ബലാത്സംഗശ്രമത്തിനിടെ യുവതിയെ കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ 

ബെംഗളൂരു : ബലാത്സംഗശ്രമത്തിനിടെ യുവതിയെ കൊലപ്പെടുത്തിയ സുരക്ഷാജീവനക്കാരനെ പോലീസ് അറസ്റ്റു ചെയ്തു. ഒഡിഷ സ്വദേശി കൃഷ്ണചന്ദാണ് അറസ്റ്റിലായത്. മഹാദേവപുരയിൽ താമസിക്കുന്ന കലബുറഗി സ്വദേശി മഹാനന്ദ (21)യാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രിയിൽ കാണാതായ യുവതിയെ വെള്ളിയാഴ്ച പുലർച്ചെ അഞ്ചുമണിയോടെ വീടിന് മുൻവശത്ത് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. പെട്രോൾബങ്കിൽ ജോലിചെയ്യുന്ന മഹാനന്ദയും സഹോദരിയും ലക്ഷ്മിസാഗർ ലേഔട്ടലായിരുന്നു താമസം. വ്യാഴാഴ്ച മഹാനന്ദ ജോലിക്കുപോയിരുന്നില്ല. രാത്രിയിലേക്കുള്ള ഭക്ഷണമുണ്ടാക്കിയ ശേഷം പുറത്തേക്കുപോയപ്പോൾ അയൽവാസിയായ കൃഷ്ണചന്ദ് വീട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചു. എതിർത്ത് ബഹളംവെച്ച യുവതിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി. തുടർന്ന് മൃതദേഹം രാത്രി പ്രതിയുടെവീട്ടിൽ…

Read More

തെരുവുനായയുടെ ആക്രമണത്തിൽ നാലുവയസ്സുകാരിക്ക് പരിക്കേറ്റു

ബെംഗളൂരു : തുമകൂരുവിൽ തെരുവുനായയുടെ ആക്രമണത്തിൽ നാലുവയസ്സുകാരിക്ക് പരിക്കേറ്റു. കുനിഗലിൽ വീടിനുമുന്നിൽ കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരുന്ന സുപ്രിയയെയാണ് തെരുവുനായ ആക്രമിച്ചത്. സുപ്രിയയെ നായ കടിച്ചുവലിച്ച് ആക്രമിക്കുന്നത് കണ്ട അയൽവാസിയാണ് രക്ഷപ്പെടുത്തിയത്. കുനിഗലിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമികശുശ്രൂഷ നൽകിയശേഷം തുമകൂരു ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Read More

കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മലയാളി ദമ്പതിമാർ അറസ്റ്റിൽ

ബെംഗളൂരു: സാമ്പത്തിക തട്ടിപ്പ് നടത്തി എന്ന കേസിൽ ദമ്പതിമാരെ കരുനാഗപ്പള്ളിയിൽ അറസ്റ്റ് ചെയ്തു. ബെംഗളൂരു മലയാളികളാണ് ദമ്പതികൾ. തൃശൂർ സ്വദേശികളായ സുബീഷ്, ശിൽപ്പ എന്നിവരാണ് കേരളാ പോലീസിന്റെ വലയിൽ ആയത്. 250 കോടിയോളം രൂപയാണ് ഇവർ തട്ടിപ്പ് നടത്തിയത്. സംസ്ഥാന പോലീസ് ഇവർക്ക് വേണ്ടി അന്വേഷണം നടത്തുമ്പോൾ ഇവർ ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് ദമ്പതിമാർ കേരളത്തിലേക്ക് കടന്നിട്ടുണ്ട് എന്ന വിവരങ്ങൾ കർണാടക പോലീസ് കേരളാ പോലീസിനു കൈമാറുകയായിരുന്നു. സുബീഷും ശില്പയും ആഢംബര ജീവിതം നയിക്കുന്നവർ എന്നും സ്വകാര്യ ജറ്റുകൾ വരെ ഇവർ സഞ്ചാരത്തിനു ഉപയോഗിച്ചു…

Read More

താമരശ്ശേരി ചുരത്തിൽ കാറിന്റെ ഡോറിലിരുന്ന് സാഹസിക യാത്ര; നടപടിയെടുത്ത് ഹൈവേ പൊലീസ്

വയനാട്: താമരശ്ശേരി ചുരത്തിൽ സാഹസികയാത്ര നടത്തിയ സംഘത്തിനെതിരെ നടപടി. കാറിൽ യാത്ര ചെയ്ത തമിഴ്നാട് സ്വദേശികൾക്ക് ഹൈവേ പൊലീസ് ആയിരം രൂപ പിഴ ചുമത്തി. ചുരത്തിലൂടെ ഡോറിലിരുന്ന് യാത്ര നടത്തുന്ന സംഘത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെയാണ് ലക്കിടിയിൽ വച്ച് ഹൈവേ പൊലീസ് വാഹനം കസ്റ്റഡിയിലെടുത്തത്. രണ്ട് വാഹനങ്ങൾക്ക് കഷ്ട്ടിച്ച് കടന്ന് പോകാൻ പറ്റുന്ന താമരശ്ശേരി ചുരത്തിലൂടെയാണ് ഈ അപകടം നിറഞ്ഞ യാത്ര. നാല് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നതെന്നാണ് നിഗമനം.നാല് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇതിൽ രണ്ട് പേർ സൺ റൂഫ് ഓപൺ ചെയ്തും ഒരാൾ ഡോറിലിരുന്ന്…

Read More

റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകം; രണ്ടു പ്രതികൾ കുറ്റക്കാരെന്ന് കോടതി

തിരുവനന്തപുരം: മടവൂര്‍ പടിഞ്ഞാറ്റേലാ ആശാഭവനില്‍ മുന്‍ റേഡിയോ ജോക്കി രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ടു പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. മുഹമ്മദ് സാലി, അപ്പുണ്ണി എന്നിവരെയാണ് തിരുവനന്തപുരം ഒന്നാംക്ലാസ് അഡീഷണൽ സെഷൻസ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. കേസിൽ ഉൾപ്പെട്ട മറ്റ്  9 പേരേ വെറുതെ വിട്ടു. അതേസമയം കേസിലെ ഒന്നാം പ്രതി സത്താർ ഇപ്പോഴും വിദേശത്താണ്. കൊലപാതക ശേഷം സത്താർ ഖത്തറിലേക്ക് ഒളിവിൽ പോയിരുന്നു. സത്താറിന്റെ ഭാര്യയും നൃത്താധ്യാപികയുമായ യുവതിയുമായി മുന്‍പ് വിദേശത്ത് ജോലിനോക്കിയിരുന്ന രാജേഷിനുള്ള വഴിവിട്ട സൗഹൃദം കാരണം സത്താറിന്റെ കുടുംബം തകര്‍ന്നിരുന്നു.…

Read More

ബസിൻ മുകളിൽ യാത്രക്കാരെ ഇരുത്തി സർവീസ് നടത്തി; ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുമെന്ന് മോട്ടോർ വാഹനവകുപ്പ്

കോഴിക്കോട്: ബസിന് മുകളിൽ യാത്രക്കാരെ ഇരുത്തി സർവീസ് നടത്തിയതിൽ നടപടി. ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുമെന്ന് മോട്ടോർ വാഹനവകുപ്പ് അറിയിച്ചു. കിനാലൂർ റൂട്ടിലോടുന്ന നസീം ബസാണ് അപകടകരമായ രീതിയിൽ ആളുകളെ കയറ്റിയത്. ബസിൻറെ മുകളിലും ഡോർ സ്റ്റെപ്പിലും യാത്രക്കാരുണ്ടായിരുന്നു. ബസിലെ ജീവനക്കാരോട് ബുധനാഴ്ച ആർ.ടി.ഒ ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ബസ് ജീവനക്കാർ പറയുന്നത് മുകളിൽ ആളുകൾ കയറിയത് അറിഞ്ഞിരുന്നില്ല. ഈ റൂട്ടിലോടുന്ന അവസാന ബസാണിത്. തൊട്ടുമുമ്പ് സർവീസ് നടത്തേണ്ട കെ.എസ്.ആർ.ടി.സി ബസ് ഉണ്ടായിരുന്നില്ല. അതുകൊണ്ട് കൂടുതൽ യാത്രക്കാരുണ്ടായിരുന്നുവെന്നും ഇവർ പറയുന്നു.

Read More

അഭ്യൂഹങ്ങൾക്ക് വിട: ബ്രസീല്‍ താരം നെയ്മര്‍ പിഎസ്ജി വിട്ട് സൗദി ക്ലബ് അല്‍ ഹിലാലിലേയ്ക്ക്

ബ്രസീല്‍ താരം നെയ്മര്‍ സൗദി ക്ലബ് അല്‍ ഹിലാലില്‍. നെയ്മറിനെ വിട്ടുനല്‍കാന്‍ പിഎസ്ജി അല്‍ഹിലാലുമായി ധാരണയിലെത്തി. രണ്ട് വര്‍ഷത്തേക്കാണ് കരാര്‍. 100 മില്യണ്‍ ഡോളര്‍ ട്രാന്‍സ്ഫര്‍ തുകക്കാണ് താരത്തെ അല്‍ ഹിലാല്‍ സ്വന്തമാക്കിയത്. അല്‍ ഹിലാലില്‍ പത്താം നമ്പര്‍ ജേഴ്‌സിലിയായിരിക്കും താരം കളത്തിലിറങ്ങുക. ഇന്ന് താരത്തിന്റെ വൈദ്യ പരിശോധന പൂര്‍ത്തിയാക്കും. അടുത്തയാഴ്ച ക്ലബ് നെയ്മറെ ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കും. നേരത്തേ തന്നെ നെയ്മര്‍ പിഎസ്ജി വിടുന്നതായി ക്ലബിനെ അറിയിച്ചിരുന്നു. ബാഴ്‌സലോണയിലേക്ക് തിരികെ പോകാനായിരുന്നു ആഗ്രഹമെങ്കിലും ക്ലബിലെ സാമ്പത്തിക പ്രതിസന്ധി വിലങ്ങുതടിയായി. ഇതോടെയാണ് സൗദി ക്ലബിലേക്കുള്ള…

Read More

പുതുപ്പള്ളിയില്‍ കളം തികഞ്ഞ് മത്സരാർത്ഥികൾ: എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ലിജിന്‍ ലാല്‍ മത്സരിക്കും

പുതുപ്പള്ളിയില്‍ മത്സരചിത്രം തെളിഞ്ഞു. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ബി.ജെ.പി കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ മത്സരിക്കും. കേന്ദ്ര നേതൃത്വമാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്. മണ്ഡലത്തില്‍ ചൂടേറിയ പ്രചാരണത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് മുന്നണികള്‍. യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ്, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ലിജിന്‍ ലാല്‍, 2014 മുതല്‍ ബി.ജെ.പി കോട്ടയം ജില്ലാ ജനറല്‍ സെക്രട്ടറിയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കടുത്തുരുത്തി മണ്ഡലത്തില്‍ നിന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായും അദ്ദേഹം മത്സരിച്ചിരുന്നു. കഴിഞ്ഞ 53 വര്‍ഷം പുതുപ്പള്ളിയില്‍ ഉണ്ടാകാത്ത വികസനം ബിജെപി കൊണ്ടുവരുമെന്ന് ലിജിന്‍…

Read More

ജെ.ഡി.എസ്. പ്രവർത്തകനെ അജ്ഞാതസംഘം കുത്തിപ്പരിക്കേൽപ്പിച്ചു

ബെംഗളൂരു : മണ്ഡ്യയിൽ ജെ.ഡി.എസ്. പ്രവർത്തകനെ അജ്ഞാതസംഘം കുത്തിപ്പരിക്കേൽപ്പിച്ചു. അപ്പു ഗൗഡയ്ക്കാണ് പരിക്കേറ്റത്. ഇയാളെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന്റെ കാരണം അറിവായിട്ടില്ല. മണ്ഡ്യയ്ക്കടുത്തുള്ള മദ്ദൂരിലെ ക്ഷേത്രത്തിന് സമീപം ശനിയാഴ്ച രാവിലെയാണ് സംഭവം. കത്തിയും വാളുമായെത്തിയ രണ്ടംഗസംഘമാണ് അപ്പു ഗൗഡയെ ആക്രമിച്ചത്. കുത്തിമുറിവേൽപ്പിച്ചശേഷം അക്രമികൾ രക്ഷപ്പെട്ടു. ഇടതുകൈക്കും പുറത്തും നെഞ്ചിനുമാണ് മുറിവേറ്റത്. നാട്ടുകാരാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. മദ്ദൂർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Read More

കണ്ണൂരും കാസർഗോടും ട്രെയിനുകള്‍ക്ക് നേരെയുണ്ടായ കല്ലേറ് ആസൂത്രിതം; അന്വേഷണം ആരംഭിച്ച് പോലീസ്

train

കണ്ണൂർ: കണ്ണൂരും കാസർഗോടും ട്രെയിനുകള്‍ക്ക് നേരെയുണ്ടായ കല്ലേറ് ആസൂത്രിതം. സംഭവത്തില്‍ കേസെടുത്ത് റെയില്‍വേ പോലീസും ടൗണ്‍ പോലീസും അന്വേഷണമാരംഭിച്ചു. അതീവ സുരക്ഷാ മേഖലയായ കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനു സമീപത്തുനിന്നുമാണ് കല്ലേറുണ്ടായത്. ഞായറാഴ്ച രാത്രി 7.11-നും 7.16നുമാണ് കണ്ണൂരിൽ ട്രെയിനുകൾക്ക് നേരെ  കല്ലേറുണ്ടായത്. എസി കോച്ചിനെ തന്നെ ലക്ഷ്യംവെച്ച് അക്രമി കല്ലെറിഞ്ഞുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തെ കുറിച്ച്‌ കണ്ണൂര്‍ ടൗണ്‍ പോലീസും അന്വേഷണമാരംഭിച്ചിട്ടുണ്ട്. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി അതിശക്തമായ സുരക്ഷാക്രമീകരണങ്ങളാണ് റെയില്‍വെ പോലീസ് റെയില്‍വെ സ്റ്റേഷനുകളില്‍ ഒരുക്കിയിട്ടുളളത്. ഇതിനിടെയാണ് അക്രമം നടന്നതെന്നത് സുരക്ഷാവീഴ്ചയാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. തിരുവനന്തപുരം-എല്‍ടിടി…

Read More
Click Here to Follow Us