മസിനഗുഡി കടുവ സുഖം പ്രാപിച്ചു; മൈസൂരിൽ തന്നെ തുടരും.

കോയമ്പത്തൂർ: മസിനഗുഡി കടുവ എന്നറിയപ്പെടുന്ന MDT23 വീണ്ടും വാർത്തകളിൽ നിറയുന്നു. മുതുമലയിൽ നിന്ന് തമിഴ്‌നാട് വനംവകുപ്പ് പിടികൂടിയ ശേഷം മൈസൂരിലെ റെസ്‌ക്യൂ ആൻഡ് റീഹാബിലിറ്റേഷൻ സെന്ററിൽ പാർപ്പിച്ചിരിക്കുന്ന ഈ മൃഗം ഇപ്പോൾ ആരോഗ്യവാനാണ്.

കടുവ, ആഴ്ചയിൽ ആറ് ദിവസം 10 മുതൽ 14 കിലോ വരെ ബീഫും മാംസവും കഴിക്കുന്നുണ്ടെന്നും ശരീരഭാരം വർദ്ധിച്ചതായും ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ.ശേഖർ കുമാർ നീരാജ് പറഞ്ഞു,  കൂടാതെ കടുവ പതിവായി ഡേ ക്രാളിനുള്ളിൽ സജീവമായി കളിക്കുന്നുണ്ടെന്നും രാത്രിയിലാണ് ഇത് കൂടുതൽ സജീവമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  നഗരത്തിൽ കളിക്കളങ്ങൾ ഓർമ്മയാകുന്നു; മൊബൈൽ മാറ്റിവെച്ചാൽ മക്കൾ എങ്ങോട്ട് പോകണം? കോൺക്രീറ്റ് വഴികളിൽ കുട്ടികാലം തളയ്ക്കപ്പെടുന്നു

MDT-23 നെ പിടിക്കപ്പെടുമ്പോൾ, ഹീമോഗ്ലോബിൻ അളവ് 6-ൽ താഴെയായിരുന്നു. എന്നാലിപ്പോൾ കൂർഗലിലെ ചാമുണ്ഡി ആനിമൽ റെസ്‌ക്യൂ ആൻഡ് റീഹാബിലിറ്റേഷൻ സെന്ററിലെ മൃഗഡോക്ടർമാർ സ്ഥിരമായി നൽകുന്ന ഭക്ഷണത്തിനും പരിചരണത്തിനും ഒടുവിൽ ഹീമോഗ്ലോബിൻ ലെവൽ 9.6 ആയി ഉയർന്നിട്ടുണ്ട്.

കൂടാതെ പിടികൂടിയ സമയത്തുണ്ടായ മുറിവുകളും ചതവുകളും മൂലമുണ്ടാകുന്ന അണുബാധ സുഖപ്പെടുകയും മൃഗത്തിനു മരുന്ന് നിർത്തുകയും ചെയ്തതായി അറിയിച്ചു. വണ്ടലൂരിലേക്കോ മറ്റെവിടെയെങ്കിലുമോ മാറ്റുന്നത് മൃഗത്തിനു മാനസിക സമ്മർദം ഉണ്ടാക്കുകയും ആരോഗ്യത്തെ ബാധിക്കുകയും ചെയ്യുമെന്നതെകൊണ്ടു തന്നെ അടുത്ത ആറ് മാസത്തേക്ക് കൂടി മൈസൂർ മൃഗശാലയിൽ കടുവയെ നിരീക്ഷണം തുടരുമെന്നും ഡോ.ശേഖർ കുമാർ നീരാജ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വഴിയോരക്കച്ചവടക്കാർക്ക് പൂട്ടിട്ട് ബെംഗളൂരു; ന​ഗരത്തിലെ 1,500 കി.മീറ്റർ റോഡുകളിൽ ഇനി കച്ചവടമില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഇന്ന് ജലവിതരണം മുടങ്ങും; പ്രമുഖ പ്രദേശങ്ങൾ ദുരിതത്തിലാകും; അറിയാൻ വായിക്കാം
[masterslider id="10"]

Related posts