തൂത്തുക്കുടിയിൽ 21 കോടിയുടെ ബ്രൗൺ ഷുഗർ പിടികൂടി.

തൂത്തുക്കുടി: 21 കോടി രൂപ വിലമതിക്കുന്ന 20.162 കിലോഗ്രാം ബ്രൗൺ ഷുഗർ കടത്തിയ സംഭവത്തിൽ 6 പേരെ തൂത്തുക്കുടി സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു. എം അൻസാർ അലി (26), എം മാരിമുത്തു (26), എസ് ഇമ്രാൻ ഖാൻ (27), എസ് കസലി (27), ആർ പ്രേം (40), എസ് ആന്റണിമുത്തു (42) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

  ബെംഗളൂരു ഇനി 'ഭൂമിയുടെ അടിയിലൂടെ' പറക്കും; നഗരത്തിലെ ആദ്യ അത്ഭുത തുരങ്കപാത നിർമാണത്തിന് ഇന്ന് തുടക്കം

കേസ് അന്വേഷിക്കാൻ തൂത്തുക്കുടി പോലീസ് സൂപ്രണ്ട് (എസ്‌പി) എസ് ജയകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ വിന്യസിച്ചട്ടുണ്ട്. തൂവിപ്പുറത്ത് അലി, ഖാൻ എന്നിവരുടെ വീടുകളിൽ നിന്നാണ് യഥാക്രമം 50 ഗ്രാമും 112 ഗ്രാം ബ്രൗൺ ഷുഗറും പിടികൂടിയത്. തുടർന്നുള്ള അന്വേഷണത്തിൽ കസലി, പ്രേം, അന്തോണിമുത്തു എന്നിവരുമായുള്ള ബന്ധം ആദ്യം അറസ്റ്റിലായ മൂവരും നൽകുകയായിരുന്നു.

ചോദ്യം ചെയ്യലിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ, തരുവൈക്കുളത്തെ അന്തോണിമുത്തുവിന്റെ വീട്ടിൽ നിന്ന് മൂന്ന് ചാക്കുകളിലായി ഒളിപ്പിച്ച 20 കിലോഗ്രാം നിരോധിത വസ്തു പോലീസ് സംഘം പിടിച്ചെടുത്തതായും വൃത്തങ്ങൾ അറിയിച്ചു. പിടിച്ചെടുത്തതിന്റെ ആകെ മൂല്യം 21 കോടി രൂപയായിരിക്കുമെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ യാത്രക്കാർക്ക് ഓ​ഗസ്റ്റ് മാസം 'സൂപ്പർ ഓഗസ്റ്റ്'; സംഭവം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു സാറ്റലൈറ്റ് ടൗൺ റിങ് റോഡ് പദ്ധതി 2029-ന് മുമ്പ് പൂർത്തിയാകില്ല; കാരണം അറിയാൻ വായിക്കാം
[masterslider id="10"]

Related posts