പ്രവേശനം നിഷേധിച്ച ആശുപത്രിക്ക് മുന്നിൽ യുവതി പ്രസവിച്ചു; കുട്ടി മരിച്ചു

ബെംഗളൂരു: ആശുപത്രിയിൽ പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് യുവതി ആശുപത്രിക്ക് മുന്നിൽ പ്രസവിച്ചു. പുറത്ത് പ്രസവിച്ച യുവതിയുടെ കുഞ്ഞ് മരിച്ചു. മണ്ഡ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലാണ് ​ഗർഭിണിക്ക് ചികിത്സ നിഷേധിച്ചതായി കുടുംബാംഗങ്ങൾ ആരോപിച്ചത്.

കോവിഡ് പരിശോധനാ സർട്ടിഫിക്കറ്റ് ഇല്ലാതിരുന്നതിന്റെ കാരണം പറഞ്ഞ് ​ഗർഭിണിക്ക് ചികിത്സ നിഷേധിച്ചതിനാലാണ് ആശുപത്രിയുടെ മുന്നിൽ യുവതിക്ക് പ്രസവിക്കേണ്ടിവന്നതെന്ന് ഇവർ വെളിപ്പെടുത്തി.

  ഇന്നുമുതൽ നൈസ് റോഡ്, ഇ-സിറ്റി ഫ്ലൈഓവർ, അത്തിബെലെ ഹൈവേകളിൽ ടോൾ നിരക്ക് വർദ്ധിച്ചു

മണ്ഡ്യ സ്വദേശി ഇസ്മയിലിന്റെ ഭാര്യ സോനുവിനെയാണ് ചൊവ്വാഴ്ച ആശുപത്രിയിലെത്തിച്ചത്. ഈ സമയം കോവിഡ് പരിശോധന കൗണ്ടർ അടച്ചിട്ടിരിക്കുകയായിരുന്നുവെന്ന് ഇസ്മയിൽ പറയുന്നു.

ഇതിനിടെ വേദന കൂടിയതോടെ സോനു ആശുപത്രിക്ക് പുറത്ത് പ്രസവിച്ചു. അമ്മയെയും കുഞ്ഞിനെയും ഇതിനിടെ ലേബർ വാർഡിലേക്ക് മാറ്റിയെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല.

എന്നാൽ സോനുവിനെ കഴിഞ്ഞ ദിവസം പരിശോധിച്ചപ്പോൾ കുട്ടിയുടെ ഹൃദയമിടിപ്പ് നിലച്ചിരുന്നതായി ഗൈനക്കോളജി വിഭാഗം മേധാവി ഡോ സരിത പറഞ്ഞു.

അന്ന് ആശുപത്രിയിൽ കിടക്കാൻ ആവശ്യപ്പെട്ടെങ്കിലും ഇവർ സമ്മതിച്ചിരുന്നില്ലെന്നും ഇവർ പറയുന്നു. വേദന കൂടിയതോടെയാണ് 29 ആഴ്ച ഗർബണിയായ യുവതി പിറ്റേദിവസം ആശുപത്രിയിലെത്തിയതെന്ന് ഡോക്ടർ വെളിപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോൺക്രീറ്റ് റോഡുകൾ ഇനി മിനിറ്റുകൾക്കുള്ളിൽ ഉണങ്ങും! ജിബിഎയുടെ പുതിയ 'മാജിക്' വിദ്യ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നോട്ടീസ് ഒട്ടിച്ചു, ക്രെയിനുമായി ഇറങ്ങി; പക്ഷേ ബെംഗളൂരുവിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ മാറ്റാനുള്ള നീക്കം നിർത്തിവച്ചു; കാരണമാണ് കോമഡി
[masterslider id="10"]

Related posts