ചെന്നൈ: 8 മക്കളാൽ ഉപേക്ഷിക്കപ്പെട്ട ‘അമ്മ സ്വത്ത് തിരിച്ചുകിട്ടാൻ പോലീസ് സഹായം തേടുന്നു. തൊണ്ണൂറ്റിനാലുകാരിയായ അലമേലു ഒരിക്കൽ മൂന്ന് പലചരക്ക് കടകളും രണ്ട് വീടുകളും ഒരു ഗോഡൗണുമായി ഭർത്താവിന്റെ മരണം വരെ സമ്പന്നമായിത്തന്നെ ജീവിച്ച സ്ത്രീയാണ്. എന്നാൽ ഭർത്താവിന്റെ മരണശേഷം അവരുടെ എട്ട് മക്കൾ അവരെ വീട്ടിൽ നിന്ന് പുറത്താക്കുകയും ശേഷം തെരുവിൽ ഭിക്ഷ യാചിച്ചു ജീവിക്കേണ്ട സ്ഥിതിയിലാവുകയും ചെയ്തു. ഇപ്പോൾ സ്വത്ത് തിരിച്ചുകിട്ടാൻ സഹായം തേടി തിരുവള്ളൂർ കളക്ടറുടെ വാതിലിൽ മുട്ടിയിരിക്കുകയാണ് ഈ അമ്മ. മിഞ്ചൂർ സ്വദേശിയായ അലമേലുവിന് അഞ്ച് ആൺമക്കളും മൂന്ന്…
Read More