ബെംഗളൂരു: രാജ്യത്തെ പ്രമുഖ കായികവേദികളിലൊന്നായ ബെംഗളൂരു കണ്ടീരവ സ്റ്റേഡിയത്തിലെ ബാത്‌റൂമിൽ വനിതാ കായികതാരങ്ങൾക്കു ഭീഷണിയായി അശ്ലീല പോസ്റ്ററുകൾ. പരിശീലനത്തിനു മുമ്പായി സ്വയംഭോഗം ചെയ്യണമെന്ന് ആവശ്യപ്പെടുന്ന പോസ്റ്ററുകൾ താരങ്ങളിൽ ഞെട്ടലും ഭീതിയും ഉളവാക്കി. തിങ്കളാഴ്ചയായിരുന്നു സംഭവം. വനിതകൾക്കായുള്ള ബാത്‌റൂമിന്റെ പല ഭാഗങ്ങളിലായി നാലു കുറിപ്പുകളാണു പ്രത്യക്ഷപ്പെട്ടത്.
സ്പോർട്സ് അതോറിറ്റി യുടെ പേരില്‍ ആണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. വിവരം അധികൃതരെ അറിയിച്ച കായികതാരങ്ങൾ പരിശീലനം തുടരണമെങ്കിൽ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു.
കായികതാരങ്ങൾക്കു കുടിക്കാൻ വെള്ളമോ ആവശ്യത്തിനു സൗകര്യങ്ങളോ ഇല്ലാത്ത സ്‌റ്റേഡിയത്തെക്കുറിച്ച് മുമ്പ് പലപ്പോഴും പരാതികൾ ഉയർന്നിട്ടുള്ളതാണ്. സ്റ്റേഡിയത്തിൽ ആവശ്യത്തിനു സുരക്ഷ ഇല്ലെന്ന് മുൻ കായികതാരങ്ങൾ പറയുന്നു. തിരിച്ചറിയൽ കാർഡ് ഉള്ളവർക്കും ഇല്ലാത്തവർക്കുമെല്ലാം സ്റ്റേഡിയത്തിൽ പ്രവേശിക്കാമെന്നുള്ള അവസ്ഥയാണ്.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ തങ്ങളുടെ കുട്ടികളെ സ്റ്റേഡിയത്തിൽ പരിശീലനത്തിനു വിടാൻ മാതാപിതാക്കൾ വിസമ്മതിക്കുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. അന്വേഷണം ആരംഭിച്ചതായി കർണാടകത്തിലെ കായിക വകുപ്പ് അറിയിച്ചു.
സ്റ്റേഡിയത്തിൽ പൂവാലശല്യവും മോഷണവും ശക്തമായതിനെത്തുടർന്ന് അടുത്തിടെയാണ് കായികതാരങ്ങൾക്കും പരിശീലകർക്കും തിരിച്ചറിയൽ കാർഡ് നല്കിയത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.