മെജസ്റ്റിക് മെട്രോ സ്റ്റേഷനിൽ പരിശോധനയ്ക്ക് വിസമ്മതിച്ച ഒരാളെക്കൂടി കണ്ടെത്താനുണ്ടെന്ന് പോലീസ്!!

ബെംഗളൂരു: മെജസ്റ്റിക് മെട്രോ സ്റ്റേഷനിൽ സുരക്ഷാ പരിശോധനയ്ക്ക് വിസമ്മതിച്ച ഒരാളെക്കൂടി കണ്ടെത്താനുണ്ടെന്ന് പോലീസ്!! ഇയാൾക്കായി അന്വേഷണം തുടരുകയാണെന്ന് സിറ്റി പോലീസ് കമ്മിഷണർ ടി. സുനിൽകുമാർ പറഞ്ഞു. ഇതിനായി പ്രത്യേക അന്വേഷണസംഘത്തെയും നിയോഗിച്ചിട്ടുണ്ട്. യാത്രക്കാരെ പരിശോധിച്ച സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരിൽനിന്ന് മൊഴിയെടുത്തിട്ടുണ്ട്.

സ്വകാര്യ ചാനലുകൾ പുറത്തുവിട്ട സി.സി.ടി.വി. ദൃശ്യത്തിലുള്ളയാൾ നയന്ദഹള്ളി സ്വദേശി റിയാസാണെന്ന് പോലീസ് കഴിഞ്ഞദിവസം തിരിച്ചറിഞ്ഞിരുന്നു. ഇയാൾ പതിവുയാത്രക്കാരനായതിനാൽ വിശദമായി ചോദ്യംചെയ്തശേഷം വിട്ടയച്ചു. റിയാസ് അകത്തുകടന്ന ഈസ്റ്റ് ഗേറ്റ് വഴി പ്രവേശിച്ച മറ്റൊരാൾ സുരക്ഷാപരിശോധനയ്ക്ക് വിസമ്മതിച്ച് കടന്നിട്ടുണ്ട്.

  വഴിമാറിയില്ലെങ്കിൽ വണ്ടി പൊക്കും! അടുത്ത ആഴ്ച മുതൽ ജയനഗറിൽ വരുന്ന പുതിയ നീക്കം കടുപ്പമാകും

റിയാസിന്റെ മൊഴിയെത്തുടർന്ന് സി.സി.ടി.വി. ദൃശ്യം സൂക്ഷ്മമായി പരിശോധിച്ചപ്പോഴാണ് സുരക്ഷാപരിശോധന അവഗണിച്ച് കടന്നുകളഞ്ഞയാളെ ശ്രദ്ധയിൽപ്പെട്ടത്. സ്വകാര്യചാനലുകൾ പുറത്തുവിട്ട സി.സി.ടി.വി. ദൃശ്യത്തിൽ റിയാസായിരുന്നു ഉൾപ്പെട്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടോൾ പ്ലാസകളില്ല, യാത്ര തികച്ചും സൗജന്യം! പക്ഷേ കാത്തിരിക്കുന്നത് വൻ നികുതി ഭാരം; ബെംഗളൂരുവിൽ വരാൻ പോകുന്ന മാറ്റങ്ങൾ ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts