മത്സരം ഗോള്‍ രഹിത സമനിലയില്‍ ;അറ്റ്‌ ലറ്റികോ ഡി കൊല്‍ക്കത്ത ഫൈനലില്‍.

മുംബൈ: അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത ഐ എസ് എല്‍ ഫൈനലിലെത്തി. ഇന്നു നടന്ന രണ്ടാംപാദ സെമിയില്‍ മുംബയ് എഫ് സിക്കെതിരായ മല്‍സരം ഗോള്‍രഹിത സമനില ആയതോടെയാണ് കൊല്‍ക്കത്തയുടെ ഫൈനല്‍ പ്രവേശം സാധ്യമായത്. സ്വന്തം തട്ടകത്തില്‍ നടന്ന ആദ്യപാദ സെമിയില്‍ 3-2ന് കൊല്‍ക്കത്ത ജയിച്ചിരുന്നു.

അതുകൊണ്ടുതന്നെ ഇന്നത്തെ മല്‍സരം സമനില ആയാല്‍പ്പോലും കൊല്‍ക്കത്ത ഫൈനലില്‍ എത്തുമായിരുന്നു. അതുകൊണ്ടുതന്നെ പ്രതിരോധത്തില്‍ ഊന്നിയായിരുന്നു കൊല്‍ക്കത്തയുടെ കളി. എന്നാല്‍ മറുവശത്ത്, ജയത്തിനായി തുടരെത്തുടരെ ആക്രമണം അഴിച്ചുവിട്ടാണ് മുംബൈ കളംനിറഞ്ഞത്.

  നെയ്മർ പുറത്തേക്ക്? ബ്രസീലിന്‍റെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത് സൂപ്പർ താരം നെയ്മർ ഇല്ലാതെ

ഇന്ത്യന്‍ താരം സുനില്‍ ഛേത്രിയെ മുന്‍നിര്‍ത്തിയുള്ള ആക്രമണമായിരുന്നു മുംബൈ നടത്തിയത്. സ്വന്തം നാട്ടുകാര്‍ ആര്‍ത്തുവിളിച്ചപ്പോള്‍, മുംബൈ ഗോള്‍ നേടുമെന്ന് തന്നെ തോന്നിപ്പിച്ചു. എന്നാല്‍ ഗോള്‍കീപ്പര്‍ മജുംദാറിന്റെ മിന്നല്‍ സേവുകള്‍ മുംബൈയുടെ സ്വപ്‌നങ്ങള്‍ തച്ചുടയ്‌ക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒറ്റ റയല്‍ മാഡ്രിഡ് താരവുമില്ല; ബാഴ്‌സലോണയില്‍ നിന്ന് 8 പേര്‍; സ്പെയിൻ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts