ഐപിഎൽ വാതുവെപ്പ് ; ബംഗളുരുവിൽ പിടിയിലായവരിൽ മൂന്ന് മലയാളികളും,നടന്നത് ലക്ഷങ്ങളുടെ ബിസിനസ്

ബെംഗളൂരു :ചെന്നൈ സൂപ്പർ കിങ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലെ ഐ.പി.എൽ ഫൈനൽ മത്സരവുമായി ബന്ധപ്പെട്ട് നടന്ന വാതുവെപ്പിൽ പിടിയിലായ മലയാളികളടക്കം 27 പേരെ സെൻട്രൽ ബെംഗളൂരു ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു . തൃശ്ശൂർ സ്വദേശികളായ ഗോകുൽ , കിരൺ , ബെംഗളൂരുവിൽ സ്ഥിരതാമസക്കാരനായ മലയാളി സജീവ് എന്നിവരാണ് പിടിയിലായ മലയാളികൾ ,ഇവരെക്കൂടാതെ ചെന്നൈ സ്വദേശികളായ സൂര്യ , കപിൽ എന്നിവരും അറസ്റ്റിലായവരുടെ കൂട്ടത്തിലുണ്ട് . ഗോവ , മഹാരാഷ്ട്ര , കർണാടക സ്വദേശികളും ഈ സംഘത്തിലുണ്ട്.ഇവരിൽ നിന്ന് 78 ലക്ഷം രൂപ പിടിച്ചെടുത്തു.

  ബെംഗളൂരുവിൽ വിനോദസഞ്ചാരിയായി വന്ന് ചായക്കടക്കാരനായി കൂടി; 15 വർഷത്തെ ഫ്രഞ്ച് പൗരന്റെ താമസത്തിന് കർണാടക ഹൈക്കോടതിയുടെ 'ഫുൾസ്റ്റോപ്പ്

ബെംഗളൂരുവിലെ ഹോട്ടൽ കേന്ദ്രീകരിച്ചാണ് ഓൺലൈൻ ആയി വാതുവെപ്പ് നടന്നതെന്ന് പോലീസ് പറഞ്ഞു. നിരവധി മലയാളികൾക്ക് വാതുവെപ്പുമായി ബന്ധമുണ്ടെന്നും ഇതേക്കുറിച്ച് കൂടുതൽ അന്വേഷിച്ച് വരികയാണെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു . ഹോട്ടലിൽ നിന്ന് ഓൺലൈൻ വാതുവെപ്പിന് ഉപയോഗിച്ച ലാപ്ടോപ്പുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

ഓൺലൈൻ ബൈറ്റിങ്ങിലൂടെ ലക്ഷങ്ങളുടെ ബിസിനസ്സാണ് ഇവർ നടത്തിയത് . രണ്ടാഴ്ച മുൻപ് സമാന സാഹചര്യത്തിൽ രണ്ടുപേരെ ഡൽഹിയിൽ വെച്ച് പോലീസ് അറസ്റ്റ് ചെയ്തിരുന്നു . ഈ രണ്ട് കേസുകൾ തമ്മിൽ ബന്ധമുണ്ടോ എന്ന കാര്യം അന്വേഷിക്കുമെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി; വര്‍ധന പത്തുദിവസത്തിനിടെ മൂന്നാം തവണ; പുതിയ നിരക്ക് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരങ്ങളിലെ സമ്മർദ്ദവും ജീവിതശൈലിയും വില്ലനായി; ബെംഗളൂരുവിൽ യുവാക്കൾക്കിടയിൽ 'ബാക്ക് ആക്നെ' വ്യാപക്കുന്നതായി പഠനങ്ങൾ
[masterslider id="10"]

Related posts