കേരള മുൻ ആഭ്യന്തര മന്ത്രിയുടെ മകൻ അറസ്റ്റിലായിട്ട് ഒരു വർഷം പിന്നിടുന്നു.

ബെംഗളൂരു : കേരള മുൻ ആഭ്യന്തര മന്ത്രിയും കേരള സി.പി.എമ്മിൻ്റെ മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണൻ്റെ രണ്ടാമത്തെ മകൻ ബിനീഷ് കോടിയേരി അറസ്റ്റിലായിട്ട് നാളേക്ക് ഒരു വർഷം.

അറസ്റ്റിന് ശേഷം 14 ദിവസത്തെ കസ്റ്റഡിയിലുള്ള ഇ.ഡി.യുടെ ചോദ്യം ചെയ്യലിന് ശേഷം നവംബർ 11 ന് ബിനീഷിനെ നഗരത്തിലെ പാരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റുകയായിരുന്നു.

ഈ കേസിൽ നാലാം പ്രതിയാണ് ബിനീഷ്.

കഴിഞ്ഞ വർഷം ആഗസ്റ്റിൽ കൊച്ചി സ്വദേശികളായ അനുപ് മുഹമ്മദ്, തിരുവില്വാമല സ്വദേശി റിജേഷ് രവീന്ദ്രൻ, സീരിയൽ നടി ഡി. അനിഘ എന്നിവരെ ലഹരി കേസിൽ നാർക്കോട്ടിക് സെൽ അറസ്റ്റ് ചെയ്തതോടെയാണ് കുറ്റകൃത്യത്തിൻ്റെ ചുരുളഴിയുന്നത്.

  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

അനൂപിനെ ചോദ്യം ചെയ്തതിൽ നിന്ന് ആദായ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ പുറത്ത് വരികയും തുടർന്നാണ് ഇ.ഡി. ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്യുന്നത്.

ഇതിനിടയിൽ ചില ലഹരി പാർട്ടികളിൽ അനൂപിനൊപ്പം ബിനീഷും പങ്കെടുത്തതായി മൊഴികൾ പുറത്ത് വന്നു.

ബിനീഷിൻ്റെ തിരുവനന്തപുരത്തെ വീട്ടിൽ ഇ.ഡി.പരിശോധന നടത്തിയത് ബാലവകാശ കമ്മീഷൻ അടക്കം ഇടപെട്ട നാടകീയ സംഭവങ്ങൾക്ക് ഇടവരുത്തിയിരുന്നു

  ബന്ദിപ്പൂരിൽ സഫാരി ഉൾപ്പടെ എന്തിൽ തൊട്ടാലും ഇനി പൊള്ളും; എല്ലാത്തിനും ഉള്ള പുതിയ നിരക്ക് അറിയാൻ വായിക്കൂ

ഇതു വരെ ബിനീഷ് നൽകിയ ജാമ്യഹർജികൾ എല്ലാം കോടതി തള്ളുകയായിരുന്നു, ഇനി ദീപാവലിക്ക് ശേഷം ഹർജി പരിഗണിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഇന്ന് ജലവിതരണം മുടങ്ങും; പ്രമുഖ പ്രദേശങ്ങൾ ദുരിതത്തിലാകും; അറിയാൻ വായിക്കാം
[masterslider id="10"]

Related posts