ രണ്ടാം ടെർമിനലിലേക്കു മാറ്റുമെന്ന് ബെംഗളൂരു രാജ്യാന്തര വിമാനത്താവള എയർപോർട്ട് ലിമിറ്റഡ് (ബിഐഎഎൽ) എംഡി ഹരി മാരാർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ തെരുവ് കച്ചവടക്കാർ ഇന്ന് സമ്പൂർണ്ണ പണിമുടക്കിലേക്ക്; ഫ്രീഡം പാർക്കിൽ വൻ റാലി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരം; സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം
[masterslider id="10"]

Related posts