പുരാവസ്തു തട്ടിപ്പ് കേസ്: ഐജി ലക്ഷ്മണ അന്വേണവുമായി സഹകരിക്കുന്നില്ലെന്ന് ക്രൈംബ്രാഞ്ച്

മോന്‍സണ്‍ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസിൽ ഐജി ലക്ഷ്മണ അന്വേണവുമായി സഹകരിക്കുന്നില്ലെന്ന് ക്രൈംബ്രാഞ്ച്. ഐജി ലക്ഷ്മണിന്റെ ഇടക്കാല ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കും.

പുരാവസ്തു തട്ടിപ്പ് കേസില്‍ ഐജി ലക്ഷ്മണ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായില്ല. ഇതിനെ തുടർന്നാണ് ഐജി ലക്ഷ്മണ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും ലക്ഷ്മണിന്റെ ഇടക്കാല ജാമ്യം റദാക്കണമെന്നും ആവശപ്പെട്ട് ക്രൈം ബ്രാഞ്ച് ഹൈകോടതിയെ സമീപിക്കുവാൻ ഒരുങ്ങുന്നത്.

മോണ്‍സണ്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസില്‍ മൂന്നാം പ്രതിയാണ് ഐജി ലക്ഷമണ.

  ബെംഗളൂരു മലയാളികൾ ജാഗ്രതൈ! നിങ്ങളുടെ പ്രതിമാസ ബജറ്റ് തെറ്റിച്ചേക്കാവുന്ന തീരുമാനം വരുന്നു; പ്രത്യേക കമ്മിറ്റി രൂപീകരിച്ച്‌ സര്‍ക്കാര്‍

രണ്ടാം പ്രതിയായ മുന്‍ ഡിഐജി എസ്. സുരേന്ദ്രന് സമാനമായ കുറ്റകൃത്യം ചെയ്ത ഐജി ലക്ഷമണയെ ഇത് മൂന്നാം തവണയാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി നോട്ടീസ് നല്‍കുന്നത്.

എന്നാല്‍, മൂന്നു തവണയും ചികിത്സാ ആവശ്യം പറഞ്ഞ് ലക്ഷമണ ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിഞ്ഞ് മാറുകയായിരുന്നു.

മോണ്‍സണ്‍ മാവുങ്കല്‍ കേസില്‍ ലക്ഷമണയുടെ പങ്ക് വ്യക്തമാകുന്നതിന് ആണ് ചോദ്യം ചെയ്യല്‍. ഓഗസ്റ്റ് പതിനൊന്നിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പറഞ്ഞിരുന്നെങ്കിലും ചികിത്സാ ആവശ്യത്തെ തുടര്‍ന്ന് ഐജി ലക്ഷമണയ്ക്ക് ഹാജരാകാന്‍ കഴിഞ്ഞിരുന്നില്ല.

  സംസ്ഥാനത്ത് പന്നിപ്പനി പടരുന്നു; കൂടുതൽ കേസുകൾ ന​ഗരത്തിൽ: ലക്ഷണങ്ങൾ, എങ്ങനെ തടയാം? അറിയണം ഈ കാര്യങ്ങൾ!

ഈ സാഹചര്യത്തിലാണ് ഇന്ന് ചോദ്യം ചെയ്യലില്‍ നിന്ന് അതേ ആവശ്യം ഉന്നയിച്ച് ഐജി ലക്ഷമണ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് അറിയിച്ചത്.

നാളെ മുന്‍ ഡിഐജി എസ്. സുരേന്ദ്രനെയും വെള്ളിയാഴ്ച്ച കെപിസിസി പ്രസിഡന്റ് കെ. സുധാകരനെയും ചോദ്യം ചെയ്യലിന്  ഹാജരാകുന്നതിനായി ഇഡി നോട്ടീസ് നല്‍കിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ വില്ലനായി അപ്രതീക്ഷിത മഴ: ഇന്നും തുടരാൻ സാധ്യത
[masterslider id="10"]

Related posts