ബെംഗളൂരു : മഴയുടെ ശക്തി കുറഞ്ഞതോടെ നദികളിലെ അപകടകരമായ ജലനിരപ്പ് താഴ്ന്നു. കുടക്, മൈസൂരു ജില്ലകളിൽ മഴയുടെ തീവ്രത കുറഞ്ഞെങ്കിലും കെആർഎസ് അണക്കെട്ടിലെ ജലനിരപ്പ് 123 അടിയായി തുടരുന്നു. കേരളത്തോടു ചേർന്നു കിടക്കുന്ന കബനി, ഹാരംഗി, ഹേമാവതി അണക്കെട്ടുകളിലും ജലനിരപ്പ് കാര്യമായി കുറഞ്ഞിട്ടില്ല. മൈസൂരു, കുടക്, ഹാസൻ ജില്ലകളിൽ കാവേരി നദിയിലെ വെള്ളച്ചാട്ടങ്ങൾ കാണാൻ വിനോദസഞ്ചാരികളുടെ ഒഴുക്ക് തുടരുന്നതോടെ പലയിടങ്ങളിലും ഗതാഗതതടസ്സവും പതിവായി.
വടക്കൻ കർണാടകയിലും മഴയിൽ കുറവു വന്നതോടെ അണക്കെട്ടുകളിലെ ജലനിരപ്പിൽ നേരിയ കുറവ് വന്നു. അൽമാട്ടി, തുംഗഭദ്ര അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്നതോടെ ഷട്ടറുകൾ തുറന്നിരുന്നു. ബെളഗാവിയെ മഹാരാഷ്ട്രയുമായി ബന്ധിപ്പിക്കുന്ന ചിക്കോടിയിലെ ആറ് പാലങ്ങളിലൂടെ ഗതാഗതം പുനരാരംഭിച്ചു. പുഴയിൽ വെള്ളം കയറിയതോടെ പാലത്തിലൂടെയുള്ള ഗതാഗതത്തിന് ഒരാഴ്ച നിരോധനം ഏർപ്പെടുത്തിയിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.