ആംബുലന്‍സിന് തീയിട്ട് ജനക്കൂട്ടം; എട്ടു വയസുകാരനും അമ്മയും ബന്ധുവും വെന്തുമരിച്ചു

മണിപ്പൂരില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ജനക്കൂട്ടം ആംബുലന്‍സിന് തീയിട്ടു. ആംബുലന്‍സില്‍ ഉണ്ടായിരുന്ന എട്ടു വയസുകാരനും അമ്മയും ബന്ധുവും വെന്തുമരിച്ചു. ഞായറാഴ്ചയാണ് ലാംഫെല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഇംഫാല്‍ വെസ്റ്റിലെ ഇറോയിസെംബ ഏരിയയില്‍ വാഹനത്തിന് അക്രമികള്‍ തീയിട്ടത്. 8 വയസ്സുള്ള ടോണ്‍സിംഗ് ഹാങ്സിംഗ്, അമ്മ മീന ഹാങ്സിംഗ്, ഇവരുടെ ബന്ധു ലിഡിയ ലൗറെംബം എന്നിവരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്.

  മനഃപൂര്‍വം വേദനിപ്പിക്കാന്‍ ശ്രമിച്ചതല്ല; 'കേസ് പിന്‍വലിക്കണം'; ഹണി റോസിനോടും കുടുമ്പത്തോടും മാപ്പ് പറഞ്ഞ് ബോബി ചെമ്മണ്ണൂര്‍

രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള വെടിവയ്പ്പില്‍ പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോഴായിരുന്നു സംഭവം. മെയ്‌തേയ് കുംകി വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം പ്രദേശത്ത് ഇപ്പോഴും തുടരുകയാണ്. ഇത്തരത്തില്‍ ആവര്‍ത്തിക്കുന്ന അക്രമങ്ങള്‍ തടയാന്‍ പ്രാദേശിക ഭരണകൂടം ഇന്റര്‍നെറ്റ് നിരോധനം അഞ്ച് ദിവസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കൊടുങ്കാറ്റും കനത്ത പേമാരിയും; സിലിക്കൺ സിറ്റിയിൽ യെല്ലോ അലേർട്ട്, ഓഫീസ് ജീവനക്കാർ ജാഗ്രത പാലിക്കണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts