ഗൗരി ലങ്കേഷിന്റെ വധവുമായി ഭോപാലിലെ ബി.ജെ.പി. സ്ഥാനാർഥി പ്രജ്ഞാസിങ്ങിന് ബന്ധമില്ലെന്ന് അന്വേഷണസംഘം

ബെംഗളൂരു: കർണാടക പോലീസിന്റെ പ്രത്യേകസംഘമാണ് കേസ് അന്വേഷിക്കുന്നത്. മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ വധവുമായി ഭോപാലിലെ ബി.ജെ.പി. സ്ഥാനാർഥി പ്രജ്ഞാസിങ്ങിന് ബന്ധമില്ലെന്ന് അന്വേഷണസംഘം വെളിപ്പെടുത്തി.

ഗൗരി ലങ്കേഷ് വധവുമായി പ്രജ്ഞാസിങ്ങിന് ബന്ധമുണ്ടെന്ന തരത്തിൽ ഇംഗ്ലീഷ് പത്രത്തിൽവന്ന വാർത്തയെത്തുടർന്നാണ് വിശദീകരണം. ഗൗരി ലങ്കേഷ് വധവുമായി ബന്ധപ്പെട്ട് 16 പേരെയാണ് അന്വേഷണസംഘം ഇതുവരെ അറസ്റ്റുചെയ്തത്.

  ലാംബോർഗിനി കാറിലെ അഭ്യാസപ്രകടനം: മുത്തപ്പ റായിയുടെ മകൻ റിക്കി റായിക്ക് ബംഗളൂരു പോലീസിന്റെ സമൻസ്

ഗൗരി ലങ്കേഷ് വധക്കേസിലെ അന്വേഷണത്തിൽ പ്രജ്ഞാസിങ്ങിന് ബന്ധമുള്ളതിന്റെ തെളിവൊന്നും ലഭിച്ചിട്ടില്ല. കുറ്റപത്രത്തിൽ ഇത്തരത്തിലുള്ള ഒരു പരാമർശവുമില്ല -അന്വേഷണസംഘം വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി നാട്ടിലേക്ക് രാജകീയ യാത്ര; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ഫ്ലൈ ബസ് സർവീസ് വെള്ളിയാഴ്ച മുതൽ; നിരക്കും വിശദാംശങ്ങളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts