വ്യാജ സർട്ടിഫിക്കറ്റുകളുമായി ലണ്ടനിലേക്ക് പറക്കാൻ ശ്രമം; മലയാളി അറസ്റ്റിൽ.

ബെംഗളൂരു: വ്യാജ സർട്ടിഫിക്കറ്റുകളുമായി കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പറക്കാൻ ശ്രമിച്ച കേരളത്തിൽ നിന്നുള്ള യുവാവിനെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ പിടികൂടി.
വയനാട് സ്വദേശി സോജു താഴത്തുവീട്ടിൽ ഷാജിയെ (22) ആണ് ഡിസംബർ 17ന് പുലർച്ചെ 4.59നാണ് പിടികൂടിയത്.

എമിഗ്രേഷൻ ഉദ്യോഗസ്ഥർ ഇയാളുടെ ബിരുദ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകൾ പരിശോധിച്ചപ്പോൾ അവ വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. സർട്ടിഫിക്കറ്റിനെക്കുറിച്ചുള്ള ചോദ്യം ചെയ്യലിൽ, കോഴിക്കോട്ടെ ട്രൂ വേ ഗ്ലോബൽ എജ്യുക്കേഷൻ എന്ന എജ്യുക്കേഷൻ കൺസൾട്ടൻസിയിൽ നിന്ന് ഡെന്നി റഫർ ചെയ്ത ബെംഗളൂരുവിലെ അനുരാഗ് എന്ന വ്യക്തിയിൽ നിന്നാണ് തനിക്ക് വ്യാജ സർട്ടിഫിക്കറ്റ് ലഭിച്ചതെന്ന് ഷാജി സമ്മതിച്ചു.

  എംബിബിഎസ് വിദ്യാർഥിനി കോളേജ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു

ഷാജി ബെംഗളൂരുവിൽ വെച്ച് അനുരാഗിനെ കണ്ട് ലണ്ടനിലേക്ക് പോകാൻ സ്റ്റുഡന്റ് വിസ ക്രമീകരിക്കാൻ ആവശ്യപെടുകയായിരുന്നു. അനുരാഗിന് 65,000 രൂപ നൽകിയ ശേഷമാണ് ഗുൽബർഗ സർവകലാശാലയിൽ നിന്ന് രണ്ട് മാർക്ക് കാർഡുകളും സർട്ടിഫിക്കറ്റുകളും ബിബിഎ സർട്ടിഫിക്കറ്റും ലഭിച്ചത്. തുടർന്ന്  ഡെന്നി ഇയാളിൽ നിന്ന് ഒമ്പത് ലക്ഷം രൂപ വാങ്ങി സ്റ്റുഡന്റ് വിസയും യാത്രാ ഇൻഷുറൻസും മറ്റ് രേഖകളും നൽകുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊട്ടിയൂരിലേക്ക് കന്നഡ ഭക്തരെ സ്വാഗതം ചെയ്ത് ഡി.ഐ.ജി. യതീഷ് ചന്ദ്ര; കന്നഡയിലുള്ള വീഡിയോ വൈറൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്നുമുതൽ നൈസ് റോഡ്, ഇ-സിറ്റി ഫ്ലൈഓവർ, അത്തിബെലെ ഹൈവേകളിൽ ടോൾ നിരക്ക് വർദ്ധിച്ചു; പുതിയ നിരക്ക് അറിയാൻ വായിക്കാം
[masterslider id="10"]

Related posts