25 താലൂക്കുകളിൽ മിനി ടെക്സ്റ്റൈൽ പാർക്കുകൾ സ്ഥാപിക്കും; മുഖ്യമന്ത്രി ബൊമ്മൈ

ബെംഗളൂരു: നെയ്ത്തുകാരുടെ എണ്ണം കൂടുതലുള്ള 25 താലൂക്കുകളിൽ മിനി ടെക്സ്റ്റൈൽ പാർക്കുകൾ സ്ഥാപിക്കാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. നേരിട്ടുള്ള ആനുകൂല്യ കൈമാറ്റത്തിന് കീഴിൽ 1.02 ലക്ഷം പവർലൂം നെയ്ത്തുകാരുടെയും തൊഴിലാളികളുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് 5,000 രൂപ ധനസഹായം നൽകുന്ന നേകർ സമ്മാന് പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബൊമ്മൈ.

ബൊമ്മൈ പറയുന്നതനുസരിച്ച്, നിർദ്ദിഷ്ട മിനി ടെക്സ്റ്റൈൽ പാർക്കുകൾ നെയ്ത്തുകാരെ പരുത്തി സംസ്ക്കരണം മുതൽ റെഡിമെയ്ഡ് വസ്ത്രങ്ങൾ നിർമ്മിക്കുന്നത് വരെ സഹായിക്കും. തുടർന്ന് ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളുമായി സഹകരിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നും ബൊമ്മൈ പറഞ്ഞു.

  വിജയും സംഗീതയും ഒന്നിക്കുന്നു

ബിഎസ് യെദ്യൂരപ്പ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് നേകർ സമ്മാന് പദ്ധതി ആദ്യമായി ആരംഭിച്ചത്. “ഇപ്പോൾ, പവർലൂം നെയ്ത്തുകാരുടെയും തൊഴിലാളികളുടെയും കഷ്ടപ്പാടുകൾ മനസ്സിലാക്കി അവർക്ക് സാമ്പത്തിക സഹായം നൽകിയിട്ടുണ്ട്. ഇത് നെയ്ത്തുകാർക്കുള്ള സംക്രാന്തി സമ്മാനമാണ് എന്നും ബൊമ്മൈ പറഞ്ഞു.

തദവസരത്തിൽ ബെംഗളൂരു അർബൻ, ബെംഗളൂരു റൂറൽ, തുംകുരു, ബെലഗാവി, ബാഗൽകോട്ട് ജില്ലകളിലെ നെയ്ത്തുകാരുമായി ബൊമ്മൈ സംവദിച്ചു. ടെക്സ്റ്റൈൽ മന്ത്രി ശങ്കർ പാട്ടീൽ മുനേൻകൊപ്പ, കർണാടക കൈത്തറി വികസന കോർപ്പറേഷൻ ചെയർപേഴ്‌സൺ സിദ്ധു സവാദി തുടങ്ങിയവർ പങ്കെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  25 ലക്ഷം കടന്ന് സ്വകാര്യ കാറുകളുടെ എണ്ണം; റോഡിലിറങ്ങാൻ പോലുമാവാതെ ഐ.ടി നഗരം; ബെംഗളൂരുവിനെ ശ്വാസം മുട്ടിക്കുന്ന
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്നുമുതൽ നൈസ് റോഡ്, ഇ-സിറ്റി ഫ്ലൈഓവർ, അത്തിബെലെ ഹൈവേകളിൽ ടോൾ നിരക്ക് വർദ്ധിച്ചു; പുതിയ നിരക്ക് അറിയാൻ വായിക്കാം
[masterslider id="10"]

Related posts