ദമ്പതികൾ കനാലിൽ ചാടിആത്മഹത്യ ചെയ്തു.

ബെംഗളൂരു: കുടുംബത്തിലുണ്ടായ വഴക്കിനെത്തുടർന്ന് കനാലിൽ ചാടിയ ദമ്പതികൾ  ആത്മഹത്യ ചെയ്തു. ഭാര്യയുടെ മൃതദേഹം ലഭിച്ചു. ഭർത്താവിന്റെ മൃതദേഹത്തിനായുള്ള തിരച്ചിൽ തുടരുന്നു. മൈസൂരു നഞ്ചൻകോട്ടാണ് നാടിനെ വിഷമത്തിലാഴ്ത്തിയ സംഭവം.

നഞ്ചങ്കോട് സ്വദേശികളായ ബസവരാജു (35), ശോഭ (28) എന്നിവരാണ് രാമപുര കനാലിൽ ചാടി ആത്മഹത്യ ചെയ്തത്. ഭാര്യ ശോഭയുടെ മൃതദേഹം ആലത്തുർ ഗ്രാമത്തിനു സമീപം കണ്ടുകിട്ടി. 11 കൊല്ലം മുമ്പാണ് ഇരുവരും വിവാഹിതരായത്. അഞ്ചു വയസ്സുള്ള ഒരു മകനും ഇവർക്കുണ്ട്.

  എസ്.ഐ.ആര്‍ ഡ്യൂട്ടിക്ക് പോകുന്നതിനിടെ അപകടം: വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മരിച്ചു; ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധം ശക്തം

വിവാഹത്തിനു ശേഷം ഇവർക്കിടയിൽ വഴക്കുകൾ പതിവായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഇവർ തമ്മിൽ വഴക്കുണ്ടാവുകയും തുടർന്ന് ശോഭ കനാലിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ശോഭയ്ക്ക് പിന്നാലെ എത്തിയ ബസവരാജുവും ശോഭയെ രക്ഷിക്കാനായി കനാലിൽ ചാടി. സംഭവത്തിൽ നഞ്ചൻകോട് റൂറൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പെൺകുഞ്ഞ് ജനിച്ചതിലുള്ള അമർഷം: 14 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ വാട്ടർ സംപിലെറിഞ്ഞ് കൊന്ന് പിതാവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തിരുമല ദർശനത്തിൽ ചരിത്രപരമായ മാറ്റവുമായി കർണാടക; പ്രോട്ടോക്കോൾ ഉത്തരവ് ഉടൻ; മുഖ്യന്ത്രി ഡി കെ
[masterslider id="10"]

Related posts