റെംഡിസിവർ കുത്തിവയ്ക്കാൻ രോഗിയിൽ നിന്ന് വൻ തുക ആവശ്യപ്പെട്ട ആശുപത്രിക്കെതിരെ കേസെടുത്തു.

ബെംഗളൂരു: വെസ്റ്റ് ബെംഗളൂരുവിലെ ഒരു ആശുപത്രി റെംദെസിവിർ  കുത്തിവയ്പ്പ് നടത്താൻ ഒരു രോഗിയിൽനിന്ന് 15,000 രൂപ ആവശ്യപ്പെട്ടതായി ആരോപണം.

ഇതേ തുടർന്ന് പ്രശാന്ത് നഗറിലെ ഭാരതി ആശുപത്രിക്കെതിരെ വിജയനഗർ പോലീസ് കേസ് എടുത്തിട്ടുണ്ട്. ബി.ബി.എം.പിയിലെ മെഡിക്കൽ ഓഫീസർ ഡോ. രാജേന്ദ്രയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്.

  ടെറസിലും ബാൽക്കണിയിലും ഇനി പ്രാവുകൾക്ക് തീറ്റ കൊടുക്കരുത്; ബെംഗളൂരു നിവാസികൾ അറിയേണ്ട പുതിയ നിയന്ത്രണങ്ങൾ

ഡോക്ടർ രാജേന്ദ്രയുടെ പരാതി പ്രകാരം ജെ പി നഗറിൽ നിന്നുള്ള 64 കാരിയെ മെയ് എട്ടിന് കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രി ജീവനക്കാർ റെംദെസിവിറിന് ആവശ്യപ്പെട്ട 15,000 രൂപ നൽകാൻ കഴിയാത്തതിനാൽ ഡ്രഗ് ഇൻസ്പെക്ടർ ഹരീഷിനെ രോഗിയുടെ ബന്ധുക്കൾ സമീപിച്ചു.

രോഗിക്ക് നൽകാനായി ഹരീഷ് ഒരു റെംദെസിവിർ കുപ്പി ആശുപത്രിയിലേക്ക് അയച്ചെങ്കിലും ഉദ്യോഗസ്ഥർ അത് നൽകിയില്ല. ഡ്രഗ് ഇൻസ്പെക്ടറോട് പരാതിപ്പെട്ടതിന്റെ പിറ്റേന്ന് തന്നെ അവർ രോഗിയെ ആശുപത്രിയിൽ നിന്ന് പുറത്താക്കി എന്നും ഡോക്ടർ രാജേന്ദ്രയുടെ പരാതിയിൽ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'വേണമെങ്കിൽ പോവാം, രാജി സമർപ്പിച്ചാൽ മിനിറ്റുകൾക്കകം സ്വീകരിക്കും'; മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരം; സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം
[masterslider id="10"]

Related posts