റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകം; രണ്ടു പ്രതികൾ കുറ്റക്കാരെന്ന് കോടതി

തിരുവനന്തപുരം: മടവൂര്‍ പടിഞ്ഞാറ്റേലാ ആശാഭവനില്‍ മുന്‍ റേഡിയോ ജോക്കി രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ടു പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി.

മുഹമ്മദ് സാലി, അപ്പുണ്ണി എന്നിവരെയാണ് തിരുവനന്തപുരം ഒന്നാംക്ലാസ് അഡീഷണൽ സെഷൻസ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്.

കേസിൽ ഉൾപ്പെട്ട മറ്റ്  9 പേരേ വെറുതെ വിട്ടു. അതേസമയം കേസിലെ ഒന്നാം പ്രതി സത്താർ ഇപ്പോഴും വിദേശത്താണ്.

കൊലപാതക ശേഷം സത്താർ ഖത്തറിലേക്ക് ഒളിവിൽ പോയിരുന്നു. സത്താറിന്റെ ഭാര്യയും നൃത്താധ്യാപികയുമായ യുവതിയുമായി മുന്‍പ് വിദേശത്ത് ജോലിനോക്കിയിരുന്ന രാജേഷിനുള്ള വഴിവിട്ട സൗഹൃദം കാരണം സത്താറിന്റെ കുടുംബം തകര്‍ന്നിരുന്നു.

  മൂന്ന് പേരെ കൊന്ന കേസ് പ്രതി ജയിലിൽ നൽകിയ 'സ്നേഹം'; ജാപ്പനീസ് വിദ്യാർത്ഥിയുടെ ജീവിതം മാറ്റിയെഴുതിയ അവിശ്വസനീയ സൗഹൃദം!

ഇതിനു പ്രതികാരമായി സത്താര്‍ നല്‍കിയ ക്വട്ടേഷനായിരുന്നു രാജേഷിന്റെ കൊലപാതകം.

കേസിലെ രണ്ടാംപ്രതിയും സത്താറിന്റെ ജീവനക്കാരനുമായ ഓച്ചിറ മേമന പനച്ചമൂട്ടില്‍ സ്വദേശി മുഹമ്മദ് സാലിഹ് എന്ന സാലി ഖത്തറില്‍നിന്ന് നേരിട്ടെത്തിയാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയത്.

സാലി തന്റെ സുഹൃത്തും സാത്താന്‍ ചങ്ക്സ് എന്ന ക്വട്ടേഷന്‍ സംഘത്തിന്റെ തലവനുമായ കായകുളം പുള്ളിക്കണക്ക് ദേശത്തിനകം സ്വദേശി അപ്പുണ്ണി എന്ന അപ്പുവിനെയാണ് കൊലപാതകത്തിന് കൂട്ടുപിടിച്ചത്. അപ്പുണ്ണിയുടെ സംഘാംഗങ്ങളും സാലിഹും നേരിട്ടെത്തിയാണ് ആക്രമണം നടത്തിയതെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

  വൻകിട അപ്പാർട്ട്മെന്റുകളുടെ കറന്റ് കട്ടാകും? ബെംഗളൂരുവിൽ കെട്ടിടസമുച്ചയങ്ങൾക്കെതിരെ സർക്കാർ നടപടി!

റേഡിയോ ജോക്കിയും നാടന്‍പാട്ട് കലാകാരനുമായ രാജേഷിനെ 2018 മാർച്ച് 27നായിരുന്നു കൊലപ്പെടുത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ കുടുംബത്തിന് നേരെ കാറ് തടഞ്ഞ് അക്രമം; മൂന്ന് പേർ അറസ്റ്റിൽ
[masterslider id="10"]

Related posts