സ്ത്രീധന പീഡനം; യുവതി രണ്ടുമക്കളുമായി തീകൊളുത്തി ആത്മഹത്യ ചെയ്തു

ബെം​ഗളുരു; നിരന്തരമായ സ്ത്രീധന പീഡനത്തെ തുടർന്ന് യുവതി രണ്ട് മക്കളെയുമായി തീ കൊളുത്തി ആത്മഹത്യ ചെയ്തു.

കലബുറ​ഗിയിലാണ് സംഭവം, പഞ്ചശീൽ ന​ഗറിൽ വസന്ത് ശർമ്മയുടെ ഭാര്യ ദീക്ഷ (27) , സിഞ്ചന (2), ധനരാജ് (4) എന്നിവരാണ് തീകൊളുത്തി മരണപ്പെട്ടത്.

ഭർത്താവും വീട്ടുകാരും നിരന്തരം സ്ത്രീധനത്തെ ചൊല്ലി വഴക്കിടാറുണ്ടായിരുന്നുവെന്ന് പോലീസ് അറിയിച്ചു. കുട്ടികളെ ചേർത്ത് കയർ കെട്ടിയശേഷം തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നു.

  തുറിച്ചുനോക്കിയതിനെച്ചൊല്ലി തർക്കം: ബെംഗളൂരുവിൽ ബാറിന് പുറത്ത് യുവാവിനെ കുത്തിക്കൊന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ

കെട്ടിയിട്ട ശേഷം കുഞ്ഞുങ്ങളുടെ മേൽ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയും യുവതിയും സ്വന്തം ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.

ആറ് വർഷങ്ങൾക്ക് മുൻപായിരുന്നു ​ദീക്ഷയുടെയും കെട്ടിട തൊഴിലാളിയായ വസന്ത് ശർമ്മയുടെയും വിവാഹം.

 

 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കനത്ത മഴയിൽ ബെംഗളൂരുവിൽ മരങ്ങൾ കടപുഴകി, റോഡുകളിൽ വെള്ളക്കെട്ടും കടുത്ത ഗതാഗതക്കുരുക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts