ബ്ലാക്ക് ഫംഗസ് കേസുകളിൽ വർദ്ധനവ്;പുതിയ നിർദ്ദേശവുമായി സർക്കാർ.

ബെംഗളൂരു: സംസ്ഥാനത്ത്  മ്യൂക്കോമൈക്കോസിസ് (ബ്ലാക്ക് ഫംഗസ്) ബാധിച്ച രോഗികളുടെ എണ്ണം 481 ആയി ഉയർന്ന സാഹചര്യത്തിൽ കോവിഡ് 19 അണുബാധയുടെ ആദ്യ ആഴ്ചയിലെ ചികിത്സയിൽ രോഗികൾക്ക് സ്റ്റിറോയിഡുകൾ നൽകരുതെന്ന് സംസ്ഥാന സർക്കാർ ഡോക്ടർമാർക്ക് നിർദ്ദേശം നൽകി.

കോവിഡ് ചികിത്സയുടെ ആദ്യ ആഴ്ചയിൽ സ്റ്റിറോയിഡുകൾ ഉപയോഗിക്കുന്നത് അണുബാധയ്ക്ക് പ്രധാന കാരണമാണെന്ന്, അണുബാധയുടെ ഉറവിടം പഠിക്കാൻ രൂപീകരിച്ച ഒരു വിദഗ്ദ്ധ സമിതി ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് സംസ്ഥാന ആരോഗ്യമെഡിക്കൽ വിദ്യാഭ്യാസ മന്ത്രി കെ സുധാകർ നിർദ്ദേശം മുന്നോട്ട് വെച്ചത്.

  വിദ്യാർത്ഥികൾക്ക് സ്കൂളുകൾ സുരക്ഷിതമാണോ? ബംഗളൂരുവിൽ ആശങ്കയേറുന്നു; തിരുത്തൽ നടപടികൾ വേണമെന്ന് വിദഗ്ദ്ധർ

കോവിഡ് 19 ചികിത്സയുടെ രണ്ടാമത്തെ ആഴ്ച മുതൽ മാത്രമേ സ്റ്റിറോയിഡുകൾ നൽകാവൂ.95 ഓളം ബ്ലാക്ക് ഫംഗസ് രോഗികൾ ബാംഗ്ലൂർ മെഡിക്കൽ കോളേജിൽ ഇപ്പോൾ ചികിത്സയിലുണ്ട്. ഇതിൽ 75 ശതമാനം രോഗികളും അനിയന്ത്രിതമായ പ്രമേഹം ഉള്ളവരോ അല്ലെങ്കിൽ കോവിഡ് ചികിത്സയ്ക്കിടെ സ്റ്റിറോയിഡുകൾ നൽകിയിട്ടുള്ളവരോ ആണ്“, മന്ത്രി വിശദീകരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാളെ ബെംഗളൂരുവിൽ ഹർത്താൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹരിതാഭമാകാൻ ബെംഗളൂരു; ഒറ്റദിവസം കൊണ്ട് 15 ലക്ഷം തൈകൾ നട്ടുപിടിപ്പിച്ച് ബിഡിഎയുടെ റെക്കോർഡ് യജ്ഞം
[masterslider id="10"]

Related posts