200 കിലോമീറ്ററിലേക്ക് വ്യാപിക്കാൻ നമ്മ മെട്രോ; നീളത്തിൽ ഡൽഹി മെട്രോക്ക് തൊട്ട് പിന്നിൽ.

ബെംഗളൂരു : 200 കിലോമീറ്ററിലേക്ക് വ്യാപിക്കാൻ ഒരുങ്ങുകയാണ് നമ്മ മെട്രോ. 42 കിലോമീറ്റർ പാതക്ക് കൂടി ബി.എം.ആർ.സി.എൽ.അനുമതി നൽകിയതോടെയാണ് 200 കിലോമീറ്റർ എന്ന സംഖ്യയിലേക്ക് നമ്മ മെട്രോ കടക്കുന്നത്.

നിലവിൽ പ്രവർത്തിക്കുന്ന 56 കിലോമീറ്റർ പാതക്ക് പുറമെ, രണ്ടാം ഘട്ടവും വിമാനത്താവള പാതയും കൂടി പ്രവർത്തിച്ച് തുടങ്ങുമ്പോൾ 175 കിലോമീറ്റർ ആയി മാറും നമ്മ മെട്രോയുടെ നീളും.

പുതിയ 42 കിലോമീറ്റർ കൂടി ചേരുന്നതോടെ 200 കടക്കും.ഇതോടെ 348.12 കിലോമീറ്റർ നീളമുള്ള പാതകളോട് കൂടിയ ഡൽഹി മെട്രോക്ക് പിന്നിൽ രാജ്യത്ത് രണ്ടാമതാകും നമ്മ മെട്രോ.

  അമേരിക്ക-ഇറാൻ യുദ്ധം അവസാനിക്കുന്നു: വെടിനിർത്തൽ ധാരണ പ്രഖ്യാപിച്ച് ട്രംപ്

ഔട്ടർ റിങ് റോഡിൽ ജെപി നഗർ മുതൽ ഹെബ്ബാൾ 22 സ്റ്റേഷനുകൾ ഉള്ള  വരെ 31കിലോമീറ്റർ പാതയും ഹൊസഹള്ളി മുതൽ കഡബഗെരെ വരെ 9 സറ്റേഷനുകൾ ഉള്ള 11 കിലോമീറ്ററുമായി 2 പാതകളുമാണ് മൂന്നാം ഘട്ടത്തിൽ നിർമിക്കുന്നത്.

ഹെബ്ബാളിൽ അവസാനിക്കുന്ന ഈ പാതയെ വിമാനത്താവള മെട്രോ പാതയുമായി ബന്ധിപ്പിക്കാനും പദ്ധതിയുണ്ട്.

മറ്റു മെട്രോ പാതകളുമായി ബന്ധിപ്പിക്കുന്ന ഇന്റർചേഞ്ച് സ്റ്റേഷൻ സോമനഹള്ളിയിൽ ആയിരിക്കും.

  ബെംഗളൂരു യാത്രിക്കാർ ശ്രദ്ധിക്കുക; പ്രധാന റോഡുകളിൽ കർശന ഗതാഗത നിയന്ത്രണം; പാർക്കിങ്ങും നിരോധിച്ചു

ഔട്ടർ റിംഗ് റോഡ് ഹൊസൂർ റോഡ് സംഗമ സ്ഥലമായ സിൽക്ക് ബോർഡ്  മുതലാണ് ഔട്ടർ റിങ് റോഡിലെ വിമാനത്താവള മെട്രോ വിഭാവനം ചെയ്തിരിക്കുന്നത്.

http://h4k.d79.myftpupload.com/archives/58449

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അമിതകൂലി ഈടാക്കുന്ന ഓട്ടോക്കാരെ പൂട്ടാൻ ഒടുവിൽ രഹസ്യ നീക്കം; ബെംഗളൂരു ട്രാഫിക് പൊലീസിന്റെ 'അണ്ടർകവർ' പരിശോധന ശക്തം
[masterslider id="10"]

Related posts