താമരശ്ശേരി ചുരത്തിൽ കാറിന്റെ ഡോറിലിരുന്ന് സാഹസിക യാത്ര; നടപടിയെടുത്ത് ഹൈവേ പൊലീസ്

വയനാട്: താമരശ്ശേരി ചുരത്തിൽ സാഹസികയാത്ര നടത്തിയ സംഘത്തിനെതിരെ നടപടി. കാറിൽ യാത്ര ചെയ്ത തമിഴ്നാട് സ്വദേശികൾക്ക് ഹൈവേ പൊലീസ് ആയിരം രൂപ പിഴ ചുമത്തി.

ചുരത്തിലൂടെ ഡോറിലിരുന്ന് യാത്ര നടത്തുന്ന സംഘത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെയാണ് ലക്കിടിയിൽ വച്ച് ഹൈവേ പൊലീസ് വാഹനം കസ്റ്റഡിയിലെടുത്തത്.

രണ്ട് വാഹനങ്ങൾക്ക് കഷ്ട്ടിച്ച് കടന്ന് പോകാൻ പറ്റുന്ന താമരശ്ശേരി ചുരത്തിലൂടെയാണ് ഈ അപകടം നിറഞ്ഞ യാത്ര. നാല് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നതെന്നാണ് നിഗമനം.നാല് പേരാണ് വാഹനത്തിലുണ്ടായിരുന്നത്.

  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

ഇതിൽ രണ്ട് പേർ സൺ റൂഫ് ഓപൺ ചെയ്തും ഒരാൾ ഡോറിലിരുന്ന് കയ്യും തലയും പുറത്തേക്ക് ഇട്ടുമാണ് യാത്ര ചെയ്തത്. ചെന്നൈ സ്വദേശികളാണ് യാത്രക്കാർ. ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ ലക്കിടിയിൽ വച്ച് ഹൈവേ പൊലീസ് വാഹനം കസ്റ്റഡിയിലെടുത്ത് പിഴ ഈടാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐഎസ്എം പ്രൊഫഷണൽസ് ഫാമിലി കോൺഫറൻസ് പ്രഖ്യാപന സമ്മേളനം ഇന്ന് ബെംഗളൂരുവിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നായ്ക്കളെ മാറ്റാൻ കോർപ്പറേഷൻ റെഡി, പക്ഷേ നോക്കാൻ ആളില്ല! ഡോഗ് ഷെൽട്ടർ പദ്ധതി നേരിടുന്ന വലിയ വെല്ലുവിളി പുറത്ത്
[masterslider id="10"]

Related posts