കന്നഡ സംഘടനകൾ ഡിസംബർ 31ന് ബന്ദിന് ആഹ്വാനം ചെയ്തു.

ബെംഗളൂരു: കർണാടകയിൽ മഹാരാഷ്ട്ര ഏകീകരണ സമിതിയെ (എംഇഎസ്) നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഫെഡറേഷൻ ഓഫ് കന്നഡ ഓർഗനൈസേഷൻ ഡിസംബർ 31 ന് ബന്ദ് പ്രഖ്യാപിച്ചു. കന്നഡക്കാരും മറാത്തികളും തമ്മിലുള്ള സംഘർഷം ആളിക്കത്തിച്ച് എംഇഎസ് സംസ്ഥാനത്ത് അശാന്തി ഉണ്ടാക്കുകയാണെന്ന് കന്നഡ പ്രവർത്തകനായ വാട്ടാൽ നാഗരാജ് മാധ്യമങ്ങളോട് പറഞ്ഞു. ഡിസംബർ 31 ന് രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ബന്ദ് ആചരിക്കുന്നതെന്നും നാഗരാജ് കൂട്ടിച്ചേർത്തു. ഡിസംബർ 29 അർദ്ധരാത്രിയോടെ എംഇഎസിനെ നിരോധിക്കാൻ ഞങ്ങൾ കർണാടക സർക്കാരിന് സമയപരിധി നൽകുന്നു എന്നും നിരോധനം നടപ്പാക്കിയില്ലെങ്കിൽ സംസ്ഥാനത്തുടനീളം ബന്ദ്…

Read More

മുൻ കൗൺസിലറുടെ മകൻ സ്വയം വെടിവയ്ക്കാൻ ശ്രമിച്ചു; സുഹൃത്തിന് പരിക്കേറ്റു

ബെംഗളൂരു: വീട്ടിൽ വരാൻ വൈകിയതിന് ജ്യേഷ്ഠൻ വഴക്കുപറഞ്ഞതിനെ തടുർന്ന് മുൻ കോർപ്പറേറ്ററുടെ മകൻ പിസ്റ്റലിൽ നിന്ന് വെടിയുതിർത്ത് ആത്മഹത്യക്ക് ശ്രമിച്ചു. മുൻ ബിബിഎംപി കോർപ്പറേറ്റർ കെഎസ് സമീഉല്ലയുടെ മകൻ സൽമാൻ കെഎസ് (25) ആണ് ആത്മഹത്യക്ക് ശ്രമിച്ചത്, എന്നാൽ സുഹൃത്ത് എസി മെക്കാനിക്കായ ഫിസൽ അഹമ്മദിനാണ് (22) വെടിയേറ്റത്. രാത്രി 9.30 ഓടെ സൽമാനും അഹമ്മദും മുൻ ബിടിഎം ലേഔട്ട് ഐ സ്റ്റേജ് വസതിയിൽ എത്തിയപ്പോഴാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. സൽമാന്റെ മൂത്ത സഹോദരൻ സുന മിയാൻദാദ്, വീട്ടിലേക്ക് വൈകി വന്നതിനു സൽമാനെ…

Read More

യുവതിയോട് അപമര്യാദയായി പെരുമാറിയ പോലീസിനെ സസ്‌പെൻഡ് ചെയ്തു.

POLICE CRIMINAL

ബെംഗളൂരു: ഒരു സ്ത്രീയോട് അപമര്യാദയായി പെരുമാറുകയും അവളുടെ നേരെ സ്വകാര്യഭാഗങ്ങൾ ഫ്ലാഷ് ലൈറ്റ് അടിച്ചു കാണിക്കുകയൂം ചെയ്തതിന് ബെംഗളൂരുവിൽ പോലീസുകാരനെ സസ്‌പെൻഡ് ചെയ്തു. ബെംഗളൂരു നോർത്ത് ഈസ്റ്റ് ഡിവിഷൻ ഡിസിപി സികെ ബാബയാണ് അമൃതഹള്ളി പൊലീസ് സ്റ്റേഷനിലെ ചീഫ് കോൺസ്റ്റബിളായ ചന്ദ്രശേഖറിനെ സസ്‌പെൻഡ് ചെയ്യാൻ ഉത്തരവിട്ടത്. ഞായറാഴ്ച രാത്രി യെലഹങ്ക ന്യൂ ടൗൺ ഹൗസിംഗ് ബോർഡിന് സമീപം വീട്ടിലേക്ക് പോകുന്നതിനിടെ ബൈക്ക് നിർത്തി ചന്ദ്രശേഖർ മൂത്രമൊഴിക്കുകയായിരുന്നു, അന്നേരം തെരുവ് നായ്ക്കൾക്ക് ഭക്ഷണം കൊടുക്കാൻ വന്ന സ്ത്രീയോട് ഇയാൾ തന്റെ സ്വകാര്യഭാഗങ്ങൾ കാണിക്കാനായി മൊബൈൽ ഫോണിന്റെ…

Read More

കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (22-12-2021).

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 321 റിപ്പോർട്ട് ചെയ്തു. 253 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.32% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 253 ആകെ ഡിസ്ചാര്‍ജ് : 2957799 ഇന്നത്തെ കേസുകള്‍ : 321 ആകെ ആക്റ്റീവ് കേസുകള്‍ : 7138 ഇന്ന് കോവിഡ് മരണം : 4 ആകെ കോവിഡ് മരണം : 38299 ആകെ പോസിറ്റീവ് കേസുകള്‍ : 3003265…

Read More

വ്യാജ സർട്ടിഫിക്കറ്റുകളുമായി ലണ്ടനിലേക്ക് പറക്കാൻ ശ്രമം; മലയാളി അറസ്റ്റിൽ.

ബെംഗളൂരു: വ്യാജ സർട്ടിഫിക്കറ്റുകളുമായി കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പറക്കാൻ ശ്രമിച്ച കേരളത്തിൽ നിന്നുള്ള യുവാവിനെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ പിടികൂടി. വയനാട് സ്വദേശി സോജു താഴത്തുവീട്ടിൽ ഷാജിയെ (22) ആണ് ഡിസംബർ 17ന് പുലർച്ചെ 4.59നാണ് പിടികൂടിയത്. എമിഗ്രേഷൻ ഉദ്യോഗസ്ഥർ ഇയാളുടെ ബിരുദ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകൾ പരിശോധിച്ചപ്പോൾ അവ വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. സർട്ടിഫിക്കറ്റിനെക്കുറിച്ചുള്ള ചോദ്യം ചെയ്യലിൽ, കോഴിക്കോട്ടെ ട്രൂ വേ ഗ്ലോബൽ എജ്യുക്കേഷൻ എന്ന എജ്യുക്കേഷൻ കൺസൾട്ടൻസിയിൽ നിന്ന് ഡെന്നി റഫർ ചെയ്ത ബെംഗളൂരുവിലെ അനുരാഗ് എന്ന വ്യക്തിയിൽ നിന്നാണ് തനിക്ക്…

Read More

കേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (22-12-2021).

കേരളത്തില്‍ ഇന്ന് 3205 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 645, എറണാകുളം 575, കോഴിക്കോട് 313, കോട്ടയം 253, കൊല്ലം 224, തൃശൂര്‍ 194, പത്തനംതിട്ട 186, മലപ്പുറം 181, കണ്ണൂര്‍ 157, ആലപ്പുഴ 136, ഇടുക്കി 120, വയനാട് 87, പാലക്കാട് 77, കാസര്‍ഗോഡ് 57 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,388 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ…

Read More

കോൺസ്റ്റബിൾമാരുടെ മുകളിലേക്ക് തകർന്ന കെട്ടിടത്തിന്റെ ഒരു ഭാഗം വീണു; ഒരാൾ മരിച്ചു.

മധുരൈ: മധുരയിലെ വിളക്കുത്തൂണിൽ രാത്രി ഡ്യൂട്ടിക്കിടെ കെട്ടിടത്തിന് താഴെ നിൽക്കുന്നതിനിടെ ജീർണിച്ച കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണ് ഹെഡ് കോൺസ്റ്റബിൾ ചതഞ്ഞ് മരിക്കുകയും, സഹപ്രവർത്തകന് പരിക്കേൽക്കുകയും ചെയ്തു. വിളക്കുത്തൂൺ പോലീസ് സ്റ്റേഷനിൽ (ക്രമസമാധാനം വിഭാഗം) സി ശരവണൻ (44) ആണ് മരിച്ചത്. പരിക്കേറ്റ അതേ സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ കെ കണ്ണൻ (48) ഇപ്പോൾ മധുരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഈസ്റ്റ് വെളി തെരുവിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ജീർണിച്ച കെട്ടിടത്തിന് താഴെ രണ്ട് പോലീസുകാർ നിൽക്കുമ്പോഴാണ് സംഭവം. അവർ സംഭവസ്ഥലത്ത് നിൽക്കുന്നതിന് മുമ്പ്, ചായ…

Read More

എട്ട് മക്കളാൽ “അമ്മ” ഉപേക്ഷിക്കപ്പെട്ട നിലയിൽ.

AGED MOTHER

ചെന്നൈ: 8 മക്കളാൽ ഉപേക്ഷിക്കപ്പെട്ട ‘അമ്മ  സ്വത്ത് തിരിച്ചുകിട്ടാൻ പോലീസ് സഹായം തേടുന്നു. തൊണ്ണൂറ്റിനാലുകാരിയായ അലമേലു ഒരിക്കൽ മൂന്ന് പലചരക്ക് കടകളും രണ്ട് വീടുകളും ഒരു ഗോഡൗണുമായി ഭർത്താവിന്റെ മരണം വരെ സമ്പന്നമായിത്തന്നെ ജീവിച്ച സ്ത്രീയാണ്. എന്നാൽ ഭർത്താവിന്റെ മരണശേഷം അവരുടെ എട്ട് മക്കൾ അവരെ വീട്ടിൽ നിന്ന് പുറത്താക്കുകയും ശേഷം തെരുവിൽ ഭിക്ഷ യാചിച്ചു ജീവിക്കേണ്ട സ്ഥിതിയിലാവുകയും ചെയ്തു. ഇപ്പോൾ സ്വത്ത് തിരിച്ചുകിട്ടാൻ സഹായം തേടി തിരുവള്ളൂർ കളക്ടറുടെ വാതിലിൽ മുട്ടിയിരിക്കുകയാണ് ഈ അമ്മ. മിഞ്ചൂർ സ്വദേശിയായ അലമേലുവിന് അഞ്ച് ആൺമക്കളും മൂന്ന്…

Read More

തൂത്തുക്കുടിയിൽ 21 കോടിയുടെ ബ്രൗൺ ഷുഗർ പിടികൂടി.

തൂത്തുക്കുടി: 21 കോടി രൂപ വിലമതിക്കുന്ന 20.162 കിലോഗ്രാം ബ്രൗൺ ഷുഗർ കടത്തിയ സംഭവത്തിൽ 6 പേരെ തൂത്തുക്കുടി സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു. എം അൻസാർ അലി (26), എം മാരിമുത്തു (26), എസ് ഇമ്രാൻ ഖാൻ (27), എസ് കസലി (27), ആർ പ്രേം (40), എസ് ആന്റണിമുത്തു (42) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസ് അന്വേഷിക്കാൻ തൂത്തുക്കുടി പോലീസ് സൂപ്രണ്ട് (എസ്‌പി) എസ് ജയകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ വിന്യസിച്ചട്ടുണ്ട്. തൂവിപ്പുറത്ത് അലി, ഖാൻ എന്നിവരുടെ വീടുകളിൽ നിന്നാണ്…

Read More

മസിനഗുഡി കടുവ സുഖം പ്രാപിച്ചു; മൈസൂരിൽ തന്നെ തുടരും.

കോയമ്പത്തൂർ: മസിനഗുഡി കടുവ എന്നറിയപ്പെടുന്ന MDT23 വീണ്ടും വാർത്തകളിൽ നിറയുന്നു. മുതുമലയിൽ നിന്ന് തമിഴ്‌നാട് വനംവകുപ്പ് പിടികൂടിയ ശേഷം മൈസൂരിലെ റെസ്‌ക്യൂ ആൻഡ് റീഹാബിലിറ്റേഷൻ സെന്ററിൽ പാർപ്പിച്ചിരിക്കുന്ന ഈ മൃഗം ഇപ്പോൾ ആരോഗ്യവാനാണ്. കടുവ, ആഴ്ചയിൽ ആറ് ദിവസം 10 മുതൽ 14 കിലോ വരെ ബീഫും മാംസവും കഴിക്കുന്നുണ്ടെന്നും ശരീരഭാരം വർദ്ധിച്ചതായും ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ.ശേഖർ കുമാർ നീരാജ് പറഞ്ഞു,  കൂടാതെ കടുവ പതിവായി ഡേ ക്രാളിനുള്ളിൽ സജീവമായി കളിക്കുന്നുണ്ടെന്നും രാത്രിയിലാണ് ഇത് കൂടുതൽ സജീവമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. MDT-23…

Read More
Click Here to Follow Us