കോടതി മുറിക്ക് പുറത്ത് ഗുണ്ടാ നേതാവ് വെടിയേറ്റു മരിച്ചു.

ലഖ്നൗ:  കോടതി മുറിക്ക് പുറത്ത് ഗുണ്ടാ നേതാവ് വെടിയേറ്റു മരിച്ചു. സഞ്ജീവ് ജീവ എന്നറിയപ്പെടുന്ന സഞ്ജീവ് മഹേശ്വരിയാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ രണ്ട് പോലീസുകാര്‍ക്കും പെണ്‍കുട്ടിക്കും പരിക്കേറ്റു. ഇന്ന് വൈകിട്ട് 3.30 ഓടെയായിരുന്നു സംഭവം.

വെടിയുതിര്‍ത്തയാള്‍ അഭിഭാഷകന്റെ വേഷത്തിലായിരുന്നു കോടതിയില്‍ പ്രവേശിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വെടിയേറ്റ ഉടന്‍ തന്നെ സഞ്ജീവ് ജീവയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. വര്‍ഷങ്ങളോളം ജയിലില്‍ കഴിഞ്ഞിരുന്ന സഞ്ജീവ് ജീവയ്‌ക്കെതിരെ ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലുമായി അന്‍പതിലധികം ക്രിമിനല്‍ കേസുകളുണ്ടുന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു മേഖലയിലെ രണ്ട് പ്രധാന ദേശീയപാതകളിൽ ടോൾ നിരക്ക് വർദ്ധിപ്പിച്ചു: യാത്ര ഇനി ചെലവേറും
  ഐടി ജീവനക്കാർക്ക് സന്തോഷവാർത്ത; വിപ്രോ ഗേറ്റിൽ നിന്നും ടിൻ ഫാക്ടറിയിലേക്ക് 6 പുതിയ ബസ് സർവീസുകൾ ആരംഭിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts