ശിവാജിനഗർ റസ്സൽ മാർക്കറ്റിൽ പാർക്കിങ് നിരോധനവും കൈയേറ്റമൊഴിപ്പിക്കലും; കടയുടമകളും ജീവനക്കാരും പ്രതിഷേധ ധർണ നടത്തി.

ബെംഗളൂരു: ശിവാജിനഗർ റസ്സൽ മാർക്കറ്റിൽ പാർക്കിങ് നിരോധനവും കൈയേറ്റമൊഴിപ്പിക്കലും; കടയുടമകളും ജീവനക്കാരും പ്രതിഷേധ ധർണ നടത്തി. ബി.ബി.എം.പി.യുടെ നീക്കത്തിനെതിരേ വ്യാഴാഴ്ച ഉച്ചയോടെ കടയുടമകളും ജീവനക്കാരും പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.

കൈയേറ്റം ഒഴിപ്പിക്കാനുള്ള ശ്രമവും തടഞ്ഞു. റസ്സൽ മാർക്കറ്റിന് സമീപം വാഹനപാർക്കിങ് നിരോധിച്ചതും കൈയേറ്റമൊഴിപ്പിക്കാനുള്ള ബൃഹത് ബെംഗളൂരു മഹാനഗര പാലികെയുടെ  ശ്രമവുമാണ് വലിയ പ്രതിഷേധത്തിനിടയാക്കിയത്. കൈയേറ്റം ഒഴിപ്പിക്കാനുള്ള ശ്രമവും തടഞ്ഞു.

  ആകാശയാത്ര തുടങ്ങും മുൻപ് വിമാനത്തിനുള്ളിൽ കുഴഞ്ഞുവീണ യാത്രക്കാരന് പുതുജീവൻ ഏകി വിമാനജീവനക്കാർ

മാർക്കറ്റിനുമുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ ട്രാഫിക് പോലീസ് എടുത്തുകൊണ്ടുപോയത് പ്രതിഷേധം ശക്തമാക്കി. പാർക്കിങ് നിരോധിച്ചത് മാർക്കറ്റിലെ കച്ചവടത്തെ ബാധിച്ചെന്ന് റസ്സൽ മാർക്കറ്റ് വ്യാപാരിസംഘടന ആരോപിച്ചു. കഴിഞ്ഞദിവസം റസ്സൽ മാർക്കറ്റിൽ നടപ്പാത കൈയേറി നിർമിച്ച കച്ചവടസ്ഥാപനങ്ങൾ പൊളിച്ചുനീക്കിയിരുന്നു. ഹോട്ടലുകളും സ്റ്റേഷനറി കടകളുമുൾപ്പെടെയുള്ളവയാണ് പൊളിച്ചുനീക്കിയത്. കടയുടമകൾക്ക് മുന്നറിയിപ്പ് നോട്ടീസ് നൽകിയ ശേഷമായിരുന്നു നടപടി.

അതേസമയം, റംസാൻ പൂർത്തിയാകുന്നതു വരെ കൈയേറ്റം ഒഴിപ്പിക്കുന്നത് നിർത്തി വെക്കണമെന്ന് കടയുടമകൾ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മാർക്കറ്റിൽ ആയിരത്തിലധികം കടകൾ അനധികൃതമായി പ്രവർത്തിക്കുന്നുണ്ടെന്നാണ് ബി.ബി.എം.പി.ക്ക് ലഭിച്ച വിവരം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹോക്കി ഇന്ത്യക്കെതിരെ കടുത്ത ആരോപണവുമായി പി.ആർ. ശ്രീജേഷ്; വിദേശ പരിശീലകന് വേണ്ടി തന്നെ പുറത്താക്കിയെന്ന് ഒളിമ്പ്യൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജയനഗറിൽ തീരാത്ത 'വൈറ്റ് ടോപ്പിങ്' ദുരിതം; ആറുമാസം പറഞ്ഞിട്ട് ഒരു വർഷമായി, കച്ചവടം പകുതിയായി കുറഞ്ഞെന്ന് വ്യാപാരികൾ
[masterslider id="10"]

Related posts

Click Here to Follow Us