ബെംഗളൂരു: സാമ്പത്തിക തട്ടിപ്പ് നടത്തി എന്ന കേസിൽ ദമ്പതിമാരെ കരുനാഗപ്പള്ളിയിൽ അറസ്റ്റ് ചെയ്തു. ബെംഗളൂരു മലയാളികളാണ് ദമ്പതികൾ.
തൃശൂർ സ്വദേശികളായ സുബീഷ്, ശിൽപ്പ എന്നിവരാണ് കേരളാ പോലീസിന്റെ വലയിൽ ആയത്.
250 കോടിയോളം രൂപയാണ് ഇവർ തട്ടിപ്പ് നടത്തിയത്.
സംസ്ഥാന പോലീസ് ഇവർക്ക് വേണ്ടി അന്വേഷണം നടത്തുമ്പോൾ ഇവർ ഒളിവിൽ പോവുകയായിരുന്നു.
തുടർന്ന് ദമ്പതിമാർ കേരളത്തിലേക്ക് കടന്നിട്ടുണ്ട് എന്ന വിവരങ്ങൾ കർണാടക പോലീസ് കേരളാ പോലീസിനു കൈമാറുകയായിരുന്നു.
സുബീഷും ശില്പയും ആഢംബര ജീവിതം നയിക്കുന്നവർ എന്നും സ്വകാര്യ ജറ്റുകൾ വരെ ഇവർ സഞ്ചാരത്തിനു ഉപയോഗിച്ചു എന്നും പണം നഷ്ടപ്പെട്ടവർ പറയുന്നു.
പ്രതികൾക്ക് കേരളത്തിൽ ഉന്നത ബന്ധമാണ് ഉണ്ടായിരുന്നത്.
പല പ്രമുഖ വ്യക്തികളും രാഷ്ട്രീയ നേതാക്കളുമായുള്ള ബന്ധം പ്രതികൾക്ക് കേരളത്തിൽ ഒളിക്കാൻ സൗകര്യമൊരുക്കി എന്നും പോലീസ് സംശയിക്കുന്നു.
ദമ്പതിമാർ കൊല്ലം ഭാഗത്തുകൂടി യാത്ര ചെയ്ത വിവരം ലഭിച്ചതിനാൽ കരുനാഗ പള്ളി പോലീസ് സുബീഷും ശില്പയും യാത്ര ചെയ്ത കാർ തടയുകയായിരുന്നു.
ദമ്പതിമാരുടെ വാഹനം തടഞ്ഞ് പിടികൂടിയതും പോലീസ് സിനിമാ സ്റ്റൈലിൽ ആയിരുന്നു.
കാറിനെ പിന്തുടർന്നപ്പോൾ ദമ്പതിമാർ അമിത വേഗത്തിൽ രക്ഷപെടാൻ ശ്രമിച്ചു.
തുടർന്ന് പോലീസ് ഇവരുടെ കാർ സാഹസികമായി തന്നെ തടയുകയായിരുന്നു.
പ്രതികളെ കർണ്ണാടക പോലീസിനു കേരളാ പോലീസ് കൈമാറി.
അറസ്റ്റ് വിവരം അറിഞ്ഞ് കർണാടക പോലീസ് എത്തുകയും പ്രതികളെ ഏറ്റു വാങ്ങുകയും ചെയ്തു.
കർണ്ണാടകത്തിൽ ഉന്നത രാഷ്ട്രീയ ബന്ധം ഉള്ള പ്രതികൾക്കെതിരെ തട്ടിപ്പ് കേസിൽ കർണ്ണാടക ഹൈക്കോടതിയുടെ ഉത്തരവും ഉണ്ടായിരുന്നു.
പ്രതികൾ മാരകായുധങ്ങളും വടിവാളും സംഭരിച്ചാണ് കേരളത്തിൽ എത്തിയത് എന്നും കേരളാ പോലീസിനു വിവരം ലഭിച്ചിരുന്നു.
സാധാരണ രീതിയിൽ പോലും ഇവരുടെ സഞ്ചാരം വടിവാളും ആയുധങ്ങളുമായാണ്’ എന്ന് പോലീസ് പറഞ്ഞു.
പിടികൂടിയ വാഹനത്തിൽ നിന്നും മാരകായുധങ്ങൾ ഉണ്ടെന്ന് പോലീസ് വ്യക്തമാക്കി.
ഓൺലൈൻ മൽസ്യ വ്യാപാരത്തിൽ നിക്ഷേപം സ്വീകരിക്കൽ, ബിസിനസ് എക്സ്ചേഞ്ച്, മദ്യ വിൽപനയുടെ ഇടനിലക്കാർ ഈ രീതിയിൽ ബിസിനസ്സ് നടത്താം എന്ന് പറഞ്ഞായിരുന്നു ഇവർ വൺ തട്ടിപ്പുകൾ നടത്തിയത്.
കേരളത്തിൽ നെടും പുഴ പോലീസിലും ഇവർക്കെതിരെ കേസെടുത്തതായി കേരള പോലീസ് വ്യക്തമാക്കി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.