ബലാത്സംഗശ്രമത്തിനിടെ യുവതിയെ കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ 

ബെംഗളൂരു : ബലാത്സംഗശ്രമത്തിനിടെ യുവതിയെ കൊലപ്പെടുത്തിയ സുരക്ഷാജീവനക്കാരനെ പോലീസ് അറസ്റ്റു ചെയ്തു.

ഒഡിഷ സ്വദേശി കൃഷ്ണചന്ദാണ് അറസ്റ്റിലായത്. മഹാദേവപുരയിൽ താമസിക്കുന്ന കലബുറഗി സ്വദേശി മഹാനന്ദ (21)യാണ് കൊല്ലപ്പെട്ടത്.

വ്യാഴാഴ്ച രാത്രിയിൽ കാണാതായ യുവതിയെ വെള്ളിയാഴ്ച പുലർച്ചെ അഞ്ചുമണിയോടെ വീടിന് മുൻവശത്ത് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.

പെട്രോൾബങ്കിൽ ജോലിചെയ്യുന്ന മഹാനന്ദയും സഹോദരിയും ലക്ഷ്മിസാഗർ ലേഔട്ടലായിരുന്നു താമസം.

  ബെംഗളൂരു-ചെന്നൈ ബുള്ളറ്റ് ട്രെയിൻ റൂട്ട് മാറുന്നു! നിങ്ങളുടെ നാട്ടിലൂടെയാണോ പുതിയ പാത?"

വ്യാഴാഴ്ച മഹാനന്ദ ജോലിക്കുപോയിരുന്നില്ല.

രാത്രിയിലേക്കുള്ള ഭക്ഷണമുണ്ടാക്കിയ ശേഷം പുറത്തേക്കുപോയപ്പോൾ അയൽവാസിയായ കൃഷ്ണചന്ദ് വീട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചു. എതിർത്ത് ബഹളംവെച്ച യുവതിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി.

തുടർന്ന് മൃതദേഹം രാത്രി പ്രതിയുടെവീട്ടിൽ സൂക്ഷിച്ചശേഷം പുലർച്ചെ യുവതിയുടെ വീടിനുമുന്നിൽ കൊണ്ടുവെക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

വിശദമായി ചോദ്യംചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അനധികൃത കുടിയേറ്റക്കാർക്കെതിരെ ബെംഗളൂരുവിൽ 'ഓപ്പറേഷൻ മുക്ത'; 2,000-ത്തോളം പേർ കസ്റ്റഡിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അറ്റകുറ്റപ്പണി: ബെംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; വ്യാവസായിക മേഖലകളെയും ബാധിക്കും
[masterslider id="10"]

Related posts