കോഴിക്കോട് ഓവുചാലിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: കണ്ണാടിക്കലിൽ ഓവുചാലിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പറമ്പിൽ കടവ് സ്വദേശി ആണിയംവീട്ടിൽ വിഷ്ണുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. സമീപത്ത്  അപകടത്തിൽപ്പെട്ട നിലയിൽ ബൈക്കുമുണ്ടായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

കോഴിക്കോട് കണ്ണാടിക്കൽ പൊളിച്ച പീടികയിലെ ഓവുചാലിന്റെ പാലത്തിനടിയിലാണ് വിഷ്ണുവിന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ ഏഴ് മണി കഴിഞ്ഞ് കുട്ടികളാണ് ആദ്യം മൃതദേഹം കണ്ടത്. തുടർന്ന് ഇവർ വാർഡ് മെമ്പറെയും നാട്ടുകാരെയും അറിയിക്കുകയായിരുന്നു.ബോക്സിങ് പരിശീലകനാണ് അപകടത്തിൽപ്പെട്ട് മരിച്ച വിഷ്ണു

  എം.പിമാർ കരുതിയത് പിറന്നാളാഘോഷം; അപ്രതീക്ഷിത പ്ലാനുമായി രാഹുൽ, ഡൽഹിയിൽ പൊലീസുമായി തെരുവ് യുദ്ധം; മാർച്ച് ആസൂത്രണം ചെയ്തത് ഇങ്ങനെ

വാർഡ് മെമ്പർ ചേവായൂർ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് എത്തി നടത്തിയ പരിശോധനയിൽ മൃതദേഹത്തിന് തൊട്ടടുത്തായി പാലത്തിനടിയിൽ ബൈക്കും കണ്ടെത്തി. രാത്രി ബൈക്കിൽ വരുന്നതിനിടെ അപകടത്തിൽപ്പെട്ട് മരണം സംഭവിച്ചതാവാനാണ് സാധ്യതയെന്നാണ് നിഗമനം.

നാട്ടുകാരുടെ സഹായത്തോടെയാണ് പൊലീസ് ചാലിൽ നിന്നും മൃതദേഹവും ബൈക്കും പുറത്തെടുത്തത്. റോഡരികിലെ ഓവുചാലിന് സുരക്ഷാ വേലിയോ സ്ലാബുകളോ ഇല്ല. അതും അപകടത്തിന് കാരണമായി നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നുണ്ട്. .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ പ്രോപ്പർട്ടി ഉടമകൾക്കായി പുതിയ നീക്കവുമായി സർക്കാർ; മാറ്റം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  5 മിനിറ്റിൽ മെട്രോ വരും! മഞ്ഞ ലൈനിൽ പതിനാലാമത് ട്രെയിനും ബെംഗളൂരുവിലെത്തി
[masterslider id="10"]

Related posts