മഴക്കാലത്ത് നഗരത്തിൽ വെള്ളം പൊങ്ങാതിരിക്കാൻ റോബോട്ടിക് എസ്‌കവേറ്ററുകൾ ഉപയോഗിച്ചു കനാലുകളിലെ ചെളി നീക്കം ചെയ്യുന്നു.

ബെംഗളൂരു: മഴക്കാലത്ത് നഗരത്തിൽ വെള്ളം പൊങ്ങാതിരിക്കാൻ റോബോട്ടിക് എസ്‌കവേറ്ററുകൾ ഉപയോഗിച്ചു കനാലുകളിലെ ചെളി നീക്കം ചെയ്യുന്നു. അഴുക്കുചാലുകളിലും കനാലുകളിലും മാലിന്യമടിഞ്ഞതാണ് മഴ പെയ്യുമ്പോൾ റോഡുകളിൽ വെള്ളം പൊങ്ങുന്നതിന്റെ പ്രധാനകാരണം.

നഗരത്തിൽ വെള്ളം പൊങ്ങാതിരിക്കാനുള്ള മുൻകരുതലുകൾ ബി.ബി.എം.പി. ചെയ്തുവരികയാണ്. മഴക്കാലത്തിന് മുമ്പ് അഴുക്കുചാലുകളിലെയും കനാലുകളിലെയും ചെളി നീക്കം ചെയ്യാൻ സ്വകാര്യകമ്പനിയെ ഏൽപ്പിച്ചിട്ടുണ്ട്. റോബോട്ടിക് എസ്‌കവേറ്ററുകൾ ഉപയോഗിച്ചാണ് ചെളി നീക്കം ചെയ്യുന്നത്.

  സ്ഥിരം പോക്സോ കേസ് പ്രതി സ്നേഹ മെർലിൻ വീണ്ടും അറസ്റ്റിൽ; ഇത്തവണ ഇരയായത് പതിനാറുകാരി

15 ട്രക്കുകളും ഇതിനായി ഉപയോഗിക്കുന്നുണ്ട്. ദിവസേന 880 തൊഴിലാളികളാണ് ചെളി നീക്കുന്നതിനായി പ്രയത്നിക്കുന്നത്. മുൻവർഷങ്ങളിൽ മഴക്കാലത്ത് റോഡുകളിൽ വെള്ളം പൊങ്ങിയതിനെതുടർന്ന് ഗതാഗതം താറുമാറായിരുന്നു. അഴുക്കുചാലുകളിൽനിന്നും കനാലുകളിൽനിന്നുമുള്ള വെള്ളവും റോഡിലേക്ക് വ്യാപിക്കുന്നതോടെ കാൽനടയാത്രികരാണ് കൂടുതൽ ബുദ്ധിമുട്ടിലാകുന്നത്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൈകളിൽ ഇറച്ചിവെട്ടുകത്തിയുമായി പ്രധാനാധ്യാപിക സ്കൂളിലേക്ക്; കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts