C-295 വിമാനങ്ങളിൽ പരിഷ്ക്കരണങ്ങൾ നടത്തുന്നതിനുള്ള രൂപരേഖ തയ്യാറാക്കി ഡിആർഡിഒ

ബെംഗളൂരു: ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ സമുദ്ര ഉപയോഗത്തിനായി കേന്ദ്ര സർക്കാർ സ്പെയിനിൽ നിന്ന് വാങ്ങാൻ ഉദ്ദേശിക്കുന്ന‌ 56 C-295 മിലിട്ടറി ട്രാൻസ്പോർട്ട് എയർക്രാഫ്റ്റുകളിൽ ആറ് എണ്ണത്തിൽ പരിഷ്കരണങ്ങൾ നടത്തുന്നത് സംബന്ധിച്ചുള്ള ഒരു രൂപരേഖ ബെംഗളൂരുവിലെ സെന്റർ ഫോർ എയർബോൺ സിസ്റ്റംസ് തയ്യാറാക്കി. ഇന്ത്യൻ വ്യോമസേനയ്ക്ക് വേണ്ടി C-295 വിമാനം വാങ്ങുന്നതിനായി പ്രതിരോധ മന്ത്രാലയം സ്പെയിനിലെ എയർബസ് ഡിഫൻസ് ആൻഡ് സ്പെയ്സുമായി വെള്ളിയാഴ്ച കരാർ ഒപ്പിട്ടു. കരാർ പ്രകാരം, 16 വിമാനങ്ങൾ  നേരിട്ട് വിതരണം ചെയ്യപ്പെടും,ബാക്കി  40 വിമാനങ്ങൾ ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡ് ഇന്ത്യയിൽ നിർമ്മിക്കും. C-295 വിമാനത്തിൽ പ്രത്യേക പരിഷ്ക്കരണങ്ങൾ നടത്തുന്നത് വഴി ഒരു…

Read More

10 ലക്ഷം രൂപയിലധികം വിലവരുന്ന സൈക്കിളുകളുമായി മോഷ്ട്ടാവ് പിടിയിൽ

ബെംഗളൂരു: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി വിലകൂടിയ സൈക്കിളുകൾ മോഷ്ടിച്ച ഒരാളെ സഞ്ജയ്നഗർ പോലീസ് സെപ്റ്റംബർ 22 ബുധനാഴ്ച അറസ്റ്റ് ചെയ്തു. 10 ലക്ഷം രൂപയിലധികം വിലവരുന്ന 45 സൈക്കിളുകളാണ് പോലീസ് ഇയാളിൽ നിന്നും കണ്ടെടുത്തത്. ദിവസക്കൂലിക്കാരനായ പ്രതി കഴിഞ്ഞ ഏതാനും മാസങ്ങളായി ഒരു സുഹൃത്തിന്റെ സഹായത്തോടെ വിലകൂടിയ സൈക്കിളുകൾ മോഷ്ടിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. ഇയാളുടെ സുഹൃത്ത് ദൊഡ്ഡബല്ലാപൂർ സ്വദേശിയാണെന്നും പോലീസ് പറഞ്ഞു. ഇരുവരും സഞ്ജയ് നഗർ, ഹെബ്ബാൽ, മരത്തഹള്ളി, നന്ദിനി ലേഔട്ട് , യെലഹങ്ക ന്യൂ ടൗൺ, അമൃതഹള്ളി, ഹൈഗ്രൗണ്ട്സ് തുടങ്ങി വിവിധ മേഖലകളിൽ…

Read More

സ്കൂളുകളിൽ കന്നഡ നിർബന്ധമാക്കിക്കൊണ്ടുള്ള നിയമത്തെ ചോദ്യം ചെയ്ത് പത്തുവയസ്സുകാരൻ ഹൈക്കോടതിയിൽ

ബെംഗളൂരു: നഗരത്തിൽ നിന്നുള്ള 10 വയസ്സുള്ള ഒരു സ്കൂൾ കുട്ടി നൽകിയ ഹർജിയിൽ കർണാടക ഹൈക്കോടതി വ്യാഴാഴ്ച സംസ്ഥാന സർക്കാരിനും ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് പരീക്ഷാ കൗൺസിലിനും നോട്ടീസ് നൽകി. ബിഷപ്പ് കോട്ടൺ ബോയ്സ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായ കീർത്തൻ സുരേഷാണ്‌ ബാലാവകാശ പ്രവർത്തകയായ അമ്മ എൻ സുജാതയുടെ സഹായത്തോടെ, 2015ലെ കന്നഡ ഭാഷാ പഠന നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് കൊണ്ട് കർണാടക ഹൈക്കോടതിയിൽ ഹർജി നൽകിയത്. സിബിഎസ്ഇ/ ഐ സി എസ് ഇ – യുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെ ഈ നിയമത്തിൽ നിന്നും ഒഴിവാക്കുന്നില്ല എന്ന് ഹർജിയിൽ…

Read More

കോവിഡ് താൽക്കാലിക ജോലിക്കാരെ പിരിച്ചു വിടുന്നതിൽ പ്രതിഷേധം കനക്കുന്നു

ബെം​ഗളുരു; കോവിഡിനെ തുടർന്നു താൽക്കാലികമായി ജോലിക്കെടുത്ത ഡോക്ടർമാരും നഴ്സുമാരുമടങ്ങുന്നവർ പിരിച്ചുവിടലിനെതിരെ പ്രതിഷേധിക്കുന്നു. കരാർ നീട്ടണമെന്നാണ് ഇവരുടെ ആവശ്യം. ഫാർമസിസ്റ്റുകൾ, ലാബ് ടെക്നീഷ്യൻമാർ‌, ഡാറ്റ എൻട്രി ഓപ്പർമേറ്റർമാർ, ശുചീകരണ തൊഴിലാളികൾ എന്നിവരടങ്ങിയ നൂറുകണക്കിന് തൊഴിലാളികളാണ് പ്രതിഷേധ സമരവുമായെത്തിയത്. കരാർ ജോലിക്കെടുത്തവരെയാണ് ഇപ്പോൾ പിരിച്ചു വിടുന്നത്. നിലവിലെ അവസ്ഥയിൽ മറ്റെങ്ങും ജോലി സാധ്യതകൾ ഇല്ലെന്നും പിരിച്ചു വിടരുത് എന്നുമാണ് കോൺട്രാക്ട് വർക്കേഴ്സ് യൂണിയൻ പ്രസിഡന്റ് ആർ അവിനാശ് പറഞ്ഞത്. ഭാവിയിൽ ഒഴിവുള്ള തസ്തികകളിലേക്ക് കരാർ തൊഴിലാളികൾക്ക് മുൻ​ഗണന വേണമെന്നും ഇവർ‌ ആവശ്യപ്പെട്ടു.

Read More

യുവതിയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി

ബെം​ഗളുരു; അന്നപൂർണ്ണേശ്വരി ന​ഗറിൽ ഭർത്താവ് യുവതിയെ കൊലപ്പെടുത്തി. രഹസ്യ ബന്ധമുണ്ടെന്ന് ആരോപിച്ചാണ് കൊലപാതകം നടത്തിയത്. സ്വകാര്യ കമ്പനി ജീവനക്കാരിയായ രൂപയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവ് കന്തരാജു (39) സംഭവത്തിന് ശേഷം ഒളിവിലാണ്. ഏറെ നേരം മൊബൈലിൽ സംസാരിച്ചതാണ് കന്തരാജുവിനെ പ്രകോപിപ്പിച്ചത്. ആരോടാണ് സംസാരിച്ചതെന്നറിയാൻ മൊബൈൽ പരിശോധിക്കണമെന്ന് പറഞ്ഞ് തർ‌ക്കം തുടങ്ങിയ കന്തരാജു അടുക്കളയിലെ കത്തിയെടുത്ത് രൂപയുടെ കഴുത്തറക്കുകയയിരുന്നു. പിന്നീട് വീട്ടിൽ നിന്നും ഒളിവിൽ പോകുകയും ചെയ്തു, ഇവരുടെ 12 വയസുകാരനായ മകൻ ട്യൂഷൻ കഴിഞ്ഞു വന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. 2005 ൽ അന്നപൂർണ്ണേശ്വരി ന​ഗറിലുണ്ടായ…

Read More

ന​ഗരത്തിൽ നികുതി അടക്കാത്തവർ ശ്രദ്ധിക്കുക; തുടർ നടപടിക്ക് നിർദേശവുമായി ബിബിഎംപി

ബെം​ഗളുരു; ബെം​ഗളുരു ന​ഗര നിവാസികളാണോ നിങ്ങൾ? നികുതി അടക്കുന്നതിൽ കാലതാമസം വരുത്തിയെങ്കിൽ ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക. വസ്തു നികുതി അടക്കുന്നതിൽ വീഴ്ച്ച വരുത്തിയവർക്കെതിരെ നടപടി എടുക്കാൻ നിർദേശവുമായി ബിബിഎംപി ചീഫ് കമ്മീഷ്ണർ ​ഗൗരവ് ​ഗുപ്ത. ബിബിഎംപിയിലെ എട്ട് സോണുകളിൽ നിന്നായി നികുതി അടക്കാത്തവരിൽ നിന്ന് അവ വാങ്ങിയെടുക്കാനാണ് നിർദേശം പുറത്ത് വന്നിട്ടുള്ളത്. നടപ്പു വർഷം 4000 കോടി നികുതി സമാഹരിക്കൽ എന്ന ലക്ഷ്യത്തിൽ ഈ മാസം 23 വരെ 2141 കോടിയാണ് പിരിച്ചെടുത്തിട്ടുള്ളത്. എന്നാൽ ലക്ഷ്യമിട്ടതിന്റെ വെറും 53% മാത്രമാണിത്. മഹാദേവപുര സോണിലാണ്…

Read More

കർണ്ണാടകയിലെ മികച്ച സാമാജികൻ യെഡിയൂരപ്പ; പുരസ്കാരം

ബെം​ഗളുരു; 2020- 21 വർഷത്തെ മികച്ച സാമാജികനായി യെഡിയൂരപ്പ തിരഞ്ഞെടുക്കപ്പെട്ടു, ലോക്സഭാ സ്പീക്കർ ഓം ബിർല പുരസ്കാരം സമ്മാനിച്ചു. കൂടാതെ ലോക്സഭയിലും രാജ്യസഭയിലും മികച്ച പാർലമെന്റേറിയന് പുരസ്കാരം നൽകുന്ന മാതൃകയിൽ ഈ വർഷം മുതൽ കർണ്ണാടക നിയമസഭയും മികച്ച സാമാജികനുള്ള പുരസ്കാരം ഏർപ്പെടുത്തുകയാണെന്ന് സ്പീക്കർ വിശ്വേശ്വരയ്യ ഹെ​ഗ്ഡെ വ്യക്തമാക്കി. മുൻ മുഖ്യമന്ത്രി യെഡിയൂരപ്പ നടത്തിയ പ്രവർത്തനങ്ങളെ അ​ദ്ദേഹം പ്രകീർത്തിച്ചു, ഇക്കഴിഞ്ഞ ജൂലൈ 26 നാണ് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പടിയിറങ്ങിയത്. 4 തവണയാണ് കർണ്ണാടക മുഖ്യമന്ത്രി ആയത്.

Read More

ബെം​ഗളുരുവിലെ റോഡുകളുടെ ഓഡിറ്റിങിന് സർക്കാർ; വീഴ്ച്ചവരുത്തിയെന്ന് കണ്ടെത്തിയാൽ കടുത്ത നടപടി

ബെം​ഗളുരു; റോഡുകളിൽ അപകടം പതിവായതോടെ റോഡുകളുടെ സുരക്ഷ ഉറപ്പ് വരുത്താൻ ഇടറോഡുകളുടെയും മറ്റ് പ്രധാന റോഡുകളുടെയും ഓഡിറ്റിംങ് നടത്താൻ അനുമതി. മികച്ച ​ഗതാ​ഗത സൗകര്യത്തിനുമെല്ലാമായി കോടാനുകോടികൾ ചിലവഴിച്ചിട്ടും ​ഗതാ​ഗതയോ​ഗ്യമല്ലാത്ത റോഡുകളുടെ എണ്ണം കൂടുതലാണെന്ന പരാതിയെ തുടർന്നാണിത്. റോഡ് അറ്റകുറ്റപ്പണി നടത്തുന്നതിൽ വീഴ്ച്ച വരുത്തിയെന്ന് തെളിഞ്ഞാൽ കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.  

Read More

സിനിമാ തീയേറ്ററുകളിൽ മുഴുവൻ ആളുകളേയും പ്രവേശിപ്പിക്കാം;രാത്രി കർഫ്യൂവിൽ ഇളവ്;പബ്ബുകൾ അടുത്ത മാസം മുതൽ;പുതിയ ഉത്തരവ് പുറത്ത്.

ബെംഗളൂരു: കോവിഡ് രോഗികളുടെ എണ്ണത്തിൽ ഉണ്ടായ കുറവിനെ തുടർന്ന് നിയന്ത്രണങ്ങൾ കുറച്ചു കൊണ്ടുള്ള പുതിയ ഉത്തരവ് സർക്കാർ പുറത്തിറക്കി. ഇതു പ്രകാരം രാത്രി കർഫ്യൂവിൻ്റെ സമയത്തിൽ ഒരു മണിക്കൂറിൻ്റെ കുറവുണ്ട്. രാത്രി 9 മുതൽ രാവിലെ 6 വരെ ഉണ്ടായിരുന്ന രാത്രി കർഫ്യൂ ഇന്നു മുതൽ രാത്രി 10 മണിക്കാണ് ആരംഭിക്കുക. സിനിമാ കൊട്ടകകളിൽ മുഴുവൻ സീറ്റിലും അടുത്ത മാസം ഒന്നാം തീയതി മുതൽ കാണികളെ പ്രവേശിപ്പിക്കാം. പബ്ബുകൾക്ക് ഒക്ടോബർ 3 മുതൽ പ്രവർത്തിക്കാൻ അനുമതി ഉണ്ട്. അതേ സമയം കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി…

Read More

ആറുമുതൽ പന്ത്രണ്ടുവരെയുള്ള ക്ലാസുകളിൽ മുഴുവൻ കുട്ടികളേയും പ്രവേശിപ്പിക്കാൻ അനുമതി; ക്ലാസുകൾ ആഴ്ചയിൽ 5 ദിവസം.

ബെം​ഗളുരു; കോവിഡ് കേസുകൾ ​ബെം​ഗളുരുവിൽ തീരെ കുറഞ്ഞ സാഹചര്യത്തിൽ ആറുമുതൽ പന്ത്രണ്ടുവരെയുള്ള ക്ലാസുകളിൽ എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ച് ക്ലാസുകൾ തുടങ്ങാൻ അനുമതി. ഇത്തരത്തിൽ ആഴ്ച്ചയിൽ 5 ദിവസവും ക്ലാസുകൾ നടത്താമെന്ന് അനുമതി നൽകി. അതോടൊപ്പം തിയേറ്ററുകൾക്കും പബ്ബുകൾക്കും പ്രവർത്തിക്കാനും അനുമതി നൽകി. ഈ വരുന്ന ഒക്ടോബർ ഒന്ന് മുതൽ തിയേറ്ററുകൾക്കും 3 മുതൽ പബ്ബുകൾക്കും മുഴു‌വൻ സീറ്റുമായി പ്രവർത്തിക്കാം. കോവിഡ് അവലോകന യോ​ഗത്തിന് ശേഷം മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയാണ് ഇക്കാര്യങ്ങൾ വിശദമാക്കിയത്. രോ​ഗസ്ഥിതീകരണ നിരക്ക് 1% ത്തിൽ കുറവുള്ള ഇടങ്ങളിലാണ് 5 ദിവസവും ക്ലാസുകൾ…

Read More
Click Here to Follow Us