മുഖ്യമന്ത്രിയുടെ ചിത്രം വച്ചുള്ള ക്യു ആർ കോഡ് പ്രചരണം

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയ്ക്കെതിരെ ‘PayCM’ പോസ്റ്റർ പ്രചാരണവുമായി കോൺഗ്രസ് . ബൊമ്മെയുടെ ചിത്രത്തോടൊപ്പം ക്യൂ.ആർ. കോഡ് കൂടി ഉൾപെടുത്തിയാണ് പ്രചരണം.

മുഖ്യമന്ത്രിയുടെ ചിത്രമുള്ള ബാര്‍കോഡ് പോസ്റ്ററുകള്‍ കണ്ട് ഞെട്ടാതെ ബെംഗളൂരുവിലൂടെ ഇന്ന് ആരും സഞ്ചരിച്ച് കാണില്ല. നഗരത്തില്‍ പ്രധാനകേന്ദ്രങ്ങളില്‍ എല്ലാം ഈ ബാര്‍കോഡ് പോസ്റ്ററുകൾ സ്ഥാപിച്ചിട്ടുണ്ട് . മുഖ്യമന്ത്രിയുടെ ചിത്രം പതിച്ച പേടിഎം പരസ്യം എന്നേ ആദ്യം കാണുന്ന ആരും തെറ്റിദ്ധരിക്കൂ. സൂക്ഷിച്ച് നോക്കുന്നതോടെ സംഭവം പിടികിട്ടും. paycm ക്യാംപെയ്ന്‍.  40 ശതമാനം സര്‍ക്കാര്‍   എന്ന തലക്കെട്ടോടെയാണ് പേ സിഎം പോസ്റ്ററുകള്‍ പതിപ്പിച്ചത്. മുഖ്യമന്ത്രിയെ സഹായിക്കൂ, കമ്മീഷന്‍ നല്‍കൂ എന്ന പരിഹാസത്തോടെയാണ് പേസിഎം പോസ്റ്ററുകള്‍ പ്രചരിപ്പിച്ചിരിക്കുന്നത്.

40percentsarkara.com എന്ന പേരിലുള്ള വെബ്സൈറ്റ് നേരത്തെ കോണ്‍ഗ്രസ് തുറന്നിരുന്നു. ബിജെപി സര്‍ക്കാരിലെ അഴിമതി അനുഭവങ്ങള്‍ വെളിപ്പെടുത്താന്‍ പൊതുജനങ്ങള്‍ക്കായി ആണ് ഈ വെബ്സൈറ്റ്. തെളിവുകള്‍ ഉള്‍പ്പടെ വെബ്സൈറ്റില്‍ നല്‍കാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. പരാതി നല്‍കാന്‍ ഒരു ടോള്‍ഫ്രീ നമ്പറും വെബ്സൈറ്രില്‍ നല്‍കിയിട്ടുണ്ട്.

കമ്മീഷന്‍ ആരോപണത്തിന്‍റെ പേരില്‍ മന്ത്രി ഈശ്വരപ്പ രാജിവച്ചതിന് പിന്നാലെയാണ് കമ്മീഷൻ വിവാദം സര്‍ക്കാരിനെതിരെ രൂക്ഷമായത്. സന്തോഷ് എന്ന കോണ്‍ട്രാക്ടര്‍ ആത്മഹത്യ ചെയ്തത് സര്‍ക്കാരിനെതിരെ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴി തെളിച്ചിരുന്നു. നാല്‍പ്പത് ശതമാനം കമ്മീഷൻ എങ്കിലും നല്‍കാതെ ഒരു ബില്ലും കര്‍ണാടകയില്‍ പാസാവില്ലെന്ന് സന്തോഷ് ജനങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തിയിരുന്നു. ബിജെപി കേന്ദ്ര നേതൃത്വത്തിന് സന്തോഷ് കത്തയിച്ചിരുന്നെങ്കിലും മന്ത്രിയുടെ രാജിക്കപ്പുറം കാര്യമായ നടപടിയോ അന്വേഷണമോ ഉണ്ടായില്ല.

ബെംഗളൂരു വികസന അതോറിറ്റി മുതൽ ഗ്രാമീണമേഖലയിലെ റോഡ് കരാറുകളിൽ വരെ ഈ കമ്മീഷൻ നയം ഒരുമാറ്റവുമില്ലാതെ തുടരുന്നുവെന്ന ആരോപണം ശക്തമാണ്. സർക്കാരിന് 40 ശതമാനം കമ്മീഷനായി നൽകാതെ ഒന്നും നടക്കില്ലെന്ന് കോൺട്രാക്‌സ് സംഘടന ചൂണ്ടിക്കാണിക്കുന്നു. യെദിയൂരപ്പ മുഖ്യമന്ത്രിയായിരിക്കേ ബെംഗളൂരു വികസന അതോറിറ്റിക്ക് കീഴിലെ വീട് നിർമ്മാണത്തിനായി 12.5 കോടി കമ്മീഷൻ വാങ്ങിയെന്ന പരാതിയിൽ ലോകായുക്ത പോലീസ് ദിവസങ്ങൾക്ക് മുമ്പാണ് കേസ് എടുത്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us