പ്ലാസ്റ്റിക് നൽകു അരി നേടൂ;വ്യത്യസ്തമാർന്ന പദ്ധതിയുമായി കൊപ്പാൾ ജില്ലാഭരണകൂടം

ബെംഗളൂരു : പ്ലാസ്റ്റിക്കിനെതിരെയുള്ള ബോധവത്കരണത്തിന്റെ ഭാഗമായി വ്യത്യസ്തമാർന്ന പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് കൊപ്പാൾ ജില്ലാഭരണകൂടം.പുനരുപയോഗിക്കാൻ കഴിയാത്ത ഒരു കിലോ പ്ലാസ്റ്റിക് നൽകിയാൽ ഒരു കിലോ അരിയോ വെല്ലമോ തിരികെ ലഭിക്കും അതും തികച്ചും സൗജന്യമായി.

സ്വച്ഛ് ഭാരത് മിഷന്റെ ‘ക്ലീൻ ഇന്ത്യ’ പ്രചാരണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന പദ്ധതി ഇതിനോടകം നഗരമേഖകളെക്കൂടാതെ ഗ്രാമീണ മേഖലകളിലും ഏറെ ശ്രദ്ധനേടുകയും നൂറുകണക്കിനാളുകളാണ് ഉപയോഗപ്പെടുത്തുകയും ചെയ്തു എന്ന് ഡെപ്യൂട്ടി കമ്മിഷണർ സൂരൽകാർ വികാസ് കിഷോർ പറഞ്ഞു.

  ഹൈവേയിൽ ഏഴംഗ മുഖംമൂടി സംഘം; മലയാളി സ്വർണ്ണ വ്യാപാരിയെ റോഡിൽ തള്ളി ഭാര്യയെയും മകനെയും കാറടക്കം തട്ടിക്കൊണ്ടുപോയി

കൊപ്പാളിൽ പ്രവർത്തിക്കുന്ന സ്വകാര്യ സിമന്റ് കമ്പനിയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. ശേഖരിക്കുന്ന പ്ലാസ്റ്റിക്കുകൾ കമ്പനിയിലെത്തിച്ച് ബർണർ കത്തിക്കാനുപയോഗിക്കുകയാണ് ചെയ്യുന്നത്.പദ്ധതിയുടെ ഭാഗമായി വരുന്ന ചെലവിന്റെ നിശ്ചിതശതമാനം കമ്പനിയും ബാക്കി ജില്ലാഭരണകൂടവും വഹിക്കും. പ്ലാസ്റ്റിക് സംഭരിക്കാൻ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി പ്രത്യേക കേന്ദ്രങ്ങളും അധികൃതർ ഒരുക്കിയിട്ടുണ്ട്. ഈ മാസം 31 വരെയാണ് പ്ലാസ്റ്റിക്കിന് പകരം അരി ലഭിക്കുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാരുണ്യത്തിന്റെ മുഖങ്ങൾക്ക് ആദരം; അവാർഡ് തിളക്കത്തിൽ കർണാടകയിലെ നഴ്സുമാർ, പ്രശംസിച്ച് മന്ത്രി യു. ടി. ഖാദർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഞ്ഞ മെട്രോയിൽ കയറി ആരോഗ്യം വീണ്ടെടുക്കാം; ഐ.ഐ.എസ്.സി പഠനത്തിലെ വിവരങ്ങൾ!
[masterslider id="10"]

Related posts