ചാച്ചാ നെഹ്റുവിന്റെ ഓർമ്മകൾ പുതുക്കി പ്രവാസി കോൺഗ്രസ്.

ബെംഗളൂരു : പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ അമ്പത്തിയേഴാമത് ചരമവാർഷികത്തിൽ അദ്ദേഹത്തിന്റെ ഓർമ്മകൾ പുതുക്കി പ്രവാസി കോൺഗ്രസ്, ഇന്ന് രാവിലെ കോവിഡ് വാർ റൂമിൽ നടന്ന കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ലളിതമായ ചടങ്ങിൽ ഭാരവാഹികൾ ശ്രദ്ധാഞ്ജലി അർപ്പിച്ചു. പിന്നീട് രാഘവേന്ദ്ര സർക്കിളിന് അടുത്തുള്ള ചേരിയിലെ കുട്ടികൾക്കും, നിവാസികൾക്കും പ്രഭാത ഭക്ഷണം വിതരണം ചെയ്തു. കോവിഡ് രണ്ടാം തരംഗം ഗുരുതരമായ സന്ദർഭത്തിൽ കോവിഡ് ബാധിച്ചവരെ സഹായിക്കുവാൻ വിപുലമായ രീതിയിലുള്ള സേവാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന പ്രവാസി കോൺഗ്രസ്‌സിന്റെ കോവിഡ് ഹെൽപ്പ് ഡെസ്കിന്റെ ഭാഗമായിട്ടുള്ള രണ്ടു വാർ റൂമികളുടെ പ്രവർത്തനങ്ങളായ…

Read More

ആകെ കോവിഡ് രോഗ ബാധിതരുടെ എണ്ണം കാൽ കോടിക്ക് മുകളിൽ; കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 24214 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.31459 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 17.59 %. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 31459 ആകെ ഡിസ്ചാര്‍ജ് : 2094369 ഇന്നത്തെ കേസുകള്‍ : 24214 ആകെ ആക്റ്റീവ് കേസുകള്‍ : 402203 ഇന്ന് കോവിഡ് മരണം : 476 ആകെ കോവിഡ് മരണം : 27405 ആകെ പോസിറ്റീവ് കേസുകള്‍ : 2523998 ഇന്നത്തെ പരിശോധനകൾ…

Read More

ബ്ലാക്ക് ഫംഗസ് കേസുകളിൽ വർദ്ധനവ്;പുതിയ നിർദ്ദേശവുമായി സർക്കാർ.

ബെംഗളൂരു: സംസ്ഥാനത്ത്  മ്യൂക്കോമൈക്കോസിസ് (ബ്ലാക്ക് ഫംഗസ്) ബാധിച്ച രോഗികളുടെ എണ്ണം 481 ആയി ഉയർന്ന സാഹചര്യത്തിൽ കോവിഡ് 19 അണുബാധയുടെ ആദ്യ ആഴ്ചയിലെ ചികിത്സയിൽ രോഗികൾക്ക് സ്റ്റിറോയിഡുകൾ നൽകരുതെന്ന് സംസ്ഥാന സർക്കാർ ഡോക്ടർമാർക്ക് നിർദ്ദേശം നൽകി. കോവിഡ് ചികിത്സയുടെ ആദ്യ ആഴ്ചയിൽ സ്റ്റിറോയിഡുകൾ ഉപയോഗിക്കുന്നത് അണുബാധയ്ക്ക് പ്രധാന കാരണമാണെന്ന്, അണുബാധയുടെ ഉറവിടം പഠിക്കാൻ രൂപീകരിച്ച ഒരു വിദഗ്ദ്ധ സമിതി ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് സംസ്ഥാന ആരോഗ്യ–മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി കെ സുധാകർ ഈ നിർദ്ദേശം മുന്നോട്ട് വെച്ചത്. “കോവിഡ് 19 ചികിത്സയുടെ രണ്ടാമത്തെ ആഴ്ച മുതൽ മാത്രമേ സ്റ്റിറോയിഡുകൾ നൽകാവൂ.95 ഓളം ബ്ലാക്ക് ഫംഗസ് രോഗികൾ ബാംഗ്ലൂർ മെഡിക്കൽ കോളേജിൽ…

Read More

പ്രവേശനം നിഷേധിച്ച ആശുപത്രിക്ക് മുന്നിൽ യുവതി പ്രസവിച്ചു; കുട്ടി മരിച്ചു

ബെംഗളൂരു: ആശുപത്രിയിൽ പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് യുവതി ആശുപത്രിക്ക് മുന്നിൽ പ്രസവിച്ചു. പുറത്ത് പ്രസവിച്ച യുവതിയുടെ കുഞ്ഞ് മരിച്ചു. മണ്ഡ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലാണ് ​ഗർഭിണിക്ക് ചികിത്സ നിഷേധിച്ചതായി കുടുംബാംഗങ്ങൾ ആരോപിച്ചത്. കോവിഡ് പരിശോധനാ സർട്ടിഫിക്കറ്റ് ഇല്ലാതിരുന്നതിന്റെ കാരണം പറഞ്ഞ് ​ഗർഭിണിക്ക് ചികിത്സ നിഷേധിച്ചതിനാലാണ് ആശുപത്രിയുടെ മുന്നിൽ യുവതിക്ക് പ്രസവിക്കേണ്ടിവന്നതെന്ന് ഇവർ വെളിപ്പെടുത്തി. മണ്ഡ്യ സ്വദേശി ഇസ്മയിലിന്റെ ഭാര്യ സോനുവിനെയാണ് ചൊവ്വാഴ്ച ആശുപത്രിയിലെത്തിച്ചത്. ഈ സമയം കോവിഡ് പരിശോധന കൗണ്ടർ അടച്ചിട്ടിരിക്കുകയായിരുന്നുവെന്ന് ഇസ്മയിൽ പറയുന്നു. ഇതിനിടെ വേദന കൂടിയതോടെ സോനു ആശുപത്രിക്ക് പുറത്ത്…

Read More

സംസ്ഥാനത്ത് ഇ-കൊമേഴ്‌സ് സൈറ്റുകൾക്ക് ലോക്ഡൗൺ ഇളവ്

ബെംഗളൂരു: സംസ്ഥാനത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ഇ-കൊമേഴ്‌സ് സൈറ്റുകളിലൂടെ അവശ്യവസ്തുക്കൾ മാത്രം വിതരണം ചെയ്യാനായിരുന്നു അനുമതി. എന്നാൽ ഇന്ന് മുതൽ ഇ-കൊമേഴ്‌സ് സൈറ്റുകളിൽ ലഭ്യമായ മുഴുവൻ സാധനങ്ങളും ആവശ്യക്കാർക്ക് എത്തിച്ചുനൽകാൻ സർക്കാർ അനുമതി നൽകി. റവന്യൂവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മഞ്ജുനാഥ് പ്രസാദാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. നിയന്ത്രണങ്ങൾ വന്നതോടെ ഇ- കൊമേഴ്‌സ് സൈറ്റുകളുടെ വരുമാനം കുത്തനെ കുറഞ്ഞിരുന്നു. സാധനങ്ങൾ എത്തിച്ചു ൽകുന്നവരുടെ ജോലിയേയും ബാധിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ബെംഗളൂരു സിറ്റി പൊലീസ് പരിശോധന കർശനമാക്കിയതിനാൽ ഡെലിവറി ഏജന്റുമാരിൽ നിന്ന് അവശ്യവസ്തുക്കളല്ലാത്ത സാധനങ്ങൾ പിടിച്ചെടുത്തിരുന്നു.

Read More

കോവിഡ് വാക്സിനേഷന് വേണ്ട തുക കണ്ടെത്താൻ ഒരു പുതിയ നിർദ്ദേശവുമായി പൊതുജനാരോഗ്യ വിദഗ്ധർ

ബെംഗളൂരു: കോവിഡ് വാക്സിനേഷന് വേണ്ടി കണ്ടെത്തേണ്ട അധിക വരുമാനം ഉണ്ടാക്കുന്നതിനായി എല്ലാ പുകയില ഉൽപന്നങ്ങളുടേയും കോമ്പൻസേഷൻ  സെസ്സ്  വർദ്ധിപ്പിക്കണമെന്ന് ബെംഗളൂരുവിലെ പൊതുജനാരോഗ്യ വിദഗ്ധർ ജി എസ് ടി കൗൺസിലിനോട് ആവശ്യപ്പെട്ടു. അതുവഴി കോവിഡ് 19 വാക്സിനുകൾ സർക്കാറുകൾക്ക് വാങ്ങാൻ സാധിക്കും എന്നും പുകയില നികുതി വർദ്ധിപ്പിക്കുന്നത് നിലവിലുള്ള കോവിഡ് പ്രതിസന്ധിക്കിടയിൽ രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ സഹായിക്കുമെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു. പുകയില ഉൽപന്നങ്ങളുടെ വില കൂടുന്നതോടെ പുകയില ഉപയോഗത്തിന് കുറവ് വരും എന്നും  ഇത് യുവാക്കളെ പുകയില ഉപയോഗം ആരംഭിക്കുന്നതിൽ നിന്നും തടയും എന്നും ബെംഗളൂരു ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോളിസി റിസർച്ച് ഡയറക്ടർ (പോളിസി ആൻഡ് സ്ട്രാറ്റജി)…

Read More

സപ്ന ബുക്ക് ഹൗസ് സ്ഥാപകൻ അന്തരിച്ചു.

ബെംഗളൂരു: നഗരത്തിലെ പ്രശസ്തമായ ബുക്ക് ഹൗസുകളിലൊന്നായ സപ്ന ബുക്ക് ഹൗസിൻ്റെ സ്ഥാപകൻ സുരേഷ് സി ഷാ(84) അന്തരിച്ചു. ശേഷാദ്രിപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. 1966 ലാണ് ഗാന്ധി നഗറിൽ സപ്ന ബുക്ക് ഹൗസ് എന്ന പേരിൽ ഷാ പുസ്തക വിൽപ്പന കേന്ദ്രം ആരംഭിച്ചത്. ഗുജറാത്ത് സ്വദേശിയായ ഷാ വസ്ത്രവ്യാപാരത്തിനായാണ് നഗരത്തിൽ എത്തിയത്. ഇപ്പോൾ രാജ്യത്തെ 19 നഗരങ്ങളിൽ സപ്ന ബുക്ക് ഹൗസിൻ്റെ ശാഖകൾ ഉണ്ട്.ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ബുക്ക് മാൾ ആണ് സപ്ന ഓൺലൈൻ.

Read More

മൈസൂരു റോഡ്- കെങ്കേരി നമ്മ മെട്രോ സർവ്വീസ് ജൂലൈയിൽ.

ബെംഗളൂരു : മൈസൂരു റോഡ്- കെങ്കേരി റീച്ചിൽ നമ്മ മെട്രോയുടെ സർവ്വീസ് ജൂലൈയിൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി യെദിയൂരപ്പ. 7.53 കിലോമീറ്റർ ദൂരം വരുന്ന പാതയുടെ നിർമ്മാണത്തിന് 1560 കോടി രൂപ ചെലവ് വന്നു. ഇതിൽ 360 കോടി സ്ഥലം ഏറ്റെടുപ്പിന് നഷ്ടപരിഹാരമായി നൽകി. രണ്ട് ദിവസം മുൻപാണ് മുഖ്യമന്ത്രി പുതിയ പാതയിൽ വിധാൻ സൗധ മുതൽ കെങ്കേരി വരെ യാത്ര ചെയ്തത്. മന്ത്രിമാരായ ആർ.അശോക, ബസവരാജ ബൊമ്മെ, എസ് ടി സോമശേഖർ എന്നിവരും കൂടെയുണ്ടായിരുന്നു. രാജരാജേശ്വരി നഗർ,നായന്തന ഹളളി സ്റ്റേഷനുകളിൽ ഇറങ്ങിയ മുഖ്യമന്ത്രി നിർമാണ…

Read More

റെംഡിസിവർ കുത്തിവയ്ക്കാൻ രോഗിയിൽ നിന്ന് വൻ തുക ആവശ്യപ്പെട്ട ആശുപത്രിക്കെതിരെ കേസെടുത്തു.

ബെംഗളൂരു: വെസ്റ്റ് ബെംഗളൂരുവിലെ ഒരു ആശുപത്രി റെംദെസിവിർ  കുത്തിവയ്പ്പ് നടത്താൻ ഒരു രോഗിയിൽനിന്ന് 15,000 രൂപ ആവശ്യപ്പെട്ടതായി ആരോപണം. ഇതേ തുടർന്ന് പ്രശാന്ത് നഗറിലെ ഭാരതി ആശുപത്രിക്കെതിരെ വിജയനഗർ പോലീസ് കേസ് എടുത്തിട്ടുണ്ട്. ബി.ബി.എം.പിയിലെ മെഡിക്കൽ ഓഫീസർ ഡോ. രാജേന്ദ്രയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്. ഡോക്ടർ രാജേന്ദ്രയുടെ പരാതി പ്രകാരം ജെ പി നഗറിൽ നിന്നുള്ള 64 കാരിയെ മെയ് എട്ടിന് കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രി ജീവനക്കാർ റെംദെസിവിറിന് ആവശ്യപ്പെട്ട 15,000 രൂപ നൽകാൻ കഴിയാത്തതിനാൽ ഡ്രഗ് ഇൻസ്പെക്ടർ ഹരീഷിനെ രോഗിയുടെ ബന്ധുക്കൾ സമീപിച്ചു.…

Read More

അസംഘടിത മേഖലകളിൽ നിന്നുള്ള തൊഴിലാളികൾക്കുള്ള കുത്തിവയ്പ്പ് ആരംഭിച്ച് ബിബിഎംപി

ബെംഗളൂരു: സംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാരം അസംഘടിത മേഖലയിൽ നിന്നുള്ളവർക്ക് കുത്തിവയ്പ് നൽകാനുള്ള നീക്കത്തിന് തുടക്കം കുറിച്ച് കൊണ്ട് ബൃഹത്‌ ബെംഗളൂരു മഹാനഗര പാലികെ  (ബിബിഎംപി) നഗരത്തിലെ 250 ഓളം നിർമാണ തൊഴിലാളികൾക്ക് വാക്സിനേഷൻ നൽകി. നിർമാണത്തൊഴിലാളികൾക്ക് നഗരത്തിലെ ദാസപ്പ ആശുപത്രിയിൽ നിന്നാണ് കുത്തിവയ്പ് നൽകിയത്. “സംസ്ഥാന സർക്കാരിന്റെ നിർദ്ദേശങ്ങൾ പാലിച്ച് ഞങ്ങൾ 18 മുതൽ 44 വയസ്സ് വരെയുള്ള ഫ്രണ്ട്ലൈൻ വർക്കേഴ്സിന്  വാക്സിനേഷൻ നൽകി തുടങ്ങിയിട്ടുണ്ട്,” എന്ന് ബി ബി ‌എം‌ പി ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത പറഞ്ഞു. “ ഞങ്ങൾ ഓട്ടോ ഡ്രൈവർമാർ, ബെസ്കോം തൊഴിലാളികൾ , ശ്മശാന തൊഴിലാളികൾ തുടങ്ങി…

Read More
Click Here to Follow Us