ചാച്ചാ നെഹ്റുവിന്റെ ഓർമ്മകൾ പുതുക്കി പ്രവാസി കോൺഗ്രസ്.

ബെംഗളൂരു : പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ അമ്പത്തിയേഴാമത് ചരമവാർഷികത്തിൽ അദ്ദേഹത്തിന്റെ ഓർമ്മകൾ പുതുക്കി പ്രവാസി കോൺഗ്രസ്, ഇന്ന് രാവിലെ കോവിഡ് വാർ റൂമിൽ നടന്ന കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ലളിതമായ ചടങ്ങിൽ ഭാരവാഹികൾ ശ്രദ്ധാഞ്ജലി അർപ്പിച്ചു.

പിന്നീട് രാഘവേന്ദ്ര സർക്കിളിന് അടുത്തുള്ള ചേരിയിലെ കുട്ടികൾക്കും, നിവാസികൾക്കും പ്രഭാത ഭക്ഷണം വിതരണം ചെയ്തു.

കോവിഡ് രണ്ടാം തരംഗം ഗുരുതരമായ സന്ദർഭത്തിൽ കോവിഡ് ബാധിച്ചവരെ സഹായിക്കുവാൻ വിപുലമായ രീതിയിലുള്ള സേവാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന പ്രവാസി കോൺഗ്രസ്‌സിന്റെ കോവിഡ് ഹെൽപ്പ് ഡെസ്കിന്റെ ഭാഗമായിട്ടുള്ള രണ്ടു വാർ റൂമികളുടെ പ്രവർത്തനങ്ങളായ കോവിഡ് ബാധിത്ത കുടുംബങ്ങളെ സഹായിക്കൽ, ബി.ബി. എം.പി.രെജിസ്ട്രേഷൻ, ആശുപത്രിയിൽ കിടക്ക സൗകര്യമൊരുക്കൽ, രോഗലക്ഷണം ഉള്ളവർക്ക് അവരുടെ താമസസ്ഥലത്ത് കോവിഡ് പരിശോധന, കോവിഡ് ബാധിതർക്ക്‌ കരുതലും മാനസിക പിന്തുണയും ഉറപ്പാക്കുവാൻ കൗൺസിലിംഗ്, ആംബുലൻസും മറ്റു യാത്ര സൗകര്യങ്ങൾ, കൊവിഡ് മൂലം മരിച്ചവരുടെ ശവസംസ്കാരം, കോവിഡ് വാക്സിനേഷൻ ഉള്ള സൗകര്യം തുടങ്ങി ഉള്ള പ്രവർത്തനങ്ങളും, പ്രവാസി കോൺഗ്രസ്‌ വോളണ്ടിയേഴ്സിന്റെ കൂട്ടായ്മയായ കോവിഡ് ടാസ്ക് ഫോഴ്‌സിന്റെ പ്രവർത്തനങ്ങളും ഭാരവാഹികൾ വിലയിരുത്തി.

ശ്രീ വിനു തോമസ്, ശ്രീ ജിജു ജോസ്, ശ്രീ സുഭാഷ് കുമാർ, ശ്രീ സുമേഷ് എബ്രഹാം, ശ്രീ. ബിനു ചുന്നകര, ശ്രീ. ആനന്ദ് പ്രസാദ്, ശ്രീ. ശിവണ തുടങ്ങിയവർ പങ്കെടുത്തു.

കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ കീഴിലുള്ള കോവിഡ ഹെൽപ് ഡെസ്ക്, യൂത്ത് കോൺഗ്രസ്‌, പ്രൊഫഷണൽ കോൺഗ്രസ്‌, എംഎൽഎമാർ എംപിമാർ എന്നിവരൊക്കെ യുമായി സഹകരിച്ചാണ് പ്രവാസി കോൺഗ്രസ് പ്രവർത്തിക്കുന്നതെന്നും, കേരളത്തിൽ പ്രതിപക്ഷനേതാവായി ചുമതലയേറ്റ ശ്രീ.വി.ഡി സതീശന്നെ അഭിനന്ദിക്കുനെനും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് എല്ലാവിധ ആശംസകളും അർപ്പിക്കുന്നതായി പ്രവാസി കോൺഗ്രസ് പ്രസിഡന്റ് അഡ്വ സത്യൻ പുത്തൂർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us